കോഴിക്കോട് : സമരത്തെ സാമുദായിക കാര്യമായിക്കാണാന്‍ ശ്രമിക്കുന്നവരെ കരുതിയിരിക്കണമെന്ന് കേരള നദ്വത്തുല് മുജാഹിദ്ദീന്‍(കെഎന്‍എം) സംസ്ഥാന പ്രസിഡന്റ് ടി.പി. അബ്ദുള്ളക്കോയ മദനി. സമരങ്ങള്‍ക്ക് ഇസ്ലാമിക മുദ്രാവാക്യങ്ങളും ചിഹ്നങ്ങളും ഉപയോഗിക്കാമെന്നാണ് ജമാ അത്തെ ഇസ്ലാമി അനുകൂല സംഘടനകളുടെ നിലപാട്. ഇതിനെ എതിര്‍ത്തുകൊണ്ടാണ് മുജാഹിദ്ദീന്‍ നേതൃത്വം പ്രസ്താവന നടത്തിയിരിക്കുന്നത്.
പൗരത്വ നിയമ ഭേദഗതിക്കെതിരെയുള്ള സമരങ്ങളില്‍ മത മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തിയിരുന്നു. ഇതുമായി ബന്ധപ്പെട്ടാണ് മുജാഹിദ്ദീന്റെ പ്രതികരണം. സമരത്തെ സാമുദായിക കാര്യമായി കാണരുത്. അത്തരത്തില്‍ ഉള്ളവരെ കരുതിയിരിക്കണമെന്നും അബ്ദുള്ളക്കോയ മദനി അറിയിച്ചു.
സമരങ്ങള്‍ക്കായി മത മുദ്രാവാക്യങ്ങളും നിറവും ഉപയോഗിക്കരുത്. കൂടാതെ ഭിന്നിപ്പിക്കുന്ന മുദ്രാവാക്യങ്ങള്‍ സമരങ്ങളില്‍ നിന്നും ഒഴിവാക്കണമെന്നും കെഎന്‍എം സംസ്ഥാന നേതൃയോഗം ആവശ്യപ്പെട്ടു.
കോഴിക്കോട് കഴിഞ്ഞ ദിവസം നടന്ന ലോങ്മാര്‍ച്ചില്‍ ജമാഅത്തെ ഇസ്ലാമി വനിതാ വിഭാഗമായ ജിഐഒ നേതാവ് ലദീദ ഫര്‍സാന ഇന്ഷാ അള്ളാ, അള്ളാഹു അക്ബര്‍ തുടങ്ങിയ മുദ്രാവാക്യങ്ങള്‍ മുഴക്കിയിരുന്നു. പൗരത്വ വിരുദ്ധ സമരത്തില്‍ ഇത്തരം മുദ്രാവാക്യങ്ങള്‍ ഇനിയും മുഴക്കുമെന്നും അവര്‍ അറിയിച്ചിരുന്നു. ഇതിനെ തുടര്‍ന്നാണ് മത മുദ്രാവാക്യങ്ങള്‍ പാടില്ലെന്ന് മുജാഹിദ്ദീന്‍ പരസ്യ പ്രസ്താവനയുമായി രംഗത്ത് എത്തുന്നത്.
മതപരമായ മുദ്രാവാക്യങ്ങള്‍ സമരങ്ങള്‍ക്കായി ഉപയോഗിക്കുന്നത് ഒഴിവാക്കണമെന്ന നിലപാട് സംഘടനയുടെ കീഴ്ഘടകങ്ങളേയും മുജാഹിദ് നേതൃത്വം അറിയിച്ചിട്ടുണ്ട്. ഭരണഘടന, മതേതരത്വം തുടങ്ങി പൊതുമുദ്രാവാക്യങ്ങളായിരിക്കണം പ്രതിഷേധ റാലികളില്‍ മുഴക്കേണ്ടതെന്നാണ് സുന്നി സംഘടനകളുടെയും നിലപാട്. കഴിഞ്ഞ ദിവസം എറണാകുളത്ത് നടന്ന മുസ്ലിം സംഘടനകളുടെ പ്രതിഷേധ റാലിയില്‍ മതപരമായ മുദ്രാവാക്യങ്ങള്‍ വിളിക്കരുതെന്ന് കര്‍ശന നിര്‍ദേശമുണ്ടായിരുന്നു. അതിനാല്‍ ഇത ഒഴിവാക്കുകയും ചെയ്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: