തീവ്രവാദികളെ പോലീസ് കൊന്നാല്‍ അത് വ്യജ ഏറ്റുമുട്ടലെന്ന് പറയാനും പ്രചരിപ്പിക്കാനും എന്നും മുന്നില്‍ നിന്നത് ഇടതു പാര്‍ട്ടികളാണ്. യുഎപിഎ കരിനിയമമെന്ന് ആവര്‍ത്തിച്ചു കൊണ്ടിരുന്നതും കമ്മ്യൂണിസ്റ്റ് നേതാക്കളാണ്. രാജ്യത്ത് ഏക കമ്മ്യൂണിസ്റ്റ് മുഖ്യമന്ത്രിയെ ഇപ്പോള്‍ മുന്‍പ് പറഞ്ഞ വാക്കുകള്‍ തിരിച്ചുകൊത്തുന്നു.
അട്ടപ്പാടിയില്‍ കാട്ടില്‍ കയറി നാലുപേരെ പോലീസ് വെടിവച്ചുകൊന്ന മാവോയിസ്റ്റ് വേട്ടയെ പോലീസിന്റെ നേട്ടമായാണ് മുഖ്യമന്ത്രി കണ്ടത്. നിയമസഭയിലും പാര്‍ട്ടികമ്മിറ്റിയിലും അതു പറഞ്ഞ് അഭിമാനം കൊള്ളുകയും ചെയ്തു. മുഖ്യമന്ത്രിയെ കണ്ണടച്ചു വിശ്വസിക്കാന്‍ വയ്യാത്തതിനാല്‍ മുഖ്യഘടകകക്ഷിയുടെ സംസ്ഥാന സെക്രട്ടറി മാവോയിസ്റ്റുകളെ വെടിവെച്ചുകൊന്നത് സര്‍ക്കാര്‍ നയമല്ലന്നു പറഞ്ഞു നോക്കി. മുഖ്യമന്ത്രി കുലുങ്ങിയില്ല. അമ്മാ വല്ലോം താ എന്നു പറഞ്ഞവരെയല്ല, നിറതോക്കുമായി പോലീസിനോട് ഏറ്റുമുട്ടിയവരെയാണ് കൊന്നതെന്ന് തറപ്പിച്ചു പറയുകയും ചെയ്തു. മുഖ്യഘടകകക്ഷിയുടെ ഉപനേതാവിന്റെ നേതൃത്വത്തില്‍ സംഘം കാടുകയറി നിജസ്ഥിതി അറിഞ്ഞു. മാവോയിസ്റ്റുകളെ കൊന്നത് വ്യാജ ഏറ്റുമുട്ടലില്‍ തന്നെയെന്ന് ഉറപ്പിച്ചു. അല്ലെന്നു സ്ഥാപിക്കാന്‍ പോലീസ് പുറത്തുവിട്ട വീഡിയോ ചിത്രങ്ങളൊന്നും വിശ്വാസത്തിലെടുക്കാന്‍ അവര്‍ തയാറായില്ല.
പോലീസിനെ വ്ിശ്വാസമില്ല എന്നതിനര്‍ത്ഥം പോലീസ് വകുപ്പ് ഭരിക്കുന്ന മുഖ്യമന്ത്രിയെ വി്ശ്വാസമില്ലന്നുതന്നെ. പക്ഷേ അതു പച്ചയായി പറയാന്‍ തയാറായില്ല. അധികാരത്തിന്റെ അപ്പക്കഷണം ഇല്ലാതാകും.
വ്യാജ ഏറ്റുമുട്ടല്‍ വിവാദത്തിനിടെയാണ് രണ്ടു പേരെ യുഎപിഎ ചുമത്തി അറസ്റ്റ് ചെയ്തത്. മാവോയിസ്റ്റുകളെ വധിച്ചതിനെ അപലപിച്ച് ലഘുലേഖ വിതരണം ചെയ്ത രണ്ടു സിപിഎമ്മുകാരെ യുഎപിഎ ചുമത്തി അറസ്റ്റ് ചെയ്തു. കേന്ദ്ര സര്‍ക്കാരിനെ യുഎപിഎ ചുമത്തിയതിന്റെ പേരില്‍ ആക്രമിക്കുന്ന പിണറായി വിജയന്റെ
പോലീസായത് സിപിഎം നേതാക്കള്‍ക്ക് സഹിക്കാനായില്ല. പോളിറ്റ്ബ്യൂറോ മുതല്‍ ലോക്കല്‍ കമ്മിറ്റി വരെ ഇളകി. തുടര്‍ന്ന് പോലീസ് മേധാവി ലോക്നാഥ് ബെഹ്റയെ മുഖ്യമന്ത്രി നേരിട്ടു വിളിച്ചു ശകാരിച്ചു. പോലീസ് യുഎ
പിഎ ചുമത്തിയ നിലപാടില്‍ ഉറച്ചുനിന്നു. മാവോയിസ്റ്റ് അനുകൂല ലഘുലേഖ കൈവശം വച്ചതിന് അറസ്റ്റിലായവര്‍ക്ക് മാവോയിസ്റ്റ് ബന്ധമുണ്ടെന്നതിനു തെളിവുകളുണ്ടെന്ന് ഐജി തന്നെ മാധ്യമങ്ങളോട് വെളിപ്പെടുത്തി. യുഎപിഎ ചുമത്തപ്പെട്ട സിപിഎമ്മുകാര്‍ നഗരങ്ങള്‍ കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന മാവോയിസ്റ്റ് സംഘത്തിന്റെ ഭാഗമെന്നാണ് പോലീസിന്റെ വാദം. നഗരങ്ങളില്‍ വിവരശേഖരണവും ആശയപ്രചാരണവുമാണ് ഇവര്‍ നടത്തിയിരുന്നതെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. ഇവര്‍ക്കെതിരേ ചുമത്തിയ യുഎപിഎ പിന്‍വലിക്കേണ്ടെന്നും. പ്രതികളെ ഉടന്‍ കോടതിയില്‍ ഹാജരാക്കാനും പോലീസ് തീരുമാനിച്ചു.
യുഎപിഎ കരിനിയമമെന്ന് ആവര്‍ത്തിച്ച് സിപിഎം നേതാക്കള്‍ രംഗത്തുവന്നതോടെ പോലീസ് നടപടി ദുര്‍ബലപ്പെടുത്താനുള്ള നീക്കമാണ്. യുഎപിഎ കേസില്‍ കുറ്റപത്രം സമര്‍പ്പിക്കും മുമ്പ് പ്രോസിക്യൂഷന് അനുമതി നല്‍കാതിരിക്കുകയെന്ന തന്ത്രമാണ് ആലോചനയില്‍. ഇടത് സര്‍ക്കാരിന്റെ നയത്തിനനുസരിച്ച് പോലീസിനെ ചങ്ങലയിലാക്കി കേസ് തേച്ചുമാച്ച് കളയുകയുമാകാം.
ഭരണഘടനയനുസരിച്ച് പാര്‍ലമെന്റ് പാസാക്കിയ യുഎപിഎ നിയമത്തെ കരിനിയമമെന്ന് പരിഹസിക്കുന്നതുതന്നെ ജനാധിപത്യവിരുദ്ധമാണ്. നേതാക്കളുടെ വാക്കുകേട്ട് നിയമത്തെ ദുര്‍ബലപ്പെടുത്താന്‍ സര്‍ക്കാര്‍ തന്നെ കൂട്ടുനില്‍ക്കുന്നത് രാജ്യദ്രോഹവും. നേരത്തെയും ഇത്തരം കേസുകള്‍ അട്ടിമറിക്കപ്പെട്ടതുകൊണ്ടാണ് കേരളത്തില്‍ തീവ്രവാദം ശക്തിപ്രാപിക്കുന്നത്.
മാവോയിസ്റ്റുകള്‍ക്ക് ഒത്താശ ചെയ്യുന്നത് സ്വന്തം പാര്ട്ടിക്കാര് തന്നെയെന്നുള്ള തിരിച്ചറിവ് മുഖ്യമന്ത്രി നല്‍കുന്നതാണ് അറസ്റ്റ്. കേസ് അട്ടിമറിച്ച് പ്രതികളെ രക്ഷിക്കുന്നതിനു പകരം പാര്ട്ടിക്കാര് എങ്ങനെ തീവ്രവാദത്തിലേക്ക് തിരിയുന്നുവെന്ന് പരിശോധിക്കാനാണ് സി
പിഎം നേതൃത്വം തയാറാകേണ്ടത്. അല്ലാത്ത നടപടികള്‍ സംസ്ഥാനത്തെ ജനങ്ങളുടെ സൈ്വര്യജീവിതത്തെ ബാധിക്കുമെന്നുറപ്പ്. ഗുരുതരമായ പ്രത്യാഘാതങ്ങള്‍ക്കിടയാക്കുകയും ചെയ്യും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: