പലാമു: ഝാര്‍ഖണ്ഡില്‍ വ്യാപക പരിശോധന നടത്തി പോലീസ്. പോലീസ് പരിശോധനയില്‍ അഞ്ച് കമ്മ്യൂണിസ്റ്റ് ഭീകരരെ അറസ്റ്റ് ചെയ്തു. ഝാര്‍ഖണ്ഡ് പോലീസ് പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പിലാണ് ഇക്കാര്യം അറിയിച്ചിട്ടുള്ളത്.
ത്രിതീയ പ്രസ്തുതി കമ്മിറ്റി(ടിപിസി), ത്രിതീയ സമ്മേളന് പ്രസ്തുതി കമ്മിറ്റി(ടിഎസ്പിസി) എന്നീ സംഘടനകളില്‍ പ്രവര്‍ത്തിക്കുന്നവരാണ് അറസ്റ്റിലായത്. ടിപിസിയുടെ ഭാഗമായ ഭീകരനെ പിടികൂടിയതോടെയാണ് മറ്റ് നാല് പേരെയും കണ്ടെത്താന്‍ പോലീസിനു സാധിച്ചത്.
ഝാര്‍ഖണ്ഡ് പോലീസ് നടത്തിയ പരിശോധനക്കിടെ ടിപിസിയിലെ ഭീകരനാണ് ആദ്യം പിടിയിലാകുന്നത്. ഇതിനു പിന്നാലെയാണ് പോലീസ് അന്വേഷണം കൂടുതല്‍ ഊര്‍ജ്ജിതമാക്കിയത്. പ്രധാനമായും ഉള്‍ക്കാടുകളില്‍ നടത്തിയ പരിശോധനയിലാണ് നാല് പേര് കൂടി പോലീസിന്റെ പിടിയിലാകുന്നത്. പിടിയിലായവരുടെ പേരു വിവരങ്ങള്‍ പോലീസ് പുറത്തുവിട്ടിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: