മുഗ്ധേ/ര്ധസംപത്ത്യധികരണം
ഇതില്‍ ഒരു സൂത്രം മാത്രമാണ് ഉള്ളത്.
സൂത്രം മുഗ്ധേര്ധസംപത്തി:
പരിശേഷാത്
മുഗ്ധേഎന്നാല് മോഹാലസ്യം.
മോഹാലസ്യത്തില്‍ പകുതി ഉറക്കത്തിലാണെന്ന് (അര്‍ദ്ധ സുഷുപ്തി ) കരുതണം. എന്തെന്നാല്‍ വേറെ അവസ്ഥ ഇല്ലാത്തതിനാലാണ്.
ജീവന് ഉണര്‍ന്നിരിക്കല്‍ (ജാഗ്രത്), സ്വപ്നം കാണല്‍, ഉറക്കം (സുഷുപ്തി ) എന്നിങ്ങനെ മൂന്ന് അവസ്ഥകളുണ്ട്.
ഇവയെക്കുറിച്ച് സൂത്രങ്ങളിലൂടെ കണ്ടു കഴിഞ്ഞു.
പിന്നെയുള്ളത് മരണം ആണ്.. അത് ഒരു അവസ്ഥയുമല്ല.
എന്നാല്‍ മോഹാലസ്യം ഇതിലൊന്നും പെടുകയില്ല. ഇത് പലപ്പോഴും സാധാരണ ലോകത്ത് കണ്ടു വരുന്നതുമാണ്.നാലാമതൊരു അവസ്ഥ ഇല്ലാത്ത സ്ഥിതിയ്ക്ക് മോഹാലസ്യത്തെ ഏത് അവസ്ഥയായി കണക്കാക്കാം എന്ന ചോദ്യത്തിനുള്ള ഉത്തരമാണ് ഈ സൂത്രം.
മോഹാലസ്യത്തില്‍ ഇന്ദ്രിയങ്ങള്‍ പ്രവര്‍ത്തിക്കുന്നില്ല. വിഷയഗ്രഹണമോ ശരീര ബോധമോ ഇല്ലാത്തതിനാല്‍ അത് ജാഗ്രത്തല്ല. അവിടെ മനസ്സിന്റെ പ്രവര്‍ത്തനങ്ങളോ, മനസ്സില്‍ വിഷയ ദര്‍ശനങ്ങളോ ജാഗ്രത്തിലെ അനുഭവങ്ങളുടെ പ്രതിഫലനമോ ഇല്ലാത്തതിനാല്‍ സ്വപ്നം കാണലും നടക്കുന്നില്ല. ആന്തരമായ വിഷയ ഗ്രഹണമില്ല. എന്നാല്‍ ഉറക്കമാണോ അല്ല താനും.
സുഷുപ്തിയില്‍ നിന്നും ഉണരുന്നയാള്‍ ഞാന്‍ സുഖമായി ഉറങ്ങി ഒന്നുമറിഞ്ഞില്ല എന്നു പറയും. അത് കൊണ്ട് സുഷുപ്തിയില്‍ സുഖാനുഭൂതിയും അജ്ഞാനാവരണവും ഉണ്ടായിരുന്നു. മോഹാലസ്യത്തില്‍ ഈ സുഖാനുഭൂതി ഇല്ലാത്തതിനാല്‍ അത് സുഷുപ്തിയില്ല. എന്നാല്‍ അജ്ഞാനാവരണം ഉറക്കത്തിലെ പോലെ മോഹാലസ്യത്തിലുമുണ്ട്. അജ്ഞാനാവരണം സുഷുപ്തിയുടെ ലക്ഷണമാണ് എന്നാല്‍ മോഹാലസ്യത്തില്‍ സുഖം അനുഭവിക്കാനും കഴിയുന്നില്ല. അതൊരു മയക്കം മാത്രം. സ്വപ്നങ്ങളൊന്നുമല്ലാത്ത ഉറക്കത്തിനോട് കുറച്ചൊക്കെ സാമ്യതയുള്ള ഒന്ന്.
മോഹാലസ്യം തീര്‍ന്ന് എഴുന്നേല്‍ക്കുന്നയാള്‍ ഒന്നുമറിയാനോ അനുഭവിക്കാനോ സാധിക്കാത്ത ഇരുട്ടിലകപ്പെട്ടിരിക്കയാണ്. അജ്ഞാനത്തിന്റെ മറ എന്ന സാമ്യതയുള്ളതിനാല്‍ മോഹാലസ്യത്തെ പാതിയുറക്കം അഥവാ അര്‍ദ്ധ സുഷുപ്തി എന്ന് പറയുന്നു. അവസ്ഥാത്രയമല്ലാതെ നാലാമതൊരവസ്ഥ ശ്രുതിയിലോ സ്മൃതിയിലോ പറഞ്ഞ് കാണുന്നില്ല.
മോഹാലസ്യമെന്ന് പറഞ്ഞതിനാല്‍ അവിടെ മോഹത്തിന്റെ അഥവാ അറിവില്ലായ്മ മൂലമുണ്ടാകുന്ന തെറ്റിദ്ധാരണയുടെ സ്വഭാവമുണ്ട്. പലപ്പോഴും ജാഗ്രത്തില്‍ നിന്നാണ് ഇതിലേക്ക് വഴുതി വീഴുന്നത്. മോഹാലസ്യത്തില്‍ നിന്ന് ഉണര്‍ന്നവര്‍ക്ക് സ്വപ്നത്തിലേയോ ഉറക്കത്തിലേയോ പോലെയുള്ള ഒരു അനുഭവവും പറയാന്‍ ഇല്ലാത്തതിനാലാകാം ഇതിനെ അവസ്ഥകളില്‍ സ്ഥാനം കൊടുക്കാത്തത്.
മറ്റ് മൂന്ന് അവസ്ഥകളെ പോലെ തുടര്‍ച്ചയായോ എല്ലായ്പോഴുമോ ഉണ്ടാകുന്നുമില്ല. ജീവിതത്തില്‍ വല്ലപ്പോഴും വന്നേക്കാം. വരാത്തവരും ഉണ്ടാകാം. അതുകൊണ്ട് തന്നെ ശ്രുതിയും സ്മൃതിയും ഇതിനെ തഴഞ്ഞു എന്ന് വേണം കരുതാന്‍.
9495746977
പ്രതികരിക്കാൻ ഇവിടെ എഴുതുക: