കൊല്‍ക്കത്ത: കൊല്‍ക്കത്തയിലെ തുറമുഖത്തിന് ഡോ. ശ്യാമ പ്രസാദ് മുഖര്‍ജിയുടെ പേര് നല്കി പ്രധാനമന്ത്രി നരേന്ദ്ര മോദി.നേതാജി ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നടന്ന വര്‍ണശഭളമായ ചടങ്ങിലാണ് തുറമുഖത്തിന്റെ പേര് പുനര്‍നാമകരണം ചെയ്ത്.കൊല്‍ക്കത്തയില്‍ രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനെത്തിയ മോദി. ഭാരതീയ ജന്‍ സംഘിന്റെ സ്ഥാപകനാണ് ഡോ. ശ്യാമ പ്രസാദ് മുഖര്‍ജി.
ഒരു രാജ്യം, ഒരു ഭരണഘടന എന്ന ആശയത്തിനായി മുന്‍നിരയില്‍ പോരാടിയും വികസനത്തിന് ചുക്കാന്‍ പിടിച്ചും ജീവിച്ചിരിക്കുന്ന ഇതിഹാസമാണ് ഡോ. ശ്യാമ പ്രസാദ് മുഖര്‍ജിയെന്ന് ചടങ്ങില്‍ മോദി പറഞ്ഞു. കിഴക്കന്‍ ഇന്ത്യയിലേക്കുള്ള കവാടമെന്ന് പലപ്പോഴും പറയാറുണ്ടെങ്കിലും ലോകത്തിലെ ഏറ്റവും ദൂരമുള്ള നാവിഗേഷണല്‍ ചാനലുകളില്‍ ഒന്നാണ് കൊല്‍ക്കത്ത തുറമുഖം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: