ന്യൂദല്‍ഹി: കഴിഞ്ഞ കുറച്ച് നാളുകളായി ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ അലട്ടികൊണ്ടിരുന്ന പ്രധാന പ്രശ്നങ്ങളിലൊന്നാണ് നാലാം നമ്പര്‍ കളിക്കാരന് ആരാകുമെന്നത്. എന്നാല്‍ ഇതിനു ഒരു പരിഹാരം കണ്ടിരിക്കുകയാണ് വൈസ് ക്യാപ്റ്റന്‍ രോഹിത് ശര്‍മ.
വര്‍ഷങ്ങളോളം ഇനി ഇന്ത്യന്‍ ടീമിന്റെ നാലാം നമ്പറില്‍ താരമുണ്ടാകുമെന്നുറപ്പാണ്. ഇപ്പോള്‍ കാര്യങ്ങള്‍ മാറുകയാണ്. ശ്രേയസ് അയ്യര്‍ ഇപ്പോള്‍ നാലാം സ്ഥാനത്താണ്, അദ്ദേഹം വളരെ നന്നായി കളിക്കുന്നുണ്ട്. വെസ്റ്റ് ഇന്‍ഡീസ് ഏകദിനത്തില്‍ റിഷഭ് പന്ത് മികച്ച പ്രകടനം കാഴ്ചവച്ചു. ശിവം ദുബെ നല്ല ഫോമിലാണ്. അതിനാല്‍, ഞങ്ങളുടെ യുവനിര മുന്നേറുമെന്ന് എനിക്ക് ഉറപ്പുണ്ടെന്നും രോഹിത് ശര്‍മ പി.ടി.ഐയോട് പറഞ്ഞു.
ശ്രേയസ് അയ്യര്‍ നാലാം നമ്പറില്‍ ബാറ്റ് ചെയ്ത് തുടങ്ങിയിരിക്കുന്നു. അതുകൊണ്ട് തന്നെ സ്വതന്ത്രമായി ഇനി ശ്രേയസിന് തന്റെ പ്ലാനുകള്‍ അവതരിപ്പിക്കാനാകും രോഹിത് പറഞ്ഞു. കെ.എല്‍ രാഹുലും മികച്ച പ്രകടനമാണ് പുറത്തെടുക്കുന്നതെന്നും രോഹിത്. രണ്ടോ മൂന്നോ മത്സരങ്ങള്‍ കൊണ്ട് ആരെയും വിലയിരുത്താനാകില്ല, ആവശ്യത്തിന് മത്സരങ്ങള്‍ കളിക്കാന്‍ അവസരം നല്‍കണമെന്നും രോഹിത് വ്യക്തമാക്കി.
ലോകകപ്പില്‍ ഞങ്ങളുടെ അരമണിക്കൂര്‍ കളിക്ക് പുറമെ, സത്യസന്ധമായി പറഞ്ഞാല്‍ ഇന്ത്യന്‍ ക്രിക്കറ്റിന്റെ ഏറ്റവും മികച്ച വര്‍ഷങ്ങളിലൊന്നാണ് ഇത്. ഇത് ഞങ്ങള്‍ക്ക് മനോഹരമായ വര്‍ഷമാണെന്ന് താന്‍ കരുതുന്നുവെന്നും ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്ലിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: