കൊച്ചി: സിറോ മലബാര്‍ സഭാ സിനഡ് റെസ്റ്റിട്യൂഷന്‍ സംബന്ധിച്ചെടുത്തിട്ടുള്ള നിര്‍ദേശങ്ങള്‍ എറണാകുളം അതിരൂപതയിലെ വിശ്വാസികള്‍ക്കും വികാരിമാര്‍ക്കും സ്വീകാര്യമല്ലെങ്കില്‍ അംഗീകരിക്കില്ലെന്ന് അല്മായ മുന്നേറ്റം അതിരൂപത കോര്‍ ടീം. അതിരൂപതയുടെ ഭൂമി വീണ്ടും വിറ്റ് റെസ്റ്റിട്യൂഷന്‍ നടത്താനുള്ള സിനഡിന്റെ ശ്രമം വിശ്വാസികള്‍ അനുവദിക്കില്ലെന്നും ഇവര്‍ മുന്നറിയിപ്പ് നല്കി.
ഇപ്പോള്‍ നടക്കുന്ന സിറോ മലബാര്‍ സഭാ സിനഡ് നേരത്തെയുള്ള അജണ്ടയില്‍ നിന്ന് മാറി എറണാകുളം-അങ്കമാലി അതിരൂപതയുടെ റെസ്റ്റിട്യൂഷന്‍ പ്രധാന അജണ്ടയായി ഉള്‍പ്പെടുത്തണമെന്ന ആവശ്യവുമായി അതിരൂപത അല്മായ മുന്നേറ്റം കൂരിയ മെത്രാനും, സിനഡ് സെക്രട്ടറിയുമായ എറണാകുളം അതിരൂപത മെത്രാപ്പോലീത്തന്‍ വികാരി ആന്റണി കരിയില്‍ മെത്രാപ്പോലീത്തയ്ക്കും നിവേദനം സമര്‍പ്പിച്ചിരുന്നു. ഇതിന് മറുപടിയായി സിനഡ് ആരംഭിക്കുന്നതിന് മുന്‍പ് ഈ വിഷയം അജണ്ടയില്‍ ഉള്‍പ്പെടുത്തിയ വിവരം മാര്‍ ആന്റണി കരിയില്‍ ഔദ്യോഗികമായി അറിയിച്ചു. ഇത് അല്മായ മുന്നേറ്റത്തിന്റെ വിജയമാണെങ്കിലും, സിനഡ് ചര്‍ച്ചയില്‍ ഉണ്ടാകുന്ന നിര്‍ദേശങ്ങള്‍ എറണാകുളം അതിരൂപതയുടെ ഭൂമി വീണ്ടും വില്‍ക്കാനുള്ള തന്ത്രം കൊണ്ട് വന്നാല്‍ അതിനെ ശക്തമായി നേരിടുമെന്ന് അല്മായ മുന്നേറ്റം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: