നവംബര്‍ 3 മുതല്‍ 9 വരെ
മേടക്കൂറ്:
അശ്വതി, ഭരണി, കാര്‍ത്തിക (1/4)
തൊഴില്‍ മണ്ഡലങ്ങള്‍ വിപുലപ്പെടുത്താന്‍ സാധിക്കും. മറ്റുള്ളവരുടെ എതിര്‍പ്പുണ്ട്. വഴിമാറിക്കിട്ടും. സാമ്പത്തിക സഹായങ്ങള്‍ വന്നുചേരും. വിവാഹാദി മംഗള കര്‍മ്മങ്ങളില്‍ തീരുമാനമാകും.
ഇടവക്കൂറ്:
കാര്‍ത്തിക(3/4), രോഹിണി, മകയിരം(1/2)
അവരവരുടെ ചിന്തകളും പ്രവര്‍ത്തികളും കൂടുതല്‍ മനഃപ്രയാസത്തിന് വഴിയൊരുക്കും. ബാധ്യതകള്‍ വര്‍ധിക്കും. ശമിച്ചിരിക്കുന്ന അസുഖങ്ങള്‍ വര്‍ധിക്കാനിടയുണ്ട്. സാമ്പത്തികനില മോശമില്ലാതെ തുടരും. മത്സരപരീക്ഷകളില്‍ ഏര്‍പ്പെടുന്നവര്‍ക്ക് വിജയം പ്രതീക്ഷിക്കാം.
മിഥുനക്കൂറ്:
മകയിരം(1/2), തിരുവാതിര, പുണര്‍തം(3/4)
തൊഴിലിനായി പരിശ്രമിച്ചുകൊണ്ടിരിക്കുന്നവര്ക്ക് വേഗത്തില്‍ കാര്യസാധ്യത ഉണ്ടാകും. മനസ്സില്‍ മാത്രം സൂക്ഷിച്ചുവരുന്ന വിഷയങ്ങള്‍ പരസ്യമാകാന്‍ ഇടയാകും. കുടുംബജീവിതം തൃപ്തികരമല്ലാത്ത നിലയില്‍ തുടരാന്‍ ഇടയാകും.
കര്‍ക്കടകക്കൂറ്:
പുണര്‍തം(1/4), പൂയം, ആയില്യം
ശാരീരികവും മാനസികവുമായ അലസത വര്‍ധിക്കുന്നതാണ്. ഈശ്വരീയ കാര്യങ്ങളില്‍ പ്രവര്‍ത്തിക്കാന്‍ കൂടുതല്‍ സമയം കണ്ടെത്തു. അപ്രതീക്ഷിതമായി ധനം വന്നുചേരാനിടയാകും. പല വിഷയങ്ങളിലും ആഗ്രഹത്തിനൊത്ത തീരുമാനങ്ങളെടുക്കുവാന്‍ അവസരം വന്നുചേരും. സല്‍കീര്‍ത്തിയും സ്ഥാനമാനങ്ങളും ലഭിക്കും. സ്വകാര്യ ഇടപാടുകള്‍ ശക്തിപ്പെടും.
ചിങ്ങക്കൂറ്:
മകം, പൂരം, ഉത്രം(1/4)
പുതിയ ബന്ധങ്ങള്‍ സ്ഥാപിച്ച് സന്തോഷത്തിനുള്ള അവസരങ്ങള്‍ വന്നുചേരും. ഔദ്യോഗികരംഗത്ത് ആസൂത്രിതമായിട്ടുള്ള ഉപദ്രവങ്ങള്‍ അഭിമുഖീകരിക്കേണ്ടതായി വരും. വീടുവിട്ടു താമസിക്കേണ്ടിവരും. അപ്രതീക്ഷിതമായ ധനലാഭം വന്നുചേരും.
കന്നിക്കൂറ്:
ഉത്രം (3/4), അത്തം, ചിത്തിര(1/2)
ബിസിനസ്സുകള്‍ നടത്തുന്നതിനുവേണ്ട സാമ്പത്തിക സഹായങ്ങള്‍ ലഭ്യമാകും. ആഗ്രഹിച്ചു നീങ്ങുന്ന എല്ലാ വിഷയങ്ങളിലും അനുകൂല സാഹചര്യം വന്നുചേരും. ധനവ്യയം ഉണ്ടാകും. ആത്മാര്‍ത്ഥമായ സുഹൃദ് ബന്ധങ്ങള്‍ സ്ഥാപിക്കാനിടയാകും.
തുലാക്കൂറ്:
ചിത്തിര(1/2), ചോതി, വിശാഖം (3/4)
സര്‍ക്കാരില്‍നിന്നും പ്രതീകൂലമായ അനുഭവങ്ങള്‍ ഉണ്ടാകുന്നതാണ്. ഇഷ്ടക്കാരായവരില്നിന്നും അനിഷ്ട പ്രവര്‍ത്തികള്‍ സഹിക്കാനിടയാകും. വാഹനത്തിനും ധനത്തിനും നഷ്ടം സംഭവിക്കാന്‍ സാധ്യതയുണ്ട്. മാനസികനില മന്ദഗതിയിലാകും.
വൃശ്ചികക്കൂറ്:
വിശാഖം(1/4), അനിഴം, തൃക്കേട്ട
സ്വന്തം വാക്കുകള്‍ തന്നെ അവരവര്‍ക്ക് വിനയായി ഭവിക്കാനിടവരും. സുഖാനുഭവങ്ങള്‍ക്ക് തടസ്സങ്ങള്‍ നേരിടും. അനുകൂലത്തിനുവേണ്ടിയുള്ള പരിശ്രമങ്ങള്‍ പലതും ദുരിതത്തില്‍ കലാശിക്കും. സഹായികളായി കൂടിയവര്‍ ശത്രുക്കളായി പരിണമിക്കാന്‍ സാധ്യത.
ധനുക്കൂറ്:
മൂലം, പൂരാടം, ഉത്രാടം(1/4)
ധനകാര്യ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട് സാമ്പത്തിക ബാധ്യതകള്‍ ഉണ്ടാകാന്‍ ഇടയാകും. ആരോഗ്യനില മെച്ചമായിത്തുടരും. സല്‍കീര്‍ത്തി വര്‍ധിക്കും. ഉന്നതരുമായുള്ള സുഹൃദ് ബന്ധങ്ങള്‍ കൈവരിക്കും. സമാധാന ജീവിതം കണ്ടെത്താന്‍ സാധിക്കും.
മകരക്കൂറ്:
ഉത്രാടം(3/4), തിരുവോണം, അവിട്ടം (1/2)
രഹസ്യമാര്ഗ്ഗങ്ങളില്ക്കൂടി മനോസുഖം കണ്ടെത്താന്‍ പരിശ്രമിക്കുന്നതാണ്. ഔദ്യോഗികമായി യാത്രാക്ലേശം വര്‍ധിക്കും. തീരുമാനിച്ചിരിക്കുന്ന പല കാര്യങ്ങളും മാറിപ്പോകാന്‍ ഇടയാകുന്നതാണ്. സാമ്പത്തിക നില മെച്ചമായിത്തുടരും.
കുംഭക്കൂറ്:
അവിട്ടം(1/2), ചതയം, പൂരുരുട്ടാതി(3/4)
പുണ്യക്ഷേത്ര ദര്‍ശനം നടത്തുന്നതിനും സാഹചര്യമുണ്ടാകും. ജീവിതമാര്ഗ്ഗത്തിനുവേണ്ടിയുള്ള പരിശ്രമങ്ങള്‍ സഫലീകരിക്കപ്പെടും. മനസ്സില്‍ ആഗ്രഹിക്കുന്ന കാര്യങ്ങള്‍ അനായാസേന സഫലീകരിക്കും. നൂതനമായ വിദ്യകള്‍ അഭ്യസിച്ച് അംഗീകാരങ്ങള്‍ നേടിയെടുക്കും.
മീനക്കൂറ്:
പൂരുരുട്ടാതി(1/4),ഉതൃട്ടാതി, രേവതി
മറ്റുള്ളവരെ സഹായിക്കുക നിമിത്തം ബാധ്യതകള്‍ ഏറ്റെടുക്കേണ്ടി വരും. കുടുംബബന്ധങ്ങള്‍ ബലപ്പെടുത്താന്‍ പരിശ്രമിക്കേണ്ടി വരും. ദുഷ്ട സംസര്‍ഗ്ഗം നിമിത്തം കുടുംബ അന്തരീക്ഷം വഷളാകാന്‍ തുടങ്ങും. ഔദ്യോഗിക രംഗത്ത് ശത്രുക്കള്‍ വര്‍ധിക്കും. ദുര്‍നടപടികളില്‍ കൂടുതല്‍ ശ്രദ്ധ കാണിക്കും.
ഫോണ്‍: 9446942424
പ്രതികരിക്കാൻ ഇവിടെ എഴുതുക: