കാലിഫോര്‍ണിയ: രാത്രികാല സുരക്ഷയൊരുക്കാന്‍ പുതിയ ഫീച്ചറുമായി ഗൂഗിള്‍ മാപ്സ്. കാല്‍നടക്കാരെ സുരക്ഷിതമായി വീട്ടിലേത്തിക്കാനായി പ്രകാശമുള്ള തെരുവുകള്‍ മാപ്പില്‍ ഉള്‍പെടുത്തും. സ്ത്രീ സുരക്ഷ ദേശീയ തലത്തില്‍ ചര്‍ച്ചയാകുന്ന ഭാരതത്തിലാകും ഈ ഫീച്ചര്‍ ആദ്യം എത്തിക്കുക.
എക്സ്ഡിഎ ഡവലപ്പര്‍മാര്‍ നല്കുന്ന വിവരമനുസരിച്ച് ലൈറ്റിംഗ് എന്ന പേരുള്ള പുതിയ ഫീച്ചര്‍ ഉപയോക്താക്കളെ പ്രകാശമുള്ള തെരുവുകള്‍ തിരിച്ചറിയാന്‍ സഹായിക്കും. മോശമായതോ അല്ലെങ്കില്‍ ഒട്ടും പ്രകാശമില്ലത്തതോ ആയ തെരുവുകള്‍ ഒഴിവാക്കാന്‍ ഉപയോക്താക്കളെ സഹായിക്കുന്നതിന് മഞ്ഞ നിറമുള്ള ഹൈലൈറ്റ് ഉപയോഗിച്ച് നല്ല ലൈറ്റിംഗ് ഉള്ള തെരുവുകളെ ഫീച്ചര്‍ ഹൈലൈറ്റ് ചെയ്യും. അപ്ലിക്കേഷന്റെ ബീറ്റ പതിപ്പില്‍ മാത്രമാണ് ഇത് ലഭിക്കുക. എന്നാല്‍, ഇത് പൊതു ജനങ്ങള്‍ക്ക് ലഭ്യമാകാന്‍ എത്രനാളെടുക്കുമെന്ന് വ്യക്തമല്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: