ദല്‍ഹിയില്‍ യമുനയുടെ തീരത്തുള്ള മജ്നു കാതില-എന്ന ജീര്‍ണ്ണിച്ച അഭയാര്‍ത്ഥി ക്യാമ്പിലാണ് ”നാഗരികത” എന്ന പെണ്‍കുട്ടി ജനിച്ചത്. പാക്കിസ്ഥാനിലെ വേട്ടയാടലില്‍ നിന്നും രക്ഷപ്പെട്ടാണ് അവളുടെ രക്ഷിതാക്കള്‍ നഗരത്തില്‍ എത്തിയത്. അവര്‍ തങ്ങളുടെ കുഞ്ഞിന് നാഗരികത എന്ന് പേരിട്ടത് അന്തസ്സാര്‍ന്ന ഒരു ജീവിതം നയിക്കാനുള്ള സാധ്യതകള്‍ തുറന്നു തന്ന പൗരത്വ ബില്ലിന്റെ നിയമ നിര്‍മ്മാണത്തെ തുടര്‍ന്നാണ.
പൗരത്വ നിയമ ഭേദഗതി നിലവില്‍ വന്ന അന്നുമുതല്‍ തുടര്‍ന്നു വരുന്ന കിംവദന്തികള്‍ക്കും, കോപാവേശങ്ങള്‍ ക്കുമിടയില് പ്രസക്തമായ നിരവധി ചോദ്യങ്ങള്‍ പിന്തള്ളപ്പെട്ടു പോയിട്ടുണ്ട്. ഒന്ന്, ചില രാജ്യങ്ങളില്‍ വേട്ടയാടല്‍, പ്രത്യേകിച്ചും മതത്തിന്റെ പേരില്‍ നടക്കുന്നു എന്നത് വാസ്തവമാണോ അല്ലയോ? രണ്ടാമതായി, ഇന്ത്യയെപ്പോലെ ഇത്രയും സമ്പന്നമായ സാംസ്കാരിക ധാര്‍മ്മികതയുള്ള ഒരു രാജ്യം അത്തരം വിവേചനം അനുഭവിക്കുന്ന ജനങ്ങളുടെ വേദനകള്‍ കുറയ്ക്കേണ്ടതുണ്ടോ? അവസാനമായി, പൗരത്വ നിയമ ഭേദഗതിയുടെ രൂപത്തില്‍ ഉടലെടുത്തിരിക്കുന്ന നടപടി ഭരണഘടനാ വ്യവസ്ഥകള്‍ക്ക് അനുസൃതമാണോ? ഇവയ്ക്കെല്ലാമുളള ഉത്തരങ്ങള്‍ അതേ എന്നാണെങ്കില്‍ ഇപ്പോള്‍ സൃഷ്ടിച്ചിരിക്കുന്ന ഈ ശബ്ദകോലാഹലങ്ങള്‍ രാഷ്ട്രീയ പ്രേരിതം മാത്രമാണ്.
ഇന്ത്യന്‍ പാര്‍ലമെന്റ് പൗരത്വ ഭേദഗതി ബില്‍ ചര്‍ച്ച ചെയ്തുകൊണ്ടിരുന്നപ്പോഴാണ് അമേരിക്കന്‍ വിദേശകാര്യ മന്ത്രാലയം”മതസ്വാതന്ത്ര്യം അങ്ങേയറ്റം മോശമായ രീതിയില്‍ ലംഘിക്കുന്ന” രാജ്യങ്ങളില്‍ ഒന്നായി പാക്കിസ്ഥാനെ വിശേഷിപ്പിച്ചുകൊണ്ടുള്ള റിപ്പോര്‍ട്ട് പുറത്തിറക്കിയത്. 2019 ജനുവരിയില്‍ പാര്‍ലമെന്റിന്റെ ഇരുസഭകളിലും റിപ്പോര്‍ട്ട് സമര്‍പ്പിച്ച പൗരത്വം സംബന്ധിച്ച സംയുക്ത പാര്‍ലമെന്ററി സമിതിക്ക് മുന്നില്‍ വന്ന സത്യവാങ്മൂലങ്ങള്‍ ചില സാക്ഷ്യങ്ങള്‍ ഉള്‍ക്കൊള്ളുന്നതാണ്. അതിനുപുറമെ, യൂറോപ്യന്‍ പാര്‍ലമെന്റ് അടുത്തിടെ പ്രസിദ്ധീകരിച്ച പാക്കിസ്ഥാനിലെ മതന്യൂനപക്ഷങ്ങളെ സംബന്ധിച്ച ഒരു റിപ്പോര്‍ട്ട് അവിടത്തെ ന്യൂനപക്ഷങ്ങളുടെയും സ്ത്രീകളുടെയും ദുരവസ്ഥയുടെ വിലാപങ്ങള്‍ ഉണ്ട്. അവരില്‍ നിരവധി പേര്, പ്രത്യേകിച്ചും ഹിന്ദുക്കള്‍ അഭയംതേടി ഇന്ത്യയിലേക്ക് പലായനം ചെയ്തു. പൗരത്വഭേദഗതി നിയമത്തില്‍ പറയുന്ന മൂന്ന് രാജ്യങ്ങളും മതരാഷ്ട്രങ്ങളാണെന്ന വസ്തുത വിസ്മരിക്കരുത്.
രണ്ടാമത്തെ ചോദ്യത്തിലേക്ക് വന്നാല്‍, മതപീഡനം അനുഭവിക്കുന്ന ജനങ്ങള്‍ ഇന്ത്യയിലേക്ക് വരികയാണെങ്കില്‍ ഇന്ത്യക്ക് മുന്നിലുള്ള സാദ്ധ്യതകള്‍ എന്തൊക്കെയാണ്? 1950-ല്‍ ശ്യാമപ്രസാദ് മുഖര്‍ജി ഹോബ്സിയന്‍ ശൈലിയില്‍ പറഞ്ഞതിനെ പരിഷ്കരിക്കാനാണ് പൗരത്വ ഭേദഗതി നിയമത്തിലൂടെ ശ്രമിച്ചിട്ടുള്ളത്. ”പാക്കിസ്ഥാനില്‍ മതന്യൂനപക്ഷങ്ങളുടെ ജീവിതം അരോചകവും, ക്രൂരവും, ഹൃസ്വവുമായി മാറികൊണ്ടിരിക്കുകയാണെന്നാണ്” ശ്യാമപ്രസാദ് മുഖര്‍ജി പറഞ്ഞത്. സിഖ് മതം, ജൈനമതം, ബുദ്ധമതം തുടങ്ങി ചില മഹത്തായ മതങ്ങളുടെ ജന്മസ്ഥലമാണ് ഇന്ത്യ. മതങ്ങളുടെ, വര്‍ഗ്ഗങ്ങളുടെ, പാരമ്പര്യങ്ങളുടെ വ്യത്യസ്ത ധാരകളെ സ്വാംശീകരിച്ചതാണ് ഇന്ത്യന്‍ ധാര്‍മ്മികത.
അന്തിമമായി പൗരത്വത്തിനുള്ള സ്ഥിരം നിയമം കൊണ്ടുവരുന്നതിനുള്ള ചുമതല പാര്‍ലമെന്റിന് വിട്ടുകൊടുത്തു. ഭരണഘടനയില്‍ ഉള്‍ക്കൊള്ളിച്ചിട്ടുള്ള അനുച്ഛേദം 14 പ്രകാരം. സമത്വത്തിനുള്ള അവകാശത്തിന്റെ വ്യവസ്ഥകള്‍ പൗരത്വഭേദഗതി നിയമം പാലിക്കുന്നുണ്ടോയെന്ന ചോദ്യമാണ് ഇപ്പോള്‍ ഉയരുന്നത്. അനുച്ഛേദം 14 ചുരുക്കി പറയുകയാണെങ്കില്‍ ”ഇന്ത്യന്‍ ഭൂപ്രദേശത്തിനുള്ളില്‍ ഒരുവ്യക്തിക്ക് നിയമത്തിന് മുന്നില്‍ സമത്വവും,തുല്യമായ നിയമ സംരക്ഷണവും രാജ്യം നിഷേധിക്കാന്‍ പാടില്ല” എന്നതാണ്. ഏതെങ്കിലും തരത്തിലുള്ള പ്രത്യേക വേര്‍തിരിവുകളുടെ അടിസ്ഥാനത്തില്‍ അനുച്ഛേദം 14ന് എന്തെങ്കിലും തരത്തിലുള്ള വ്യതിയാനം വേണ്ടിവരികയാണെങ്കില്‍ അത് ‘ഉദ്ദേശ്യം നേടുന്നതിനായി’ ‘യുക്തിസഹവും, സുവ്യക്തവുമായ’ ഇരട്ട മാനദണ്ഡങ്ങള്‍ അംഗീകരിച്ചായിരിക്കും. വ്യത്യസ്തമായ പരിഗണന നല്കി എന്നതുകൊണ്ട് മാത്രം ഭരണഘടനയുടെ പൊരുള്‍ ബലാത്കാരമായി ലംഘിക്കപ്പെടുന്നില്ലെന്ന് നിരവധി വിധി പ്രസ്താവങ്ങള്‍ ശരിവച്ചിട്ടുണ്ട്.
പൗരത്വഭേദഗതി നിയമത്തിന്റെ ലക്ഷ്യങ്ങളും കാരണങ്ങളും ആഭ്യന്തരമന്ത്രി അമിത്ഷാ വ്യക്തമാക്കിയിട്ടുണ്ട്. ഇന്ത്യ അതിര്‍ത്തി പങ്കിടുന്ന ഏഴ് രാജ്യങ്ങളില്‍ മൂന്നെണ്ണത്തിന്റെ ഭരണഘടന മാത്രമാണ് രാഷ്ട്രത്തിന്റെ മതം വ്യവസ്ഥ ചെയ്യുന്നത്. അതിനാല്‍ നമ്മുടെ ഉഭയകക്ഷി ബന്ധത്തിന്റെ അടിസ്ഥാനത്തില്‍ ഒരുവിവേചനവും നടത്തിയിട്ടില്ല. ചരിത്രപരമായി ഇന്ത്യക്കും പാക്കിസ്ഥാനും, അഫ്ഗാനിസ്ഥാനും, ബംഗ്ലാദേശിനും ഇടയില്‍ ചരിത്രപരമായി തന്നെ അതിര്‍ത്തികടന്നുള്ള കുടിയേറ്റം നടന്നിട്ടുണ്ട്. മതപീഡനം അനുഭവിക്കുന്ന സമുദായങ്ങള്‍ ഇന്ത്യയിലേക്ക് പലായനം ചെയ്യുകയും അവരുടെ യാത്രാരേഖകള്‍ കാലഹരണപ്പെടുകയോ, അപൂര്‍ണ്ണമായ രേഖകളുടെ അടിസ്ഥാനത്തിലോ, രേഖകളില്ലാതെ തന്നെയോ അഭയം തേടുകയും ചെയ്തിട്ടുണ്ട്. മോദി സര്‍ക്കാര്‍ അതിന്റെ ആദ്യകാലഘട്ടത്തില്‍ ഈ അഭയാര്‍ത്ഥികളെ 1920-ലെ പാസ്പോര്‍ട്ട് (ഇന്ത്യയിലേക്കുള്ള പ്രവേശനം) നിയമം, 1946-ലെ ഫോറിനേഴ്സ് നിയമം എന്നിവയിലെ കടുത്ത പിഴ ശിക്ഷകളില്‍ നിന്നും ഒഴിവാക്കുകയും 2016-ല്‍ അവരെ ദീര്‍ഘകാല വിസയ്ക്ക് അര്‍ഹരാക്കുകയും ചെയ്തു. ഈ പീഡിത ന്യൂനപക്ഷങ്ങളെ പൗരത്വത്തിന് അപേക്ഷിക്കുന്നതിന് ശാക്തീകരിക്കുന്നതാണ് പൗരത്വ നിയമ ഭേദഗതി.
ഏതെങ്കിലും മതം സ്വതന്ത്രമായി സ്വീകരിക്കാനോ, പിന്തുടരാനോ പ്രചരിപ്പിക്കാനോ ഉള്ള തുല്യ അവകാശം നല്കുന്ന അനുച്ഛേദം 25ന്റെ ലംഘനമാണോ പൗരത്വ നിയമ ഭേദഗതി എന്നതിനെക്കുറിച്ചുള്ള ചര്‍ച്ചകളും നടന്നുവരികയാണ്. ഈ നിയമം ഈ വ്യവസ്ഥകള്‍ ലംഘിച്ചിട്ടില്ലെന്ന് മാത്രമല്ല, പൗരത്വ ഭേദഗതി ബില്‍ നിയമമാക്കുന്നതുകൊണ്ട് ന്യൂനപക്ഷങ്ങളുടെ അവകാശങ്ങള്‍ ലംഘിക്കുകയോ, അല്ലെങ്കില്‍ ഇന്ത്യയുടെ മതേതര ധാര്‍മ്മികതയും പാരമ്പര്യവും ഇല്ലാതാവുകയോ ചെയ്യില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ആവര്‍ത്തിച്ച് വ്യക്തമാക്കിയിട്ടുണ്ട്.
കുടിയിറക്കല്‍ കൊണ്ട് തലമുറകളായി കഷ്ടപ്പെടുന്നവരെ ശാക്തീകരിക്കുന്നതിനുള്ള ചരിത്രപരമായ നീക്കമാണിത്. തെരുവുകളില്‍ അക്രമങ്ങളും അസ്വസ്ഥതയും ഉത്തേജിപ്പിക്കുന്ന, വായില്‍ വെള്ളിക്കരണ്ടിയുമായി ജനിച്ച നേതാക്കളോട് ”ഭൂമിയിലെ എല്ലാ രാജ്യങ്ങളിലും പീഡനം നേരിടുന്ന എല്ലാ മതത്തിലും പെട്ടവര്‍ക്ക് അഭയമേകുന്ന ഒരു രാഷ്ട്രത്തിലെ വ്യക്തിയെന്ന നിലയില്‍ ഞാന്‍ അഭിമാനിക്കുന്നു” എന്ന 1883-ലെ ലോക മതസമ്മേളനത്തില്‍ സ്വാമി വിവേകാനന്ദന് നടത്തിയ പ്രസംഗം ഓര്‍ക്കുന്നത് നന്നായിരിക്കുമെന്ന വിവേകപൂര്‍വ്വമായ അഭ്യര്‍ത്ഥനയാണ് നടത്താനുള്ളത്. പൗരത്വ നിയമ ഭേദഗതി പല വഴികളിലും ഈ അഭിലാഷങ്ങള്‍ സാക്ഷാത്കരിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: