ന്യൂദല്‍ഹി: പൗരത്വ ഭേദഗതി നിയമത്തെ അനുകൂലിച്ച് സുപ്രീം കോടതി അഭിഭാഷകര്‍. ഇന്ന് ഉച്ചയ്ക്ക് കോടതി വളപ്പില്‍ ഒത്തുകൂടിയ അഭിഭാഷകര്‍ ഒന്നിച്ച് വന്ദേ മാതരം ആലപിച്ചാണ് പൗരത്വ ഭേദഗതി നിയമത്തെ അനുകൂലിച്ചത്. 1:45നാണ് അഭിഭാഷകര്‍ കോടതി വളപ്പില്‍ ഒത്തുകൂടിയത്.
കഴിഞ്ഞ ദിവസം മുതിര്‍ന്ന അഭിഭാഷകന് പ്രശാന്ത് ഭൂഷനുള്പ്പെടുന്ന ഒരു കൂട്ടം അഭിഭാഷകര്‍ ഭരണഘടനാ മൂല്യങ്ങളെക്കുറിച്ച് ജനങ്ങളെ ഓര്‍മ്മപ്പെടുത്തുന്നതിനായി ആമുഖം വായിക്കുകയുണ്ടായി. ഇതിനു പിന്നാലെയാണ് സിഎഎ അനുകൂല നിലപാടുമായി അഭിഭാഷകര്‍ എത്തിയത്.
പാക്കിസ്ഥാന്, അഫ്ഗാനിസ്ഥാന്, ബംഗ്ലാദേശ് എന്നിവിടങ്ങളില്‍ നിന്ന് 2014 ഡിസംബര്‍ 31നോ അതിനുമുമ്പോ ഇന്ത്യയില്‍ പ്രവേശിച്ച ഹിന്ദു, ക്രിസ്ത്യന്‍, സിഖ്, ബുദ്ധ, പാര്‍സി എന്നീ പീഡിത ന്യൂനപക്ഷങ്ങളായ അഭയാര്‍ഥികള്‍ക്ക് പൗരത്വ ഭേദഗതി നിയമം ഇന്ത്യന്‍ പൗരത്വം നല്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: