ലോകം അറിയപ്പെടുന്ന ക്രിക്കറ്ററായിരുന്നു ഇമ്രാന്ഖാന്. അദ്ദേഹം പാക്കിസ്ഥാന് പ്രധാനമന്ത്രിയാകുന്നതോടെ ഏഷ്യയില്‍ സമാധാനമുണ്ടാകുമെന്ന് പ്രതീക്ഷിച്ചതാണ്. പ്രത്യേകിച്ചും ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള അകല്‍ച്ചയില്‍ അയവുണ്ടാകുമെന്നും കരുതി. എന്നാല്‍ വെളുക്കാന്‍ തേച്ചത് പാണ്ടായി എന്നുപറയുന്നതുപോലെയാണ് കാര്യങ്ങളുടെ കിടപ്പ്. പട്ടാളനേതൃസ്ഥാനത്തുനിന്ന് മുഷറഫും നവാസും പ്രധാനമന്ത്രിയായപ്പോള്‍പോലും ഉണ്ടായ നയപരമായ സൗഹൃദം ഇമ്രാന് പ്രധാനമന്ത്രിയായശേഷം ഉണ്ടായില്ല. അഹന്തയുടെയും സംഘര്‍ഷത്തിന്റെയും ഭാഷ മാത്രമാണ് അദ്ദേഹത്തില്‍നിന്നും പുറത്തുവരുന്നത്. വന്‍ ജനപിന്തുണയോടെ രണ്ടാം വട്ടവും പ്രധാനമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ട നരേന്ദ്രമോദിയെ വ്യക്തിപരമായി പോലും അധിക്ഷേപിക്കുന്ന സമീപനമാണ് അയാളില്‍നിന്നും ഉണ്ടായിരിക്കുന്നത്. ഗുജറാത്തില്‍ ഒന്നരപതിറ്റാണ്ടുമുന്‍പ് ഉണ്ടായ ദാരുണമായ സംഭവങ്ങള്‍പോലും നരേന്ദ്രമോദി സൃഷ്ടിച്ചതാണെന്ന് ആക്ഷേപിക്കാനും ഇമ്രാന് തയ്യാറായി. അന്‍പതോളം ശ്രീരാമഭക്തരെ ചുട്ടുകൊന്ന സംഭവത്തിന്റെ പ്രതികരണമുണ്ടായ സംഭവത്തെയാണ് ഇമ്രാന് തെറ്റായി വ്യാഖ്യാനിച്ചത്.
ഇന്ത്യയുടെ അവിഭാജ്യഘടകമാണ് ജമ്മുകശ്മീര്‍. അവിടെ ഭരണപരമായ ചില നടപടികള്‍ അടുത്തിടെ സ്വീകരിച്ചതിനെച്ചൊലി ഇമ്രാനും പാക്കിസ്ഥാനും മാറത്തടിച്ചു വിലപിക്കുകയാണ്. പ്രശ്നം ലോകശ്രദ്ധയിലും ഐക്യരാഷ്ട്രസഭയിലും ഉന്നയിച്ച് വഷളാക്കാന്‍ പാക്കിസ്ഥാന് കിണഞ്ഞുപരിശ്രമിച്ചു. പക്ഷേ എല്ലാം ചീറ്റിപ്പോയി. ഇന്ത്യയുടെ ശരിയും നയപരവുമായ നിലപാടിനെ ലോകം അംഗീകരിച്ചു. പല രാജ്യങ്ങളും പാക്കിസ്ഥാനെ തള്ളിപ്പറയുകയും ചെയ്തു. യുഎന്‍ പൊതുസഭാ സമ്മേളനത്തില്‍ കശ്മീര്‍ വിഷയം ഉന്നയിച്ച് മനുഷ്യാവകാശ ലംഘനത്തിന്റെ പേരില്‍ മുതലക്കണ്ണീര് ഒഴുക്കി. പാക്കിസ്ഥാനെയും പാക് പ്രധാനമന്ത്രി ഇമ്രാന്‍ഖാനെയും വിദേശകാര്യ മന്ത്രാലയത്തിലെ ഫസ്റ്റ് സെക്രട്ടറിയായ വിശദമൈത്രി നിര്‍ത്തിപ്പൊരിച്ചു. ഭീകരര്‍ക്ക് അഭയമരുളുന്ന പാക്കിസ്ഥാനെ തുറന്നുകാട്ടുന്നതായി അവരുടെ പ്രസംഗം. പാക്കിസ്ഥാന്റെ ഇരട്ടത്താപ്പും അവിടെ നടക്കുന്ന കൊടിയ മനുഷ്യാവകാശ ലംഘനങ്ങളും ഭീകരരെ പോറ്റിവളര്‍ത്തുന്ന നടപടികളുമെല്ലാം തുറന്നടിച്ചുള്ള യുഎന്നിലെ പ്രസംഗം ലോകശ്രദ്ധ പിടിച്ചുപറ്റി. ഇമ്രാന്റെ ഓരോ കള്ളത്തരവും അവര്‍ പൊളിച്ചടുക്കി. വിദേശകാര്യ മന്ത്രാലയത്തില്‍ ഫസ്റ്റ് സെക്രട്ടറിയായ അവരെ അടുത്തകാലത്താണ് ഐക്യരാഷ്ട്രസഭയിലേക്ക് അയച്ചത്. യുഎന്‍ രക്ഷാസമിതി, ഷാങ്ഹായി കോ-ഓപ്പറേഷന് ഓര്ഗനൈസേഷന് എന്നിവയുമായി ബന്ധപ്പെട്ട ചുമതലകളാണ് അവരെ ഏല്‍പ്പിച്ചിട്ടുള്ളത്. കഴിഞ്ഞദിവസത്തെ പ്രസംഗത്തില്‍ അവര്‍ ഇമ്രാനെ ഇമ്രാന്ഖാന് നിയാസിയെന്നാണ് പരാമര്‍ശിച്ചത്. ഇമ്രാന് പിറന്ന വംശത്തിന്റെ പേരാണിത്. മാത്രമല്ല ഇതേ വംശത്തിലാണ് 1971ല്‍ ഇന്ത്യയുമായുള്ള യുദ്ധത്തില്‍ ഇന്ത്യയ്ക്ക് മുന്നില്‍ കീഴടങ്ങിയ ജനറല്‍ എ.എ.കെ. നിയാസിയും പിറന്നത്. ഒരൊറ്റ പരാമര്‍ശം കൊണ്ട് ഇമ്രാന് കീഴടങ്ങാന്‍ ജനിച്ചവനാണെന്ന ധ്വനിയാണ് അവര്‍ ഉയര്‍ത്തിയത്.
ഒരിക്കല്‍ മാന്യന്മാരുടെ കളിയായ ക്രിക്കറ്റിലെ താരമായിരുന്നുവെങ്കിലും ഇപ്പോഴത്തെ പ്രസംഗം ദാരാ ആദം ഖീലിലെ തോക്കുകളുടെ സ്വഭാവമാണെന്നും അവര്‍ ആക്ഷേപിച്ചു. വ്യാജതോക്കുകളും ആയുധങ്ങളും ലഭിക്കുന്ന, തോക്ക് ഫാക്ടറികള്‍ പോലുമുള്ള പാക് നഗരമാണ് ദാരാ ആദം ഖീല്‍. തോക്കു സംസ്ക്കാരത്തിന്റെ ഭാഷയാണ് ഇമ്രാന് ഉപയോഗിക്കുന്നതെന്നു മാത്രമല്ല, ഭീകരര്‍ക്ക് പെന്ഷന് നല്കുന്ന സര്‍ക്കാരാണ് ഇമ്രാന്റേതെന്നും ഇന്ത്യ പരിഹസിച്ചു. ഇന്ത്യക്കെന്നല്ല ലോകത്ത് ഒരു രാജ്യത്തുമുള്ള മുസ്ലീങ്ങള്‍ക്ക് അഭിമാനിക്കത്തക്ക സംഭാവനകള്‍ ഒന്നും പാക്കിസ്ഥാന് ഭരണാധികാരികളില്‍നിന്നും ഉണ്ടായിട്ടില്ലെന്നകാര്യം വിസ്മരിക്കാന്‍ വയ്യ. ഏറെ പേരെടുത്ത് സുള്‍ഫിക്കര്‍ അലി ഭൂട്ടോ ആണല്ലോ. ലോകത്ത് ഏതെങ്കിലുമൊരു കുട്ടിക്ക് ഭൂട്ടോ എന്ന് പേരിട്ടതായി അറിയില്ല. അതുപോലെ രാമജന്മഭൂമി തകര്‍ത്ത് അവിടെ നിര്‍മ്മിതി നടത്തിയ ബാബറുടെ പേരും ആരും സ്മാരകമായി ഉപയോഗിക്കുന്നില്ല. അതുപോലെ കോണ്‍ഗ്രസുകാരും ചില മതമൗലിക വാദികളും ആര്‍ഭാടപൂര്‍വം ആഘോഷിച്ചുപോരുന്ന ടിപ്പുവിന്റെ പേരും കുട്ടികള്‍ക്ക് ഇടാറില്ല. പകരം നമ്മുടെ നാട്ടില്‍ പട്ടികള്‍ക്കിടുന്ന പേരാണത്. ലോകത്ത് അല്ലെങ്കില്‍ ഇസ്ലാം സമൂഹത്തില്‍ ഇമ്രാന്‍ഖാനും സംഭവിക്കുന്നത് അതുതന്നെയാകും. ലോകം വെറുക്കുന്ന പേരായി അത് മാറാതിരിക്കണമെങ്കില്‍ യാഥാര്‍ത്ഥ്യം ഉള്‍ക്കൊണ്ട് പെരുമാറാന്‍ ഇമ്രാന് മാറേണ്ടിയിരിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: