ന്യൂയോര്‍ക്ക്: നിങ്ങളുടെ ആന്‍ഡ്രോയിഡ് സ്മാര്‍ട്ട്ഫോണോ ഐഫോണോ ദീര്‍ഘകാലമായി അപ്ഡേറ്റുചെയ്തിട്ടില്ലെങ്കിൽ വേഗം ചെയ്യു. അല്ലാത്തപക്ഷം, നിങ്ങള്‍ വാട്ട്സ്ആപ്പ് ഉപയോഗിക്കുന്നത് നിര്‍ത്തേണ്ടിവരും. ആന്‍ഡ്രോയ്ഡ് 4.0.3നും ഐഒഎസ് 9നും മുമ്പുള്ള വേര്‍ഷനുകള്‍ ഉപയോഗിക്കുന്ന ഫോണുകളില്‍ ഫെബ്രുവരി ഒന്നിനു ശേഷം വാട്സ്ആപ് പ്രവര്‍ത്തിക്കില്ലെന്നു കമ്പനിയുടെ ഔദ്യോഗിക ബ്ലോഗ്പോസ്റ്റില്‍ അറിയിച്ചു.
വാട്ട്സ്ആപ്പിന്റെ സുരക്ഷ ഉയര്‍ത്തുന്നതിന്റെ ഭാഗമായാണ് ഈ പുതിയ തീരുമാനം. മേല്പറഞ്ഞ സ്മാര്‍ട്ട്ഫോണ്‍ ഉപയോക്താക്കൾക്ക് തുടര്‍ന്നും വാട്സ്ആപ് ലഭിക്കാന്‍ പുതിയ ആന്‍ഡ്രോയ്ഡ് വേര്‍ഷനുകളിലേക്ക് അപ്ഗ്രേഡ് ചെയ്യണം. നിലവില്‍ ജെല്ലിബീന്‍ വരെയുള്ള ഏഴ് ആന്‍ഡ്രോയ്ഡ് വേര്ഷനുകളിലെക്കുള്ള സേവനമാണ് വാട്സ്ആപ് നിര്‍ത്തലാക്കുന്നത്. വാട്സ്ആപ് തുടര്‍ന്നും ഉപയോഗിക്കാന്‍ കുറഞ്ഞത് കിറ്റ്ക്യാറ്റ് വേര്ഷനിലെക്ക് അപ്ഗ്രേഡ് ചെയ്യേണ്ടതാണ്.
അതേസമയം, ഐഫോണ്‍ ഉപയോക്താക്കള്‍ ഐഒഎസ് ഒമ്പതോ അതിനുശേഷം പുറത്തിറങ്ങിയ പതിപ്പോ ആണ് ഉപയോഗിക്കുന്നതെന്ന് ഉറപ്പുവരുത്തണം. നിലവില്‍ ഐഒഎസ് 8 വേര്‍ഷനുകളിലുള്ള സേവനം ഫെബ്രുവരി ഒന്നു വരെ മാത്രമേ കാണുകയുള്ളുവെന്നും വാട്ട്സ്ആപ്പ് അറിയിച്ചു. കഴിഞ്ഞ ഡിസംബര്‍ 31 ന് ഇത്തരത്തില്‍ വിന്‍ഡോസ് ഫോണുകള്‍ക്കുള്ള പിന്തുണ വാട്ട്സ്ആപ്പ് ഉപേക്ഷിച്ചിരുന്നു, മാത്രമല്ല ഓപ്പറേറ്റിംഗ് സിസ്റ്റത്തിനായി ആപ്പ് വികസിപ്പിക്കുന്നതും നിര്‍ത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: