തെറ്റായ ആഹാരശീലം, കായികാധ്വാനം, തന്നേക്കാള്‍ ബലമുള്ളവരോട് ഏറ്റുമുട്ടുക, ശരീ്രബലത്തിന് അതീതമായി ചുമടെടുക്കുക, വടംവലി തുടങ്ങിയ കായിക മത്സരങ്ങളില്‍ ഏര്‍പ്പെടുക, നെഞ്ചില്‍ ക്ഷതമേല്‍ക്കുക, അതിയായ സ്ത്രീസേവ നടത്തുക എന്നീ കാരണങ്ങളാല്‍ പ്രാണവായു കഫത്തോട് ചേര്‍ന്ന് ഉദരത്തിലേക്ക് താഴ്ന്ന് മേല്പ്പോട്ടുള്ള ഗതിയെ തടസ്സപ്പെടുത്തുന്നതിനെ ശ്വാസരോഗം എന്നു പറയുന്നു.
ഈ രോഗികള്‍ക്ക് ഒച്ചയടപ്പ്, നെഞ്ചില്‍ പിടിത്തം, കണ്ണിന് കാഴ്ച മങ്ങല്‍, വിശപ്പില്ലായ്മ, ഛര്‍ദി, ഉത്സാഹക്കുറവ്, ഉറക്കമില്ലായ്മ, കിതപ്പ്, യാതൊരു ജോലിയും ചെയ്യാനുള്ള ക്ഷമതയില്ലായ്മ ഇവയുണ്ടാകും.
താഴെപറയുന്ന ചൂര്‍ണം ഉണ്ടാക്കി സേവിച്ചാല്‍ എത്ര ഗുരുതരമായ ശ്വാസരോഗവും ഏഴു ദിവസം കൊണ്ട് ഭേദമാകും. പഥ്യാഹാരം ശീലിക്കണം.
ഉണക്കമുന്തിരി, കടുക്കാത്തൊണ്ട്, തിപ്പലി, കര്‍ക്കടകശൃംഗി, കൊടിത്തൂവവേര്, ഉണക്കമഞ്ഞള്‍, ചുക്ക്, കുരുമുളക്, തിപ്പലി, കച്ചോലക്കിഴങ്ങ്, അരത്ത, എലന്തക്കുരു പരിപ്പ് ചെറുതേക്കിന് വേര്, കടുകുരോഹിണി, പാടക്കിഴങ്ങ് ഇവ സമം നന്നായി ഉണക്കിപ്പൊടിച്ച് ഒരു സ്പൂണ്‍ പൊടി( അഞ്ച് ഗ്രാം) തേന്‍ , നെയ്യ്, എള്ളെണ്ണ, ശര്‍ക്കര എന്നിവ കുഴച്ചെടുക്കാന്‍ പാകത്തില്‍ ചേര്‍ത്ത് കുഴമ്പു പരുവത്തിലാക്കി ദിവസം രണ്ടു നേരം സേവിക്കുക.
ഇത് തുടര്‍ച്ചയായി മുപ്പതു ദിവസം സേവിച്ചാല്‍ മാറാത്ത ശ്വാസരോഗമില്ല. ഈ ചൂര്‍ണം കഴിക്കുമ്പേമ്പാള് മത്സ്യമാംസാദികള്‍ മുട്ട, പുളി വര്‍ഗങ്ങള്‍, തണുത്ത ഭക്ഷണങ്ങള്‍, ഐസ്ക്രീം എന്നിവ ഒഴിവാക്കണം. പുഴയില്‍ നീന്തുന്നതും നിര്‍ത്തണം.
9446492774
പ്രതികരിക്കാൻ ഇവിടെ എഴുതുക: