ഏതൊരു രജനി പടവും തിയേറ്ററുകളില്‍ എത്തുമ്പോള്‍ അഘോഷമായി മാറാറുണ്ട്. ‘ദര്‍ബാറി’ന്റെ കാര്യവും മറ്റൊന്നുമല്ല. ആദ്യ ദിനം മേളങ്ങളോടെ തന്നെയാണ് ആരാധകര്‍ ഫാന്‍ ഷോയ്ക്കായി എത്തിയത്. ഇത്തരത്തില്‍ അമിത പ്രതീക്ഷയോടെ സിനിമ കാണാന്‍ പോയ നിരവധി രജനി ഫാന്‍സിനു ചിത്രം നിരാശ പകര്ന്നെങ്ങിലും, രണ്ടര മണിക്കൂര്‍ ഫുള്‍ എന്റര്‍ടെയിന്‍മെന്റ് ചിത്രം എന്ന നിലയില്‍ ദര്‍ബാര്‍ നീതി പുലര്‍ത്തിയിട്ടുണ്ട്. മുംബൈ പോലീസ് ഉദ്യോഗസ്ഥനായി എത്തുന്ന സ്റ്റൈല്‍ മന്നന്റെ മാസ് സീനുകളും സംഭാഷണങ്ങളും തന്നെയാണ് ചിത്രത്തിന്റെ നിലവാരം ഉയര്‍ത്തുന്നത്. ആദിത്യ അരുണാചലം(രജനീകാന്ത്), മകള്‍ വള്ളി (നിവേത തോമസ്) തമ്മിലുള്ള സ്നേഹത്തിന്റെ കഥയാണ് ചിത്രം പറയുന്നത്. ദര്‍ബറിന്റെ ആദ്യ പകുതി രജനീകാന്തിന്റെ ആരാധകര്‍ക്ക് ഒരു മികച്ച വിരുന്ന് തന്നെയാണ്.
രജിനിസത്തിനു പുറമെ മുരുകദോസിന്റെതായ കൈയൊപ്പും ചിത്രത്തില്‍ പലയിടത്തും പ്രകടമാണ്. നര്‍മ്മരംഗങ്ങളും ചിത്രത്തിന്റെ മാറ്റ് കൂട്ടുന്നു. എന്നാല്‍, സംഗീതത്തിലെക്ക് വരുമ്പോള്‍ ‘ചുമ്മ കിഴി’ എന്ന ഗാനം ഒഴിച്ചാല്‍ മറ്റുപാട്ടുകള്‍ എല്ലാം ചിത്രത്തിനു അനുയോജ്യമാണോ എന്ന് തോന്നിപോകും. സന്തോഷ് ശിവന്റെ ഛായാഗ്രാഹണവും ദേവയുടെ പശ്ചാത്തല സംഗീതവും സിനിമയുടെ കഥയോട് ചേര്‍ന്നു നില്ക്കുന്നു. ഒരു തവണ കാണാനുള്ള പക്ക തലൈവര്‍ എന്റര്‍ടെയിനാറാണ് ദര്‍ബാര്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: