കരുനാഗപ്പള്ളി: തൊടിയൂരിൽ അധ്യാപികയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി. തുറയിൽകുന്ന് എസ്എൻ യുപിഎസിലെ അദ്ധ്യാപിക സുഖലതയുടെ മൃതദേഹമാണ് കണ്ടെത്തിയത്. റിട്ട.അധ്യാപകൻ പത്മകുമാറാണ് സുഖലതയുടെ ഭർത്താവ്. മരണത്തിൽ ഭർത്താവിന് പങ്കുണ്ടെന്ന് ആരോപിച്ച് ബന്ധുക്കൾ രംഗത്ത് എത്തിയിട്ടുണ്ട്.
കൊറ്റ്നക്കാല എസ്പിഎസ്എസിലെ പ്രധാന അധ്യാപകനായിരുന്നു പത്മകുമാർ. കര്യാടി ജംഗ്ഷന് സമീപത്തെ വീട്ടിലെ അടുക്കളയിലാണ് സുഖലതയുടെ മൃതദേഹം കണ്ടെത്തിയത്. കൃഷ്ണ പ്രിയയും പ്രിൻസി കൃഷ്ണയും മക്കളാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: