സിഡ്നി: ഇന്ത്യക്കെതിരായ ഏകദിന പരമ്പരയില്‍ നിന്ന് ഓസ്ട്രേലിയന്‍ പരിശീലകന് ജസ്റ്റിന് ലാംഗര്‍ വിട്ടുനിന്നേക്കും. കുടുംബത്തോടൊപ്പം ചെലവഴിക്കുന്നതിനായാണ് ലാംഗര്‍ താത്ക്കാലികമായി അവധിയെടുക്കുന്നത്. ജനുവരി 14ന് ആരംഭിക്കുന്ന ഏകദിന പരമ്പരയില്‍ സഹപരിശീലകന്‍ ആന്‍ഡ്രൂ മക്ഡൊണാള്‍ഡിന്റെ നേതൃത്വത്തിലാകും ഓസ്ട്രേലിയ എത്തുക.
കഴിഞ്ഞ രണ്ടു വര്‍ഷമായി ഓസ്ട്രേലിയന്‍ ക്രിക്കറ്റില്‍ സജീവമായിരുന്ന ലാംഗര്‍ കുടുംബത്തോടൊപ്പം അധികം സമയം ചെലവഴിച്ചിരുന്നില്ല. ഇദ്ദേഹത്തിനു കീഴില്‍ മികച്ച പ്രകടനം നടത്തിയ ഓസട്രേലിയ ന്യൂസിലന്‍ഡിനെതിരായ പരമ്പര തൂത്തുവാരിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: