തളിപ്പറമ്പ്: പൗരത്വ ബില്ലിന്റെ പേരില്‍ ഹിന്ദുസമൂഹത്തിനും രാഷ്ട്രത്തിനും എതിരായ നിലപാടാണ് തീവ്രവാദമുസ്ലീം സംഘടനകളും അവര്‍ക്ക് പിന്തുണ നല്കുന്ന ഇടതുവലത് മുന്നണികളും നടത്തുന്നതെന്ന് ആര്‍എസ്എസ് പ്രാന്ത വിദ്യാര്‍ത്ഥി പ്രമുഖ് വത്സന് തില്ലങ്കേരി അഭിപ്രായപ്പെട്ടു. ഫെറ്റോയുടെ ആഭിമുഖ്യത്തില്‍ തളിപ്പറമ്പില്‍ നടന്ന പൊതുയോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
മതത്തിന്റെ പേരില്‍ അധികാരത്തിന് വേണ്ടി ഇന്ത്യയെ രണ്ടായി വെട്ടിമുറിച്ചത് കോണ്‍ഗ്രസ്സും നെഹ്റുവുമാണ്. നരേന്ദ്രമോദി വീണ്ടും അധികാരത്തില്‍ വന്നപ്പോള്‍ ഈ കാലമത്രയും അധികാരത്തിന്റെ സുഖഭോഗങ്ങളില്‍ അമര്‍ന്നിരുന്ന കോണ്‍ഗ്രസ്സുകാര്‍ക്കും അവരുടെ പാര്‍ശ്വവര്‍ത്തികള്‍ക്കും ഇടതുപക്ഷക്കാര്‍ക്കും മതമൗലികവാദികള്‍ക്കും ഇരിക്കപ്പൊറുതി ഇല്ലാതായി. പൗരത്വ നിയമത്തിനെതിരെ കലാപം നടത്തുന്നത് ഇവരൊക്കെ ചേര്‍ന്നാണ്.
വിഭജനകാലത്ത് 23 ശതമാനം ഉണ്ടായിരുന്ന പാക്കിസ്ഥാനിലെ ഹിന്ദു ജനസംഖ്യ കേവലം ഒന്നര ശതമാനമായി മാറിയതിന്റെയും അവരില്‍ ഒരുഭാഗമാളുകള് ഇന്ത്യയില്‍ അഭയം തേടേണ്ടിവന്നതിന്റെയും ഉത്തരവാദി അറുപത് വര്‍ഷം രാജ്യം ഭരിച്ച കോണ്‍ഗ്രസ്സാണ്. പാക്കിസ്ഥാനിലെ ഹിന്ദുക്കള്‍ ഉള്‍പ്പെടെയുള്ള ന്യൂനപക്ഷങ്ങളെ കൊല്ലാക്കൊല ചെയ്തപ്പോള്‍ കോണ്‍ഗ്രസ് മൗനം പാലിക്കുകയാണ് ചെയ്തത്. ഹിന്ദുക്കള്‍ക്കില്ലാത്ത നിരവധി അവകാശങ്ങളാണ് മുസ്ലീം സമൂഹത്തിന് ഇവിടെ ലഭിക്കുന്നത്. മതത്തിന്റെ പേരില്‍ ആനുകൂല്യം നല്‍കുകയും ഹിന്ദുക്കളോട് വിവേചനം കാണിക്കുകയും ചെയ്ത ഇടതുവലതു മുന്നണികള്‍ വോട്ടിന് വേണ്ടി വര്‍ഗീയത ആളിക്കത്തിക്കുകയാണ്. ഹിന്ദുക്കള്‍ക്കും ഇവിടെ വോട്ടുണ്ടെന്ന് ഇവര്‍ മനസ്സിലാക്കണമെന്നും അദ്ദേഹം പറഞ്ഞു.
ഹിന്ദുക്കള്‍ക്ക് ഭൂരിപക്ഷമുള്ളതുകൊണ്ടാണ് ഇന്ത്യ മതേതര രാഷ്ട്രമായി തുടരുന്നത്. ഇന്ത്യയെ ഇസ്ലാമിക രാഷ്ട്രമാക്കണമെന്നു കരുതുന്നവരുടെ സ്വപ്നം നടക്കാന്‍ പോകുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. കെ.കെ. വിനോദ് കുമാര്‍ അധ്യക്ഷത വഹിച്ചു. മനോജ് മണ്ണേരി, പി.കെ. ജയപ്രകാശ്, സജീവന് ചാത്തോത്ത്, പി.പി. സുരേഷ് ബാബു എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: