മലപ്പുറം: പൗരത്വ നിയമ ഭേദഗതിയുമായി ബന്ധപ്പെട്ട് സര്‍വ്വേക്കെത്തിയ കേന്ദ്ര സ്റ്റാറ്റിസ്റ്റിക്സ് സര്‍വേ വകുപ്പ് ഉദ്യോഗസ്ഥരെ മടക്കി അയച്ച് തിരുന്നാവായ പഞ്ചായത്തിന്റെ ധാര്‍ഷ്ട്യം. ദേശ വ്യാപകമായി നടത്തുന്ന പീരിയോഡിക് ലേബര്‍ ഫോഴ്സ് സര്‍വ്വേക്ക് സഹായം ചോദിച്ചു പഞ്ചായത്തിന് മുന്‍കൂട്ടി കത്തയച്ചിരുന്നു. എന്നിട്ടും ഇടത് ജിഹാദി സംഘടനകളെ കൂട്ടുപിടിച്ച് സംഘമെത്തിയപ്പോള്‍ പ്രതിഷേധം അഴിച്ചു വിടുകയായിരുന്നു.
കേന്ദ്ര സര്‍ക്കാരിന്റെ സ്റ്റാറ്റിസ്റ്റിക്സ് ആന്റ് പ്രോഗ്രാം ഇംബ്ലിമെന്റിങ് മന്ത്രാലയത്തിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന നാഷണല്‍ സാമ്പിള്‍ സര്‍വ്വേ ഓഫീസ്, ദേശ വ്യാപകമായി നടത്തുന്ന പീരിയോഡിക് ലേബര്‍ ഫോഴ്സ് സര്‍വ്വേക്ക് സഹായം ചോദിച്ചു പഞ്ചായത്തിന് കത്ത് അയച്ചിരുന്നു.
ബ്ലോക്കിന് കീഴില്‍ ഒരു പഞ്ചായത്തിലെ മൂന്ന് വാര്‍ഡുകള്‍ സാമ്പിളായി എടുത്തു കൊണ്ട് ആദ്യ ഘട്ടത്തില്‍ സര്‍വ്വേ പൂര്‍ത്തീകരിക്കുന്നതിന് ആയിരുന്നു എന്എസ്എസ്ഓയുടെ ശ്രമം. സര്‍വേക്ക് ആവശ്യമായ രേഖകളും ഫീല്‍ഡ് തല സഹായങ്ങളും നല്‍കണമെന്ന് ആയിരുന്നു കേന്ദ്ര സംഘത്തിന്റെ ആവശ്യം
എന്നല്‍ ഇത് അനുവദിക്കാന്‍ ഇപ്പൊള്‍ കഴിയില്ലെന്ന് പഞ്ചായത്ത് അറിയിച്ചു. തുടര്‍ന്ന് ഇതേ കുറിച്ച് അന്വേഷിക്കാനും ചര്‍ച്ചകള്‍ക്കും വേണ്ടി ആണ് ഉദ്യോഗസ്ഥര്‍ തിരുനാവായ പഞ്ചായത്തില്‍ എത്തിയത്. ഈ സാഹചര്യത്തില്‍ സര്‍വേ ഒരിക്കലും അനുവദിക്കില്ലന്ന് പഞ്ചായത്ത് പ്രസിഡന്റ് ഫൈസല്‍ എടശ്ശേരി അറിയിച്ചു.
കേന്ദ്ര സംഘം വരുന്നത് അറിഞ്ഞ് പ്രതിഷേധക്കാരെയും അണിനിരത്തിയിരുന്നു. ഉദ്യോഗസ്ഥരെ പഞ്ചായത്തിന് മുമ്പില്‍ ഇടത് ജിഹാദി സംഘടനകള്‍ തടയുകയും ചെയ്തു. തുടര്‍ന്ന് ഉദ്യോഗസ്ഥര്‍ മടങ്ങുകയായിരുന്നു.
റീജണല്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ഡയറക്ടര്‍ സജി ജോര്‍ജ്ജ് സീനിയര്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ഓഫിസര്‍മാരായ സുനില്‍ദേവ്, ഷാനവാസ് ഫീല്‍ഡ് ഇന്‍വെസ്റ്റിഗേറ്റര്‍ ഷിംന എന്നിവരാണ് സംഘത്തില്‍ ഉണ്ടായിരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: