ന്യൂദല്‍ഹി: അങ്കമാലി-ശബരി റെയില്‍ പാതയ്ക്കായി പിണറായി സര്‍ക്കാര്‍ സഹകരിക്കുന്നില്ലെന്ന് കേന്ദ്രസര്‍ക്കാര്‍. കേരളത്തിന്റെ പിടിപ്പ്കേടുകൊണ്ടാണ് പദ്ധതി വൈകുന്നതെന്ന് റെയില്‍വേ മന്ത്രി പീയുഷ് ഗോയല്‍ വ്യക്തമാക്കി.പദ്ധതി ഒറ്റയ്ക്ക് പൂര്‍ത്തിയാക്കാന്‍ റെയില്‍വേക്ക് കഴിയില്ല. ഭൂമി ഏറ്റെടുക്കാന്‍ പോലും കേരളം മുന്നോട്ട് വരുന്നില്ലെന്നും റെയില്‍ മന്ത്രാലയം കുറ്റപ്പെട്ടു. ഈ അലംഭാവത്തില്‍ അതൃപ്തി അറിയിച്ച് റെയില്‍വേ മന്ത്രി പീയുഷ് ഗോയല്‍ മുഖ്യമന്ത്രി പിണറായി വിജയന് കത്തെഴുതി.
550 കോടി രൂപയുടെ പദ്ധതി 1997-98ലെ റെയില്‍ ബജറ്റില്‍ ഉള്‍പ്പെടുത്തിയിരുന്നതാണ്. പദ്ധതിയ്ക്ക് വേണ്ടി ഭൂമി ഏറ്റെടുക്കാന്‍ 58.76 കോടി രൂപയും വകയിരുത്തിയിരുന്നു. 2006ല്‍ പദ്ധതി അംഗീകരിക്കപ്പെട്ടതായും കത്തില്‍ ചൂണ്ടിക്കാട്ടുന്നു. എന്നാല്‍ ഭൂമി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് തര്‍ക്കങ്ങള്‍ ഉടലെടുക്കുകയും കേസ് കോടതിയിലെത്തുകയും ചെയ്തു. കേരള സര്‍ക്കാര്‍ ഇപ്പോഴും വിഷയത്തില്‍ നിസ്സഹകരണം തുടരുന്നതായും കത്തില്‍ വ്യക്തമാക്കുന്നു.
പദ്ധതി പുനര്‍വിഭാവനം ചെയ്തപ്പോള്‍ 550 കോടി എന്നത് വര്‍ദ്ധിപ്പിച്ച് 1566 കോടിയാക്കി. എന്നാല്‍ 2017ല്‍ മോദി സര്‍ക്കാര്‍ പദ്ധതി 2815 കോടി രൂപയുടേതായി ഉയര്‍ത്തി. എന്നിട്ടും കേരളത്തിന്റെ നിസഹരണം തുടരുകയാണ്. കേന്ദ്ര റെയില്‍വേ കേരളത്തിന് ഒന്നും നല്‍കുന്നില്ലെന്ന് സംസ്ഥാന സര്‍ക്കാരും പ്രതിപക്ഷവും നിരന്തരം കുറ്റപ്പെടുത്തുമ്പോഴാണ് ഇത്തരത്തില്‍ അനുമതി ലഭിച്ച പദ്ധതി തന്നെ നടപ്പിലാക്കാത്തത് മൂലം നഷ്ടമാവുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: