ന്യൂദല്‍ഹി: അവിശുദ്ധ സഖ്യത്തിലൂടെ മഹാരാഷ്ട്രയില്‍ അധികാരത്തിലേറാനുള്ള കോണ്‍ഗ്രസ്സിന്റെയും ശിവസേനയുടെയും മോഹം തകര്‍ത്ത് ബിജെപിയുടെ അപ്രതീക്ഷിത നീക്കം. അജിത് പവാറിന്റെ നേതൃത്വത്തിലുള്ള ഒരു വിഭാഗം എന്‍സിപി എംഎല്‍എമാരുടെ പിന്തുണയോടെ സംസ്ഥാനത്ത് ബിജെപി സര്‍ക്കാര്‍ രൂപീകരിച്ചു. ഇന്നലെ രാവിലെ എട്ട് മണിക്ക് ദേവേന്ദ്ര ഫഡ്നാവിസ് മുഖ്യമന്ത്രിയായും അജിത് പവാര്‍ ഉപമുഖ്യമന്ത്രിയായും സത്യപ്രതിജ്ഞ ചെയ്തു. ഗവര്‍ണര്‍ ഭഗത് സിങ് കോഷിയാരി സത്യവാചകം ചൊല്ലിക്കൊടുത്തു. ഇതിന് മുന്നോടിയായി പുലര്‍ച്ചെ 5.47ന് രാഷ്ട്രപതി ഭരണം പിന്‍വലിക്കുന്ന വിജ്ഞാപനത്തില്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഒപ്പുവെച്ചു. ഉദ്ധവ് താക്കറെയെ മുഖ്യമന്ത്രിയാക്കി കോണ്‍ഗ്രസ്സും ശിവസേനയും എന്‍സിപിയും സര്‍ക്കാര്‍ രൂപീകരണം പ്രഖ്യാപി
ക്കാനിരിക്കെയാണ് മണിക്കൂറുകള്‍ക്ക് മുന്‍പ്
അപ്രതീക്ഷിത നീക്കത്തിലൂടെ ബിജെപി ഞെട്ടിച്ചത്. ഭൂരിപക്ഷം തെളിയിക്കാന്‍ ഈ മാസം 30 വരെ സമയം അനുവദിച്ചിട്ടുണ്ട്.
ബിജെപി ഇതര സര്‍ക്കാരിനായി പരിശ്രമിച്ച എന്‍സിപിയുടെ മുതിര്‍ന്ന നേതാവ് ശരദ് പവാര്‍ മരുമകനായ അജിത് പവാറിനെ തള്ളിപ്പറഞ്ഞ് രംഗത്തെത്തി. അജിത് പവാറിന്റേത് വ്യക്തിപരമായ തീരുമാനമാണെന്നും എന്‍സിപി
യുടേതല്ലെന്നും ശരദ് പവാര്‍ പറഞ്ഞു. 10, 11 എംഎല്‍എമാര്‍ മാത്രമാണ് അദ്ദേഹത്തിനൊപ്പമുള്ളത്. സര്‍ക്കാരിന് ഭൂരിപക്ഷം തെളിയിക്കാന്‍ സാധിക്കില്ല. അജിത് പവാറിനെതിരെ നടപടിയെടുക്കുമെന്നും ശിവസേനാ നേതാവ് ഉദ്ധവ് താക്കറെക്കൊപ്പം നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ അദ്ദേഹം അവകാശപ്പെട്ടു. എന്നാല്‍, ശരദ് പവാറിന്റെ അനുമതിയോടെയാണ് അജിത് ബിജെപി
യുമായി ചേര്‍ന്നതെന്നും റിപ്പോര്‍ട്ടുകളുണ്ട്. ബിജെപിയുമായി അജിത് നടത്തിയ ചര്‍ച്ചകളില്‍ ശരദ് പവാറും മകളും എംപിയുമായ സുപ്രിയ സുലെയും പങ്കെടുത്തിരുന്നതായാണ് സൂചന. ബിജെപിക്കെതിരായ സഖ്യ ചര്‍ച്ചകള്‍ ചൂടുപി
ടിച്ചുനില്‍ക്കുമ്പോള്‍ ശരദ് പവാര്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ചര്‍ച്ച നടത്തിയത് കോണ്‍ഗ്രസ്സിനെ ചൊടിപ്പിച്ചിരുന്നു. തനിക്കൊന്നുമറിയില്ലെന്ന ശരദ് പവാറിന്റെ വാക്കുകള്‍ കോണ്‍ഗ്രസ്സും സേനയും വിശ്വസിച്ചിട്ടില്ല.
ഫഡ്നാവിസിനെയും അജിത് പവാറിനെയും പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിനന്ദിച്ചു. അഞ്ച് വര്‍ഷവും ബിജെപി സഖ്യം ഭരിക്കുമെന്ന് ഫഡ്നാവിസ് പ്രതികരിച്ചു. ശിവസേന ജനവിധിയെ അപമാനിച്ചു. സ്ഥിരതയുള്ള സര്‍ക്കാരാണ് സംസ്ഥാനത്തിന് ആവശ്യമെന്നും ഖിച്ചടി സര്‍ക്കാരല്ലെന്നും അദ്ദേഹം വ്യക്തമാക്കി. കോണ്‍ഗ്രസ്സും എന്‍സിപിയും ശിവസേനയും തമ്മിലുള്ള ചര്‍ച്ചകള്‍ എങ്ങുമെത്തിയില്ല. സര്‍ക്കാര്‍ രൂപീ
കരിച്ചാലും പ്രശ്നങ്ങള്‍ അവസാനിക്കില്ല. അതിനാലാണ് ബിജെപിയെ പിന്തുണച്ചത്. അജിത് പവാര്‍ ചൂണ്ടിക്കാട്ടി.
ഇന്നലെ രാത്രി എന്‍സിപിയുടെ എംഎല്‍എമാര്‍ ശരദ് പവാറിന്റെ സാന്നിധ്യത്തില്‍ യോഗം ചേര്‍ന്നു. അമ്പത് എംഎല്‍എമാര്‍ പങ്കെടുത്തെന്ന് പവാര്‍ അവകാശപ്പെട്ടു. പാര്‍ട്ടി നിയമസഭാ കക്ഷി നേതൃസ്ഥാനത്തു നിന്ന് അജിത് പവാറിനെ പു
റത്താക്കി. നേതാവായി ജയന്ത് പാട്ടീലിനെ നിയമിച്ചു.
ഇങ്ങനെയാണെങ്കില്‍ തെരഞ്ഞെടുപ്പിന്റെ ആവശ്യമില്ലെന്ന് ഉദ്ധവ് താക്കറെയും ജനങ്ങളെ വഞ്ചിച്ചെന്ന് കോണ്‍ഗ്രസ്സും ആരോപിച്ചു. തെരഞ്ഞെടുപ്പില്‍ ഒരുമിച്ച് മത്സരിച്ച ബിജെപി-
ശിവസേനാ സഖ്യത്തിന് ഭൂരിപക്ഷം ലഭിച്ചിരുന്നെങ്കിലും മുഖ്യമന്ത്രി സ്ഥാനം പങ്കിടണമെന്ന സേനയുടെ കടുത്ത നിലപാടിനെ തുടര്‍ന്ന് സര്‍ക്കാരുണ്ടാക്കാന്‍ സാധിച്ചില്ല. ഇതോടെ നവംബര്‍ 12ന് സംസ്ഥാനത്ത് രാഷ്ട്രപതി ഭരണം പ്രഖ്യാപിച്ചു.
ഭൂരിപക്ഷത്തിന് 145
288 അംഗ നിയമസഭയില്‍ 145 പേരുടെ പി
ന്തുണയാണ് സര്‍ക്കാരിന് വേണ്ടത്. ബിജെപി
105, എന്‍സിപി 54, ശിവസേന 56, കോണ്‍ഗ്രസ് 44 എന്നിങ്ങനെയാണ് കക്ഷിനില. മറ്റുള്ള 29 എംഎല്‍എമാരില്‍ 13 പേര് സ്വതന്ത്രരാണ്. ചെറുകക്ഷികളും സ്വതന്ത്രരും ഉള്‍പ്പെടെ ഇരുപതോളം പേരുടെ പിന്തുണയുണ്ടെന്ന് ബിജെപി
അവകാശപ്പെടുന്നു. എന്‍സിപിയുടെ പിന്തുണ കൂടിയാകുമ്പോള്‍ 170 കടക്കുമെന്നാണ് പാര്‍ട്ടി കണക്കുകൂട്ടുന്നത്. പത്തോ പതിനൊന്നോ പേര് മാത്രമാണ് അജിത് പവാറിനൊപ്പമെന്ന് ശരദ് പവാര്‍ പറയുന്നു. അതേ സമയം 35 എംഎല്‍എമാരുണ്ടെന്ന് അജിത് പവാറും അവകാശപ്പെടുന്നു. കോണ്‍ഗ്രസ്സിലും ശിവസേനയിലും ഇപ്പുറമെത്താന്‍ കാത്തിരിക്കുന്നവരുണ്ടെന്നാണ് വിവരം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: