കോട്ടയം: ഹിന്ദുമത മഹാമണ്ഡലത്തിന്റെ ആഭിമുഖ്യത്തില്‍ 108-ാമത് അയിരൂര്‍ ചെറുകോല്‍പ്പുഴ ഹിന്ദുമത പരിഷത്ത് ഫെബ്രുവരി രണ്ടിന് ആരംഭിച്ച് ഒമ്പതിന് സമാപിക്കുമെന്ന് ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.
പമ്പാ മണല്‍പ്പുറത്ത് ശ്രീവിദ്യാധിരാജ നഗറില്‍ അഷ്ടോത്തരശത പരിഷത്തായിട്ടാണ് ഇത്തവണത്തെ ഹിന്ദുമത പരിഷത്ത് നടക്കുന്നത്. രണ്ടിന് രാവിലെ 10ന് ഘോഷയാത്രകള്‍ക്ക് സ്വീകരണം. 10.20ന് ഹിന്ദുമത മഹാമണ്ഡലം പ്രസിഡന്റ് പി.എസ്. നായര്‍ പതാക ഉയര്‍ത്തും.
വൈകിട്ട് നാലിന് മഹാരാഷ്ട്ര കനേരിമഠത്തിലെ സ്വാമി അദൃശ്യ കാട്സിദ്ധേശ്വര ഉദ്ഘാടനം ചെയ്യും. കൊളത്തൂര്‍ അദ്വൈതാശ്രമം മഠാധിപതി സ്വാമി ചിദാനന്ദപുരി അധ്യക്ഷനാകും. ടി.എന്‍. ഉപേന്ദ്രനാഥക്കുറുപ്പ് അനുസ്മരണം അഡ്വ.കെ. ഹരിദാസ് നടത്തും. സ്വാമി പ്രജ്ഞാനാനന്ദ തീര്‍ത്ഥപാദര്‍ അനുഗ്രഹ പ്രഭാഷണം നടത്തും. ഉത്തരകാശി ആദിശങ്കര ബ്രഹ്മവിദ്യാപീഠത്തിലെ സ്വാമി ഹരിബ്രഹ്മേന്ദ്രാനന്ദതീര്‍ത്ഥ മുഖ്യപ്രഭാഷണം നടത്തും.
വിവിധ ദിവസങ്ങളിലായി കേരളത്തിന് അകത്തും പുറത്തുമുള്ള ആചാര്യന്മാരും സന്ന്യാസിവര്യന്മാരും സംസാരിക്കും. 1008 പേരുടെ സമൂഹമഹാഗണപതി ഹോമം, 1008 പേരുടെ നാരായണീയ പാരായണം, നാരായണീയ പാഠകരെ ആദരിക്കല്‍, കര്‍ഷകരെ ആദരിക്കല്‍, കാര്‍ഷിക സെമിനാര്‍, അയ്യപ്പസമ്മേളനം, വനിതാ സമ്മേളനം, മാതൃവന്ദനം, മതപാഠ-ബാലഗോകുലം സമ്മേളനം എന്നിവയും നടക്കും. വിവിധ സേവനപദ്ധതികളും സമ്മേളനത്തില്‍ ആവിഷ്കരിക്കും.
ഒമ്പതിന് വൈകിട്ട് നാലിന് സമാപന സമ്മേളനം മൈസൂര്‍ അവധൂതദത്താപീഠം മഠാധിപതി ഡോ. ഗണപതി സച്ചിദാനന്ദ സരസ്വതി ഉദ്ഘാടനം ചെയ്യും. എറണാകുളം അമൃതാനന്ദമയി മഠം ബ്രഹ്മസ്ഥാനം ജനറല്‍ സെക്രട്ടറി സ്വാമി പൂര്‍ണ്ണാമൃതാനന്ദപുരി അധ്യക്ഷനാകും. ബിജെപി മുന്‍ സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന് സമാപന സന്ദേശം നല്‍കും.
വാര്‍ത്താസമ്മേളനത്തില്‍ ഹിന്ദുമത മഹാമണ്ഡലം വൈസ് പ്രസിഡന്റ് മാലേത്ത് സരളാദേവി, പബ്ലിസിറ്റി കമ്മിറ്റി ജനറല്‍ കണ്‍വീനര്‍ അനിരാജ് ഐക്കര, കണ്‍വീനര്‍ ശിവന്‍കുട്ടി നായര്‍ എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: