ന്യൂദല്‍ഹി: ഐഎസ്ആര്‍ഒയുടെ ചാന്ദ്രദൗത്യമായ ഗഗന്‍യാന്റെ ഭാഗമായി ബഹിരാകാശത്തേക്ക് പുറപ്പെടുന്ന യാത്രികര്‍ക്കുള്ള ഭക്ഷണ മെനുവില്‍ ഇടം നേടി ഇഡ്ഡലിയും സാമ്പറും. ബഹിരാകാശയാത്രികര്‍ക്കായി തയ്യാറാക്കിയ മെനുവിലാണ് ഇഡ്ഡലി, സാമ്പാര്‍, ഉപ്പുമാവ്, തേങ്ങാ ചമ്മന്തി എന്നിവ ഉള്‍പ്പെടുത്തിയത്. മൈസൂരിലെ ഗവേഷണ കേന്ദ്രമാണ് മെനു തയ്യാറാക്കിയത്.
മെനുവിനോടൊപ്പം അവ പ്രത്യേക രീതിയില്‍ സൂക്ഷിക്കുന്നതിനുള്ള മാര്‍ഗങ്ങളും ചൂടാക്കി ഉപയോഗിക്കുന്നതിനുള്ള ഹീറ്ററും അവര്‍ തയ്യാറാക്കിയിട്ടുണ്ട്. പൂജ്യം ഭൂഗുരുത്വമുള്ള സാഹചര്യത്തില്‍ ഭക്ഷണവും വെള്ളവും അടക്കമുള്ളവ കഴിക്കുന്നതിന് സഹായിക്കുന്ന പ്രത്യേക കണ്ടെയ്നറുകളാണ് ലാബില്‍ രൂപകല്പന ചെയ്യുന്നത്.
ഇഡ്ഡലിയും ഉപ്പുമാവും അടക്കമുള്ള ഭക്ഷ്യവസ്തുക്കളും ഇത്തരത്തില്‍ ബഹിരാകാശത്തേക്ക് കൊണ്ടുപോകാനും ഉപയോഗിക്കാനും കഴിയും. ഗഗന്‍യാന്റെ ഭാഗമായി നാല് യാത്രികരെ ബഹിരാകാശത്തേക്ക് അയയ്ക്കുമെന്ന് ഐഎസ്ആര്‍ഒ അടുത്തിടെ പ്രഖ്യാപിച്ചിരുന്നു. ഇവര്‍ക്കായുള്ള പരിശീലനം ജനുവരി അവസാനവാരം റഷ്യയില്‍ ആരംഭിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: