തങ്ങളുടെ ലക്ഷ്യം നിറവേറ്റാനായി ഏതറ്റം വരെയും പോകുന്ന ചാവേറുകളുടെ കഥപറയുന്ന സിനിമ ചരിത്ര റിലീസിനായുളള തയ്യാറെടുപ്പുകളിലാണ്. എം പത്മകുമാര്‍ സംവിധാനം ചെയ്ത് ചരിത്ര പശ്ചാത്തലത്തില്‍ അണിയിച്ചൊരുക്കിയ മാമാങ്കം മമ്മൂട്ടിയുടെ കരിയറിലെ എറ്റവും വലിയ ചിത്രം കൂടിയാണ്. ഡിസംബര്‍ 12ന് റിലീസ് പ്രഖ്യാപിച്ച സിനിമയുടെ തിരക്കഥ രചിച്ചിരിക്കുന്നത് ശങ്കര്‍ രാമകൃഷ്ണനാണ്.
മാമാങ്ക മഹോത്സവം പ്രമേയമാക്കി ഒരുക്കിയ സിനിമയില്‍ ചാവേറായിട്ടാണ് മമ്മൂട്ടി എത്തുന്നത്. ഈ ബ്രഹ്മാണ്ഡ ചിത്രം കേരളം കണ്ട എറ്റവും വലിയ റിലീസിനായിട്ടാണ് ഒരുങ്ങുന്നനത്. കാവ്യ ഫിലിംസിന്റെ ബാനറില്‍ വേണു കുന്നപ്പിളളിയാണ് ഈ ബ്രഹ്മാണ്ഡ ചിത്രം നിര്‍മ്മിക്കുന്നത്. അമ്പത് കോടി ബഡ്ജറ്റിലാണ് അണിയറപ്രവര്‍ത്തകര്‍ ചിത്രമൊരുക്കുന്നത്. മലയാളത്തിനു പുറമെ തമിഴ്, തെലുങ്ക്, ഹിന്ദി പതിപ്പുകളും സിനിമ റിലീസ് ചെയ്യുന്നുണ്ട്. ആരാധകരും പ്രേക്ഷകരും ഒരേപോലെ കാത്തിരിക്കുന്ന ചിത്രം കേരളത്തില്‍ മാത്രമായി 400ലേറെ തിയ്യേറ്ററുകളിലാണ് റിലീസ് ചെയ്യുന്നതെന്നാണ് റിപ്പോര്‍ട്ട്. തിരുവനന്തപുരത്തെ എരീസ് പ്ലക്സില്‍ സിനിമയുടെ തമിഴ്, തെലുങ്ക് പതിപ്പുകളും റിലീസ് ചെയ്യുന്നുണ്ട്.
എല്ലാ ഭാഷകളിലും മമ്മൂട്ടി തന്നെയാണ് ചിത്രത്തിനായി ഡബ്ബ് ചെയ്തിരിക്കുന്നത്. ഇതോടെ ഡബ്ബിംഗ് പതിപ്പുകള്‍ ഉള്‍പ്പെടെ ലോകമെമ്പാടും എറ്റവുമധികം സ്ക്രീനുകളില്‍ ഒരേസമയം റിലീസ് ചെയ്യുന്ന മലയാള ചിത്രമെന്ന ഖ്യാതിയും മാമാങ്കം നേടും. ഒരു വടക്കന്‍ വീരഗാഥ,പഴശ്ശിരാജ തുടങ്ങിയ സിനിമകള്‍ക്ക് പിന്നാലെയാണ് മമ്മൂട്ടിയുടെ മറ്റൊരു ചരിത്ര സിനിമ കൂടി വരുന്നത്.വമ്പന്‍ താരനിരയാണ് സിനിമയില്‍ അണിനിരക്കുന്നത്
പ്രതികരിക്കാൻ ഇവിടെ എഴുതുക: