മുംബൈ: ഐസിഐസിഐ ബാങ്ക് മുന്‍ മേധാവി ചന്ദ കൊച്ചാറിന്റെ സ്വത്തുക്കള്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കണ്ടുകെട്ടി. ഐസിഐസിഐ മേധാവിയായിരുന്ന കാലത്ത് വീഡിയോകോണ്‍ ഗ്രൂപ്പിന് ക്രമവിരുദ്ധമായി വായ്പ അനുവദിച്ചെന്ന ആരോപണം ചന്ദ കൊച്ചാര്‍ നേരിട്ടിരുന്നു. ഇതേത്തുടര്‍ന്നാണ് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ നടപടി.ചന്ദാ കൊച്ചാറിന്റെയും കുടുംബത്തിന്റെയും 78 കോടി രൂപ മൂല്യമുള്ള സ്വത്തുക്കളാണ് കണ്ടുകെട്ടിയത്.
വേണുഗോപാല്‍ ധൂത് നയിക്കുന്ന വീഡിയോകോണ്‍ ഗ്രൂപ്പുമായുള്ള ബിസിനസ് ഇടപാടുകള്‍ക്ക് പിന്നില്‍ വ്യക്തിപരമായ താല്പര്യങ്ങളുണ്ടായിരുന്നെന്നാണ് ചന്ദ കൊച്ചാറിനെതിരെ ഉയര്‍ന്ന ആരോപണം. വീഡിയോകോണിന് 3250 കോടി രൂപ വായ്പ അനുവദിക്കുന്നതിനുള്ള സമിതിയില്‍ ചന്ദ കൊച്ചാര്‍ അംഗമായിരുന്നു. ഇതില്‍ വേണുഗോപാല്‍ ധൂതും തന്റെ ഭര്‍ത്താവ് ദീപക് കൊച്ചാറും തമ്മിലുള്ള ബിസിനസ് ബന്ധങ്ങള്‍ ചന്ദ ബാങ്കില്‍ നിന്ന് മറച്ചുവച്ചു. സ്വകാര്യ താല്പര്യങ്ങള് ബാങ്കിന്റെ തീരുമാനത്തെ സ്വാധീനിച്ചെന്ന പരാതിക്ക് അടിസ്ഥാനമായ കാര്യം ഇതാണ്. വീഡിയോകോണിന് ഐസിഐസിഐ ബാങ്ക് അനുവദിച്ച വായ്പ കിട്ടാക്കടമാകുകയും ചെയ്തു. 2018 മാര്‍ച്ചിലാണ് ചന്ദയ്ക്കെതിരെ അഴിമതി ആരോപണം ഉയര്‍ന്നത്. തുടര്‍ന്ന് അതേ വര്‍ഷം ഒക്ടോബറില്‍ അവര്‍ ബാങ്ക് മേധാവി സ്ഥാനത്തുനിന്ന് രാജി വയ്ക്കുകയും ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: