അമിതമായ രക്തസ്രാവമുള്ള അര്‍ശസാണ് രക്താര്‍ശസ്. ഇതോടൊപ്പം അസഹനീയമായ നടുവേദനയുമുണ്ടാകും.
രക്താര്‍ശസ് ഭേദമാകാനുള്ള കഷായം:
കൊടിത്തൂവ വേര്, ചുക്ക്, കൂവളത്തിന്‍ വേര്, കടുക്കാത്തൊണ്ട്, തിപ്പലി, ശുദ്ധി ചെയ്ത കൊടുവേലിക്കിഴങ്ങ് ഇവ ഓരോന്നും 10 ഗ്രാം വീതം ഒന്നര ലിറ്റര്‍ വെള്ളത്തില്‍ വെന്ത് 400 മില്ലിയായി വറ്റിച്ച് 100 മില്ലി വീതം ശര്‍ക്കര മേമ്പൊടി ചേര്‍ത്ത് ദിവസം രണ്ടു നേരം ഒരുമാസം തുടര്‍ച്ചായി കഴിച്ചാല്‍ രക്താര്‍ശസ് പൂര്‍ണമായും ശമിക്കും.
ശുദ്ധിചെയ്ത കൊടുവേലിക്കിഴങ്ങ് 30 ഗ്രാം എടുത്ത് നന്നായി അരച്ച് ഒരു മണ്‍കലത്തിനകത്ത് തേച്ചു പിടിപ്പിക്കുക. വെള്ളം ചേര്‍ക്കാത്ത മോര്, കൊടുവേലിക്കിഴങ്ങ് തേച്ചു പിടിപ്പിച്ച ഭാഗം മൂടത്തക്കവിധം ഒഴിക്കുക. മണ്‍കലത്തിന്റെ വായ് ഒരു തുണി കൊണ്ട് നന്നായി അടച്ചു കെട്ടിയ ശേഷം കലം മൊത്തമായും തുണി കൊണ്ട് പൊതിഞ്ഞ് നെല്ലില്‍ കുഴിച്ചിടുക. ഒരു മാസത്തിനു ശേഷം പുറത്തെടുത്ത് അതില്‍ നിന്ന് 100 മില്ലി വീതം ദിവസം രണ്ടു നേരം ഒരു മാസം തുടര്‍ച്ചയായി സേവിക്കുക. അതോടെ രക്താര്‍ശസും അര്‍ശസ് സംബന്ധിയായ മറ്റ് രോഗങ്ങളും പൂര്‍ണമായും ശമിക്കും.
10ഗ്രാം ചെറുകടലാടി സമൂലം എടുത്ത് കാടിയിലരച്ച് 100 മില്ലി കാടിയില്‍ കലക്കി ദിവസം രണ്ടു നേരം ഒരുമാസം തുടര്‍ച്ചയായി സേവിച്ചാല്‍ രക്താര്‍ശസ് മാറും.
10 ഗ്രാം നിലംപരണ്ട സമൂലം അരച്ച് വെണ്ണയില്‍ കുഴച്ച് നെല്ലിക്കാ അളവിലെടുത്ത് ദിവസം രണ്ടു നേരം എന്ന കണക്കില്‍ ഉരുട്ടി വിഴുങ്ങുക. രക്താര്‍ശസ് ശമിക്കും.
മുത്തങ്ങാക്കിഴങ്ങ്, മരമഞ്ഞള്‍ത്തൊലി, രാമച്ചം, കൊടിത്തൂവ വേര്,കുടകപ്പാലയരി, കൊടുവേലിക്കിഴങ്ങ്, അതിവിടയം ഇവ ഓരോന്നും 10 ഗ്രാം വീതം ഒന്നര ലിറ്റര്‍ വെള്ളത്തില്‍ വെന്ത് 400 മില്ലിയായി വറ്റിച്ച് 100 മില്ലിയെടുത്ത് അര സ്പൂണ്‍ തേന്‍ മേമ്പൊടി ചേര്‍ത്ത് ദിവസം രണ്ടു നേരം ഒരു മാസം സേവിക്കുക. രക്താര്‍ശസില്‍ നിന്ന് മുക്തിനേടാം.
ഗുദകീലം (ഫിഷര്‍) വന്നാല്‍ കാട്ടപ്പ വെന്ത വെള്ളത്തില്‍ ചെറുചൂടോടെ ഇരിക്കുക. മേല്‍പ്പറിഞ്ഞിരിക്കുന്ന മരുന്നുകളില്‍ ഏതെങ്കിലുമൊന്ന് സേവിക്കുകയും വേണം. കാട്ടപ്പ അഞ്ചു കിലോ നന്നായി വെള്ളം തളിച്ച് ഇടിച്ചു പിഴിഞ്ഞ് നാല് ലിറ്റര്‍ നീരെടുത്ത് അതില്‍ ഒരു ലിറ്റര്‍ എള്ളെണ്ണ ചേര്‍ത്ത് 60 ഗ്രാം കാട്ടപ്പ വേര് നന്നായി അരച്ചു ചേര്‍ത്ത് മണല്‍പാകത്തില്‍ തൈലം കാച്ചി, ആ തൈലം തേച്ചാല്‍ ഗുദകീലം ശമിക്കും. ഈ അസുഖം രൂക്ഷമാണെങ്കില്‍ തൈലം തേച്ച ശേഷം കാട്ടപ്പ ഇട്ടു വെന്ത വെള്ളത്തില്‍ 20 മിനുട്ട് ഇരിക്കണം. ഇത് 15 ദിവസം ആവര്‍ത്തിക്കണം.
(കൊടുവേലിക്കിഴങ്ങ് ശുദ്ധി ചെയ്യുന്ന വിധം: കൊടുവേലിക്കിഴങ്ങ് ചെറുതായി നുറുക്കി ചതച്ച് ചുണ്ണാമ്പു വെള്ളത്തില്‍ മൂന്നു വട്ടം കഴുകിയെടുത്ത് വീണ്ടും ശുദ്ധജലത്തില്‍ കഴുകി ഉപയോഗിക്കുക.)
944649277
പ്രതികരിക്കാൻ ഇവിടെ എഴുതുക: