കൊച്ചി: നിരോധിത പ്ലാസ്റ്റിക് പിടിച്ചെടുക്കാന്‍ ഹൈക്കോടതിയുടെ നിര്‍ദേശം. നിരോധിച്ച ശേഷം നിര്‍മ്മിച്ച പ്ലാസ്റ്റിക് ഉത്പന്നങ്ങള്‍ നിര്‍മാണശാലകള്‍ പിടിച്ചെടുക്കണമെന്നും ഇതിനായി സമയപരിധി നിശ്ചയിക്കണമെന്നും കോടതി പറഞ്ഞു. പരിശോധനക്ക് പരിസ്ഥിതി വകുപ്പിനെ ഉള്‍പ്പെടുത്തണമെന്നും കോടതി നിര്‍ദേശിച്ചു. ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് ഉത്പന്നങ്ങള്‍ പിടിച്ചെടുക്കാന്‍ പരിശോധന കോടതി വിലക്കിയിരുന്നു.
കോടതി ഉത്തരവ് പ്രകാരം പ്ലാസ്റ്റിക് ഉത്പന്നങ്ങള്‍ നിര്‍മ്മിക്കുന്ന സ്ഥാപനങ്ങള്‍ പരിശോധിക്കാം. പ്ലാസ്റ്റിക് നിരോധനം നടപ്പിലാക്കിയ 2020 ജനുവരി ഒന്നിന് ശേഷം നിര്‍മ്മിക്കപ്പെട്ട ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് ഉത്പന്നങ്ങള്‍ പിടിച്ചെടുക്കാം. എന്നാല്‍ സമയപരിധി നിശ്ചയിച്ചുവേണം നടപടികള്‍ ആരംഭിക്കാന്‍. പരിശോധനക്ക് പരിസ്ഥിതി വകുപ്പിനെക്കൂടി പരിശോധകളില്‍ ഉള്‍പ്പെടുത്തണം എന്നാണ് കോടതി മുന്നോട്ടുവെച്ചിരിക്കുന്ന നിര്‍ദേശം.
10,000 രൂപ മുതല്‍ 50,000 രൂപ വരെയാണ് സംസ്ഥാന സര്‍ക്കാര്‍ ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് കണ്ടെത്തിയാല്‍ ചുമഴ്ത്താന്‍ നിശ്ചയിച്ച പിഴ. ജനുവരി 15 മുതല്‍ പിഴ ഈടാക്കുമെന്ന് സര്‍ക്കാര്‍ നേരത്തെ പ്രഖ്യാപിച്ചിരുന്നത്. പരിശോധന നടത്തുന്നത് അടക്കമുളള കാര്യങ്ങളില്‍ അനിശ്ചിതത്വം നിലനിന്നിരുന്നു. തുടര്‍ന്നാണ് ഹൈക്കോടതിയുടെ ഫലപ്രദമായ ഇടപെടല്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: