ശ്ലോകം 88
പഞ്ചീകൃതേഭ്യോ ഭൂതേഭ്യ: സ്ഥൂലേഭ്യ: പൂര്വ്വകര്മ്മണാ
സമുത്പന്നമിദം സ്ഥൂലം ഭോഗായതനമാത്മനഃ
അവസ്ഥാ ജാഗരസ്തസ്യ സ്ഥൂലാര്ത്ഥാനുഭവോ യത:
പഞ്ചീകരണത്തിലൂടെ സ്ഥൂലമായിത്തീര്ന്ന പഞ്ചമഹാഭൂതങ്ങളില്‍ നിന്ന് പൂര്വ്വകര്മ്മങ്ങള്ക്കനുസൃതമായി ഉണ്ടായ ഈ സ്ഥൂലശരീരം ജീവന് വിഷയങ്ങളനുഭവിക്കാനള്ള ഉപാധിയാണ്. സ്ഥൂലശരീരം വിഷയങ്ങളെ അനുഭവിക്കുന്നതിനെ ജാഗ്രദവസ്ഥ എന്ന് പറയുന്നു.
സൂഷ്മ ഭാവങ്ങളില്‍ നിന്നാണ് സ്ഥൂലങ്ങളയാവയൊക്കെ ഉണ്ടായിയിരിക്കുന്നത്. സൂക്ഷ്മമായ അവസ്ഥയെ ഇന്ദ്രിയങ്ങള്‍ക്ക് അറിയാന്‍ കഴിയില്ല.
ഇന്ദ്രിയങ്ങളെ കൊണ്ട് അറിയുന്നത് സ്ഥൂലങ്ങളായ പഞ്ചമഹാഭൂതങ്ങളെയാണ്. അതിന് മുമ്പ് അവ ഇന്ദ്രിയങ്ങള്‍ക്ക് അറിയാനാകാത്ത വിധത്തില്‍ സൂക്ഷ്മങ്ങളായിരുന്നു. അപ്പോള്‍ അവയെ തന്മാത്രകള് എന്ന് വിളിക്കുന്നു.
പഞ്ചതന്മാത്രകള് പഞ്ചീകരണത്തിലൂടെ സ്ഥൂലങ്ങളായിത്തീരുന്നു. അവയെകൊണ്ടാണ് സ്ഥൂലശരീരങ്ങള്‍ ഉണ്ടാകുന്നത്.മുന്ജന്മത്തില് ചെയ്ത കര്‍മ്മങ്ങള്‍ക്ക് അനുസൃതമായ ശരീരമെടുത്ത് ജീവന് അവയിലിരുന്ന് സുഖദുഃഖങ്ങളാകുന്ന ഭോഗങ്ങളെ അനുഭവിക്കുന്നു. അതിനാല്‍ സ്ഥൂല ശരീരത്തെ ഭോഗായതനം എന്ന് പറയുന്നു. സ്ഥൂലശരീരത്തിലിരുന്ന് ലോകത്തിലെ സ്ഥൂല വിഷയങ്ങളുമായി സമ്പര്‍ക്കം പുലര്‍ത്തി അവയെ അനുഭവിക്കുന്നതാണ് ജാഗ്രദ് അവസ്ഥ അഥവാ ഉണര്‍ന്നിരിക്കുന്ന സമയം.
അപ്പോഴാണ് നാം കാണുകയും കേള്‍ക്കുകയും രുചിക്കുയും മണക്കുകയും സ്പര്ശനമറിയുകയും ചെയ്യുന്നത്.
ശ്ലോകം 89
ബാഹ്യേന്ദ്രിയൈ: സ്ഥൂല പദാര്‍ത്ഥ സേവാം
സ്രക്ചന്ദന സ്ത്ര്യാദി വിചിത്ര രൂപാം
കരോതി ജീവ: സ്വയമേതദാത്മനാ
തസ്മാത് പ്രശസ്തിര് വപുഷോളസ്യ ജാഗരേ
ജീവന് സ്ഥൂല ശരീരവുമായി ചേര്‍ന്ന് ബാഹ്യേന്ദ്രിയങ്ങളുടെ സഹായത്തോടെ മാല, ചന്ദനം, സ്ത്രീ തുടങ്ങിയ പല വിഷയങ്ങളേയും അനുഭവിക്കുന്നു. അതിനാല്‍ സ്ഥൂല ശരീരത്തിന് ജാഗ്രദവസ്ഥയിലാണ് പ്രാധാന്യമുള്ളത്.
സ്ഥൂലശരീരവുമായി താദാത്മ്യം പ്രാപിക്കുന്ന ജീവന് ഞാന്‍ ചെയ്യുന്നു അനുഭവിക്കുന്നു എന്ന നിലയില്‍ കര്‍തൃത്വഭോക്തൃത്വ അഭിമാനിയാകുന്നു. വിഷയങ്ങളെ തന്നില്‍ നിന്ന് വേറെ കണ്ട് ഇന്ദ്രിയങ്ങളിലൂടെ അവയെ അനുഭവിക്കുന്നു. ഇന്ദ്രിയ സുഖത്തിന് വേണ്ടി ആളുകള്‍ കൊതിക്കുന്ന ഭോഗങ്ങളെയാണ് ളവിടെ മാല, ചന്ദനം, സ്ത്രീ എന്നിങ്ങനെയുള്ള വാക്കുകളെ കൊണ്ട് സൂചിപ്പിക്കുന്നത്.
ഇത്തരത്തിലുള്ള വിചിത്രങ്ങളായ സുഖഭോഗങ്ങളെയാണ് സ്ഥൂലശരീരം ഉണര്‍ന്നിരിക്കുമ്പോള്‍ കൊതിക്കുന്നതും അനുഭവിക്കുന്നതും. ശരീരബോധമില്ലെങ്കില് ചുറ്റുമുള്ള ലോകത്തെ അറിയാനാവില്ല. സ്ഥൂല ശരീരം ജാഗ്രദവസ്ഥയിലിരിക്കുമ്പോഴേ എല്ലാ വിഷയാനുഭവങ്ങളും ഉണ്ടാകുകയുള്ളൂ.
സ്വപ്നത്തില്‍ മനസ്സിന് സ്ഥൂലശരീരവുമായി ബന്ധമില്ലാത്തതിനാല്‍ ബാഹ്യലോകത്തേയും സ്ഥൂല വസ്തുക്കളേയും അറിയാനാവില്ല. ഉറക്കത്തിലെ കാര്യം പിന്നെ പറയേണ്ടതില്ലല്ലോ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: