മറയില്ലാത്ത ഹിന്ദു വിരോധം. രാഷ്ട്രീയ ഇസ്ലാമിനോടുള്ള ഐക്യപ്പെടല്‍. ഇതുരണ്ടുമുണ്ടെങ്കില്‍ ഇടതാകും. രാജ്യത്തെ ഒറ്റിക്കൊടുക്കുന്ന എന്‍ജിഒ പ്രവര്‍ത്തനത്തിനായി ഒഴുകിയെത്തുന്ന വിദേശപണത്തോട് ആര്ത്തികൂടിയുണ്ടെങ്കില് ഇടത് ബുദ്ധിജീവിയാകും. ഇടതേതാണ്, ഇസ്ലാമേതാണ് എന്ന് തിരിച്ചറിയാനാകാത്ത പിണറായിക്കാലത്തിലൂടെയാണ് നമ്മള് സഞ്ചരിച്ചുകൊണ്ടിരിക്കുന്നത്. ബിന്‍ലാദനെ രക്തസാക്ഷിയാക്കി കവിതയെഴുതുന്ന ഇടത് മന്ത്രിയെയും കസബിന് വേണ്ടി മയ്യിത്ത് നിസ്കാരം നടത്തുന്ന ജിഹാദികളെയും ഒരുപോലെ കാണേണ്ടി വരുന്ന കെട്ട കാലം. 1921ലെ മാപ്പിള ലഹള മുതല്‍ 2019ലെ 370-ാം വകുപ്പ് റദ്ദാക്കുന്നത് വരെ ഒട്ടനവധി വിഷയങ്ങളില്‍ ഇടതിനും ഇസ്ലാമിനും ഒരേനാവാണ്. ജിഹാദികളുടെ അജണ്ടകള്‍ക്ക് പൊതുസ്വീകാര്യത ഉറപ്പാക്കി നടപ്പാക്കാനുള്ള ലഷ്കര്‍ ഇ ത്വയ്ബക്കാരാണ് (മുഹമ്മദിന്റെ സൈനികര്‍) ഇടതര്‍.
മുസ്ലീങ്ങളെ ഇന്നാട്ടില് അന്യരും അരികുവത്കരിക്കപ്പെട്ടവരുമാക്കുന്നുവെന്ന ഇരവാദ പ്രചാരണം ശക്തമായി നടത്തിയത് ഇസ്ലാമിക മതമൗലികവാദ സംഘടനകള്‍ മാത്രമല്ല, ഇടതുപക്ഷം കൂടിയാണ്. ഭീകരവാദ കേസുകളില്‍ അറസ്റ്റിലാകുന്നവരുടെ മനുഷ്യാവകാശത്തിനായി പോപ്പുലര്‍ ഫ്രണ്ടും ജമാ അത്തെ ഇസ്ലാമിയും പോലുള്ള ജിഹാദി സംഘങ്ങള്‍ക്കൊപ്പം കമ്യൂണിസ്റ്റ് നേതാക്കളും ബുദ്ധിജീവികളും അണിനിരന്നിരുന്നു. മുസ്ലിം ജനവിഭാഗത്തെ മുഖ്യധാരയില്‍നിന്ന് അകറ്റാനും
മതമൗലികവാദികളുടെ കുടക്കീഴിലെത്തിക്കാനും മൗദൂദികള്ക്കൊപ്പം മാര്‍ക്സിസ്റ്റുകള്‍ കൈകോര്‍ത്തതിന്റെ അനന്തര ഫലമായിരുന്നു അറ്റമില്ലാതെ നീണ്ട അയോധ്യ തര്‍ക്കവും. രമ്യമായി പരിഹരിക്കപ്പെടുമായിരുന്ന വിഷയം മുസ്ലീങ്ങളുടെ ആത്മാഭിമാനത്തിന്റെ പ്രശ്നമായി ചിത്രീകരിച്ച് വിഷം കലര്‍ത്തി ഒരിക്കലും ഒത്തുതീര്‍പ്പ് സാധ്യമാകാത്ത തരത്തിലെത്തിച്ചത് ഇടത് ബുദ്ധിജീവികളും അവരുടെ ചരിത്രകാരന്മാരുമാണ്.
കെ.കെ. മുഹമ്മദ് പറയുന്നത്
കേള്‍ക്കൂ…
…………………………………………………….
അയോധ്യ ശ്രീരാമന്റെ ജന്മസ്ഥലമാണെന്നത് തര്‍ക്കമില്ലാത്ത വസ്തുതയാണ്. ഇത് അംഗീകരിക്കുന്നവരാണ് ഇന്ത്യയിലെ ഭൂരിഭാഗം മുസ്ലീങ്ങളും. വൈദേശിക അടിമത്തം അടിച്ചേല്‍പ്പിക്കപ്പെട്ട കാലത്ത് തകര്‍ക്കപ്പെട്ട പതിനായിരക്കണക്കിന് ക്ഷേത്രങ്ങളിലൊന്നാണ് രാമജന്മഭൂമിയും. ഒരു മുസ്ലിം വിശ്വാസിക്ക് മക്കയും മദീനയും എത്രത്തോളം പ്രധാനപ്പെട്ടതാണോ അത്രത്തോളം പ്രാ
ധാന്യമുണ്ട് ഹിന്ദു വിശ്വാസിക്ക് അയോധ്യ. രാമജന്മഭൂമിയുടെ സവിശേഷത ഉള്‍ക്കൊണ്ട് തര്‍ക്കഭൂമി തിരിച്ചുനല്‍കി മുസ്ലിം സമൂഹം അനുരഞ്ജനത്തിന്റെ പാത തുറക്കാന്‍ തയാറെടുത്തിരുന്നു. ഈ സാഹചര്യത്തെ അപ്പാടേ അട്ടിമറിച്ചത് സ്വാതന്ത്ര്യസമര കാലഘട്ടം മുതല്‍ ഒറ്റിന്റെ ചരിത്രം മാത്രം കൈമുതലായിട്ടുള്ള ഇടതുപക്ഷമാണ്. ‘ഞാന്‍ ഭാരതീയന്’ എന്ന ആത്മകഥയില്‍ മലയാളിയും ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയുടെ മുന്‍ റീജ്യണല്‍ ഡയറക്ടറുമായ കെ.കെ. മുഹമ്മദ് ഇടത് ബുദ്ധിജീവികള്‍ എങ്ങനെയാണ് അയോധ്യാ വിഷയത്തെ രണ്ട് വിഭാഗങ്ങള്‍ തമ്മിലുള്ള നിരന്തര ശത്രുതയുടെ ഉരകല്ലാക്കി മാറ്റിയതെന്ന് വിവരിക്കുന്നുണ്ട്.
”ബാബറി മസ്ജിദ് വിട്ടുകൊടുത്താന്‍ പി
ന്നെ വിഎച്ച്പിക്ക് ഉന്നയിക്കാന്‍ പ്രശ്നങ്ങളൊന്നുമുണ്ടാകില്ല എന്ന് ചില മുസ്ലിം നേതാക്കള്‍ ചിന്തിച്ചതായി അറിയാന്‍ കഴിഞ്ഞു. ഈ ചിന്താഗതി അല്‍പ്പംകൂടി മുന്നോട്ടുപോയാല്‍ പ്രശ്നപരിഹാരത്തിന് കൂടുതല്‍ സാധ്യതയുണ്ടായിരുന്നു. പക്ഷെ അപ്പുറത്ത് പള്ളി വിട്ടുകൊടുക്കരുത് എന്ന് ചിന്തിക്കുന്ന തീവ്രമുസ്ലീങ്ങളെ സഹായിക്കാന്‍ ഒരുപറ്റം ഇടതുപക്ഷ ചരിത്രകാരന്മാര് മുന്നോട്ടുവന്നു. തങ്ങള്‍ ചെയ്യുന്ന പാപം എത്ര വലിയതാണെന്ന് അവര്‍ ഓര്‍ത്തിരിക്കുമോ, അറിയില്ല.
ജെഎന്‍യുവിലെ കുറെ ചരിത്രകാരന്മാര് എസ്. ഗോപാല്‍, റൊമീലാ ഥാപ്പര്‍, ബിപിന്‍ ചന്ദ്ര എന്നിവരുടെ കീഴില്‍ രാമായണത്തിന്റെ ചരിത്രപരമായ വസ്തുതയെ ചോദ്യം ചെയ്യാനും ക്ഷേത്രം പൊളിച്ചതിനെ കുറിച്ച് പത്തൊമ്പതാം നൂറ്റാണ്ടിന് മുന്‍പ് യാതൊരു പരാമര്‍ശവുമില്ലെന്നും അയോധ്യ ബുദ്ധിസ്റ്റ്, ജെയിന് കേന്ദ്രങ്ങളാണെന്നും വാദിക്കാന്‍ തുടങ്ങി. ഇവരുടെ കൂടെ എസ്.ആര്. ശര്‍മ്മ, അക്തര്‍ അലി, ഡി.എന്‍. ഝാ, സൂരജ്ഭാന്‍, ഇര്ഫാന് ഹബീബ് എന്നിവര്‍ കൂടിയതോടെ അതൊരു വലിയ കൂട്ടായ്മയായി. പത്രങ്ങളിലും കാലിക പ്രസിദ്ധീകരണങ്ങളിലും ധാരാളം ബന്ധമുള്ള ഇടതുചരിത്രകാരന്മാര് എഴുതിയ അയോധ്യയുടെ വാസ്തവികതയെ ചോദ്യം ചെയ്തുകൊണ്ടുള്ള തുടര്‍ച്ചയായ ലേഖനങ്ങള്‍ ജനങ്ങളില്‍ ആശയക്കുഴപ്പം സൃഷ്ടിച്ചു. അനുരഞ്ജനത്തിന് അനുകൂലമായി ചിന്തിക്കാന്‍ തുടങ്ങിയ മുസ്ലിം ബുദ്ധിജീവികളെപ്പോലും തിരിച്ചുചിന്തിക്കാന്‍ പ്രേരിപ്പിച്ചത് ഈ ഇടതുചരിത്രകാരന്മാരും അവരുടെ ലേഖനങ്ങള്‍ക്ക് മാത്രം മുന്‍ഗണന നല്കി പ്രസിദ്ധീകരിക്കുന്ന ടൈംസ് ഓഫ് ഇന്ത്യയടക്കമുള്ള മാധ്യമങ്ങളുമാണ്. നിര്‍ഭാഗ്യമെന്ന് പറയട്ടെ ഇത് ബാബറി മസ്ജിദ് ആക്ഷന്‍ കമ്മിറ്റിക്ക് ധൈര്യവും സാധുതയും നല്കി. ഒരുവേള പള്ളി വിട്ടുകൊടുത്തു പ്രശ്നം രമ്യമായി പരിഹരിക്കാന്‍ തയാറെടുത്ത, അതേവരെ ശങ്കിച്ചുനിന്നിരുന്ന മുസ്ലിം പൊതുജനം തിരിഞ്ഞുചിന്തിക്കാനും പള്ളി വിട്ടുകൊടുക്കരുത് എന്ന പുതിയ തീരുമാനത്തില്‍ ഉറച്ചുനി
ല്‍ക്കാനും തുടങ്ങി. ഇതിനവര്‍ക്ക് മസ്തിഷ്ക പ്രക്ഷാളനമേകിയത് കമ്യൂണിസ്റ്റ് ചരിത്രകാരന്മാരുടെ ഇടപെടല്‍ കൊണ്ടുമാത്രമായിരുന്നു. ഈ രണ്ടു ശക്തികളുടെയും കൂട്ടായ ശ്രമം ഒരനുരഞ്ജനത്തിനുള്ള കവാടം എന്നെന്നേക്കുമായി അടച്ചു. അനുരഞ്ജനം നടന്നിരുന്നുവെങ്കില്‍ ഹിന്ദു-മുസ്ലിം ബന്ധം ചരിത്രപരമായ ഒരു വലിയ വഴിത്തിരിവിലെത്തുകയും ഇന്ന് രാജ്യത്തെ വേട്ടയാടുന്ന പല പ്രശ്നങ്ങളും സ്വാഭാവികമായും പരിഹരിക്കാനും കഴിയുമായിരുന്നു”. പേജ് (115, 116).
ഇടതുപക്ഷത്തിന്റെ ഇടപെടല്‍ ഇല്ലായിരുന്നുവെങ്കില്‍ അയോധ്യ പ്രശ്നം നേരത്തെ അവസാനിക്കുമായിരുന്നുവെന്ന് ‘ജന്മഭൂമി’ക്ക് നല്കിയ അഭിമുഖത്തിലും (2016 ഡിസംബര്‍ 6) മുഹമ്മദ് ചൂണ്ടിക്കാട്ടിയിരുന്നു. മുസ്ലിം ലീഗും ഒവൈസിയും നടത്താത്ത വികാര പ്രകടനമാണ് ഇടത്പക്ഷത്തിന്റേത്. നേരത്തെ ചെയ്ത തെറ്റില്‍ അവര്‍ ഇപ്പോഴും തൂങ്ങിപ്പിടിച്ച് നില്ക്കുന്നു. അതവരുടെ നിലനില്‍പ്പിന്റെ പ്രശ്നമാണ്. പ്രശ്നം പരിഹരിക്കപ്പെടരുതെന്ന് വിശ്വസിക്കുന്ന ഏക വിഭാഗം ഇടത്പക്ഷമാണെന്ന് പറയേണ്ടി വരും. വോട്ടാണ് പ്രശ്നം. അദ്ദേഹം വിശദീകരിച്ചു. അലിഗഡ് മുസ്ലിം സര്‍വകലാശാല മുന്‍ വൈസ് ചാന്‍സലര്‍ ലഫ്റ്റനന്റ് ജനറല്‍ (റിട്ട) സമീറുദ്ദീന്‍ ഷാ, ഉത്തര്‍ പ്രദേശ് മുന്‍ ചീഫ് സെക്രട്ടറി അനീസ് അന്‍സാരി, യുപി മുന്‍ മന്ത്രി മൊയ്ദ് അഹമ്മദ്, പത്മശ്രീ മന്‍സൂര്‍ അഹമ്മദ് തുടങ്ങി മുസ്ലിം വിഭാഗത്തിലെ നിരവധി പ്രമുഖര്‍ അടുത്തിടെയും ഭൂമി ഹിന്ദുക്കള്‍ക്ക് കൈമാറി ഒത്തുതീര്‍പ്പിന് തയാറാകണമെന്ന് അഭിപ്രായപ്പെട്ടിരുന്നു.
ബുദ്ധിസ്റ്റ്, ജൈന കേന്ദ്രമാണെന്ന് പ്രചരിപ്പിച്ചു
………………………………………………………
‘രാമാ ആന്‍ഡ് അയോധ്യ’ എന്ന പുസ്തകത്തിന്റെ രചയിതാവും ചരിത്രകാരിയുമായ മീനാക്ഷി ജെയിനും ഇടതുപക്ഷത്തിന്റെ ഇരട്ടത്താപ്പ് തുറന്നുകാട്ടാന്‍ ധൈര്യപ്പെട്ടു. ”ഇടത് ചരിത്രകാരന്മാര് അവരുടെ വാദങ്ങള്‍ മാറ്റിക്കൊണ്ടേയിരുന്നു. ഓരോ കള്ളം പൊളിയുമ്പോഴും പുതിയ കള്ളവുമായി അവര്‍ രംഗത്തെത്തും. ഏതെങ്കിലും ആരാധനാലയം തകര്‍ത്തല്ല തര്‍ക്ക മന്ദിരം നിര്‍മിച്ചതെന്നും രാമന്റെ ജന്മസ്ഥലവുമായി തര്‍ക്ക പ്രദേശത്തെ ബന്ധിപ്പിക്കുന്ന തെളിവുകളില്ലെന്നും ആദ്യം പറഞ്ഞു. പുരാവസ്തു വകുപ്പിന്റെ (എഎസ്ഐ) ഉത്ഖനനം ഫലപ്രാപ്തിയിലെത്തിയപ്പോള്‍ ഇതില്‍ മലക്കം മറിഞ്ഞു.
തര്‍ക്ക മന്ദിരത്തിന് താഴെ ഇസ്ലാമിക രൂപകല്‍പ്പനയുള്ള കെട്ടിടത്തിന്റെ അവശിഷ്ടമുണ്ടെന്നായിരുന്നു പിന്നീടുള്ള പ്രചാരണം. ഉത്ഖനനത്തില്‍ ക്ഷേത്ര തൂണുകളുടെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയപ്പോള്‍ വീണ്ടും മലക്കം മറിഞ്ഞു. അയോധ്യ ബുദ്ധിസ്റ്റ്, ജൈന കേന്ദ്രമാണെന്ന് റൊമീലാ ഥാപ്പറും ബിപിന്‍ ചന്ദ്രയും ഉള്‍പ്പെടെയുള്ളവര്‍ പറഞ്ഞ് പരത്തി”. അവര്‍ വിശദീകരിക്കുന്നു. ചരിത്രാവശിഷ്ടങ്ങള്‍ സംസാരിക്കാന്‍ തുടങ്ങിയതോടെ പരിഭ്രാന്തിയിലായ ഇടത് ബുദ്ധി കേന്ദ്രങ്ങള്‍ ഉത്ഖനനത്തിന്റെ നിഷ്പക്ഷത ചോദ്യം ചെയ്യാന്‍ ആരംഭിച്ചു. 131 ജോലിക്കാരില്‍ 52 പേര് മുസ്ലീങ്ങളായിരുന്നു. ബാബറി മസ്ജിദ് ആക്ഷന്‍ കമ്മിറ്റിയുടെ പ്രതിനിധികളായ സൂരജ്ഭാന്‍, മണ്ഡല്, സുപ്രിയ വര്‍മ, ജയമേനോന്‍ എന്നിവരും അലഹബാദ് ഹൈക്കോടതിയുടെ ഒരു മജിസ്ട്രേറ്റും സംഘത്തില്‍ ഉണ്ടായിരുന്നു. ഉത്ഖനനം നിഷ്പക്ഷമായിരുന്നുവെന്നതിന് ഇതില്‍ക്കൂടുതല്‍ തെളിവെന്തിന്? എഎസ്ഐ റിപ്പോര്‍ട്ട് സുപ്രീം
കോടതിയില്‍ ചോദ്യം ചെയ്ത മുസ്ലിം കക്ഷികള്‍ ഇത് വെറും അഭിപ്രായം മാത്രമാണെന്നും ആരോപിച്ചിരുന്നു. എന്നാല്‍, എഎസ്ഐയുടെ റിപ്പോര്‍ട്ട് സാധാരണ അഭിപ്രായം മാത്രമല്ലെന്നും പഠനത്തിന് ശേഷമുള്ളതാണെന്നും ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയിയുടെ നേതൃത്വത്തിലുള്ള ഭരണഘടനാ ബെഞ്ച് മറുപടി നല്കി. അലഹബാദ് ഹൈക്കോടതിയുടെ നിര്‍ദേശമനുസരിച്ചാണ് പുരാവസ്തു ഗവേഷകര്‍ പ്രവര്‍ത്തിച്ചതെന്നും കോടതി ചൂണ്ടിക്കാട്ടി.
ഇടത് ബുദ്ധിജീവികളുടെ
ജിഹാദിക്കണ്ണുകള്
………………………………………………………..
മുസ്ലിം വാദം ബലപ്പെടുത്തുന്നതിനായി ഇടത് ചരിത്രകാരന്മാരായ ആര്.എസ്. ശര്‍മ്മ, എം. അക്തര്‍ അലി, ഡി.എന്‍. ഝാ, സൂരജ് ഭാന്‍ എന്നിവര്‍ 1991ല്‍ ഒരു റിപ്പോര്‍ട്ട് തയാറാക്കിയിരുന്നു. അയോധ്യ ശ്രീരാമന്റെ ജന്മസ്ഥലമായി വിശ്വസിച്ചിരുന്നില്ല. 1528ല്‍ ക്ഷേത്രം തകര്‍ത്താണ് പള്ളി നിര്‍മിച്ചതെന്നതിന് തെളിവില്ല. ഇതായിരുന്നു റിപ്പോര്‍ട്ടിന്റെ കാതല്‍. ‘ബാബറി മസ്ജിദോ രാമന്റെ ജന്മസ്ഥലമോ? രാജ്യത്തിനുള്ള ചരിത്രകാരന്മാരുടെ റിപ്പോര്‍ട്ട്’ എന്ന പേരില്‍ പുറത്തിറക്കിയ കടലാസുകെട്ടുകള്‍ സുന്നി വഖഫ് ബോര്‍ഡ് സുപ്രീംകോടതിയില്‍ തെളിവായി സമര്‍പ്പിച്ചു. ഇത് ഭരണഘടനാ ബെഞ്ച് നിഷ്കരുണം തള്ളിക്കളയുകയാണുണ്ടായത്. തെളിവായി കണക്കാക്കാന്‍ സാധിക്കില്ലെന്നും പരമാവധി ഇതൊരഭിപ്രായമായി മാത്രം പരിഗണിക്കാമെന്നും കോടതി വ്യക്തമാക്കി. അലഹബാദ് ഹൈക്കോടതിയിലെ വാദത്തിനിടെ തന്നെ ഈ ചരിത്രകാരന്മാരുടെ കപടമുഖം അഴിഞ്ഞുവീണിരുന്നു. റിപ്പോര്‍ട്ട് തയാറാക്കുന്നതിന് മുന്‍പ് താനും ശര്‍മയും മാത്രമാണ് അയോധ്യ സന്ദര്‍ശിച്ചതെന്നാണ് ക്രോസ് വിസ്താരത്തിനിടെ സൂരജ് ഭാന്‍ പറഞ്ഞത്. പുരാണത്തില്‍ തനിക്ക് അറിവില്ല. ആറ് ആഴ്ച മാത്രമാണ് ലഭിച്ചത്. ബി.ബി. ലാലിന്റെ നേതൃത്വത്തില്‍ നടന്ന ഉത്ഖനനത്തിന്റെ റിപ്പോര്‍ട്ട് വായിക്കാതെയാണ് ചെയ്തതെന്നും സൂരജ് വിശദീകരിച്ചിരുന്നു.
കോണ്‍ഗ്രസ് ഭരണകാലത്ത് നിര്‍ണായക സ്ഥാനങ്ങളില്‍ പ്രതിഷ്ഠിക്കപ്പെട്ടിരുന്ന ഇടത് ബുദ്ധിജീവികള്‍ക്ക് മാധ്യമ, സാംസ്കാരിക ലോകത്ത് സമ്പൂര്‍ണ ആധിപത്യമുണ്ടായിരുന്നു. ”രണ്ട് പതിറ്റാണ്ടോളം അവര്‍ക്ക് മാധ്യമങ്ങളില്‍ പൂര്‍ണമായി നിറഞ്ഞുനില്ക്കാന് സാധിച്ചു. മറുഭാഗത്ത് ഇതിനെ പ്രതിരോധിക്കാനോ മറികടക്കാനോ കാര്യമായ ശ്രമങ്ങളുണ്ടായില്ല. ക്ഷേത്രത്തിന് അനുകൂലമായ വാദങ്ങളെ മാധ്യമങ്ങള്‍ അവഗണിച്ചു. അത്തരം വാദങ്ങളെ പിന്തുണക്കുന്നവര്‍ക്ക് പത്രത്താളുകളിലോ മാധ്യമ ചര്‍ച്ചകളിലോ ഇടം ലഭിച്ചില്ല. ആ ശബ്ദം എക്കാലവും അടഞ്ഞുതന്നെ കിടക്കണമെന്ന് അവര്‍ ആഗ്രഹിച്ചു. എന്റെ ആദ്യ പുസ്തകം പ്രസിദ്ധീകരിക്കാന്‍ പ്രസാധകരെല്ലാം വിമുഖത കാണിച്ചു. പള്ളിക്ക് അനുകൂലമായാണ് ഞാന്‍ എഴുതിയിരുന്നതെങ്കില്‍ ഇവരെല്ലാം ഓടിയെത്തുമായിരുന്നു. രാമക്ഷേത്രം തകര്‍ത്താണ് ബാബര്‍ പള്ളി നിര്‍മിച്ചതെന്ന സത്യത്തില്‍ ഉറച്ചുനിന്ന് എത്ര കോളേജുകളില്‍ ഇന്നും നമുക്ക് സംസാരിക്കാന്‍ സാധിക്കും. ഹിന്ദു വിരുദ്ധ പ്രചാരണങ്ങളുടെ ആധിപത്യം നമുക്ക് ചുറ്റും അത്രത്തോളമുണ്ട്”. മീനാക്ഷി ജെയിന് പറയുന്നു. അയോധ്യയിലെ സത്യം വിളിച്ചുപറഞ്ഞതിന് പ്രതികാരമായി കെ.കെ. മുഹമ്മദിനെ കോഴിക്കോട്ട് നടന്ന പരിപാടിയില്‍ മുസ്ലിം ലീഗ് ബഹിഷ്കരിച്ചത് ഇതോടൊപ്പം കൂട്ടിവായിക്കേണ്ടതുണ്ട്.
ഉത്ഖനനത്തില്‍ വീണ്ടെടുത്ത തെളിവുകളുടെ അടിസ്ഥാനത്തില്‍ തര്‍ക്ക മന്ദിരത്തിന് കീഴില്‍ ഹിന്ദു ക്ഷേത്രം ഉണ്ടായിരുന്നുവെന്ന നിഗമനത്തിലാണ് എഎസ്ഐ എത്തിയത്. ഇത് അലഹബാദ് ഹൈക്കോടതി ശരിവയ്ക്കുകയും ചെയ്തു. എന്നാല്‍, ഹൈക്കോടതി വിധി അംഗീകരിക്കാനും ഇടതര്‍ തയാറായില്ല. രാഷ്ട്രീയ വിധിയാണെന്ന് റൊമീലാ ഥാപ്പര്‍ അധിക്ഷേപിച്ചു. നിരുത്തരവാദപരമായ പ്രസ്താവനകളിലൂടെ രാജ്യത്തെ സാഹചര്യം വഷളാക്കാന്‍ ഒരു വിഭാഗം ശ്രമിച്ചപ്പോള്‍ രാഷ്ട്രീയ പാര്‍ട്ടികളും സംഘടനകളും പക്വതയോടെ പെരുമാറിയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി മന് കീ ബാത്തില്‍ നടത്തിയ പരാമര്‍ശം ഈയവസരത്തില്‍ ഓര്‍ക്കേണ്ടതുണ്ട്. ഇതുവരെ ലഭിച്ചതും ഭാവിയില്‍ ലഭിക്കാനിരിക്കുന്നതുമായ നോട്ടുകെട്ടുകളുടെ കനത്തിനനുസരിച്ച് തങ്ങളുണ്ടാക്കുന്ന കെട്ടുകഥകളും ഊഹാപോ
ഹങ്ങളും ചരിത്രമായും തെളിവായും അംഗീകരിച്ച് കോടതി വിധി പറയണമെന്നാണ് അവരുടെ ആവശ്യം. ഈ അലഹബാദ് ഹൈക്കോടതി വിധിയോടെ രാജ്യത്തിന്റെ ദേശീയ ബോധത്തിന് മുന്‍പാകെ വിവസ്ത്രരാക്കപ്പെട്ട ഇടത് ബുദ്ധിജീവികള്‍ ജിഹാദിക്കണ്ണുമായി സുപ്രീം കോടതിക്ക് മുകളിലും വട്ടമിട്ട് പറക്കുന്നുണ്ട്. ആ നീക്കങ്ങളും ഇതാ പരാജയപ്പെടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: