ജീവന്റെ മടങ്ങിവരവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്ന കൃതാത്യയാധികരണം തുടരുന്നു.
സൂത്രം – ചരണാദിതി ചേന്നോപലക്ഷണാര്ത്ഥേ തി കാര്ഷ്ണാജിനിഃ
ആചരണം കൊണ്ടാണ് അനുശയം കൊണ്ടല്ല എന്ന് പറഞ്ഞാല്‍ അത് ശരിയല്ല. കര്മ്മശേഷത്തിന്റെ ഉപ ലക്ഷണമാണിതെന്ന് കാര്‍ഷ്ണാജിനി എന്ന ആചാര്യന് പറയുന്നു.
ജീവന്
കര്മ്മസംസ്കാരങ്ങളോടുകൂടി മടങ്ങുന്നു എന്ന് കന്നതില്‍ തെറ്റില്ലെന്ന് ഈ സൂത്രം പറയുന്നു.
ഛാന്ദോഗ്യത്തിലെ ഒരു ശ്രുതി വാക്യത്തില്‍ രമണീയ ചരണ’ ‘കപൂയചരണ’ എന്ന ശബ്ദങ്ങളില്‍ ചരണ ശബ്ദത്തിന് ആചരണമെന്നാണ് അര്‍ഥമെന്ന് പൂര്‍വപക്ഷം പറയുന്നു. കര്‍മ്മത്തിനും ആചരണത്തിനുമനുസരിച്ച് ജന്മമുണ്ടാകുന്നു എന്ന് ശ്രുതി വാക്യവുമുണ്ട്. അതിനാല്‍ സത്കര്മാ ചരണം കൊണ്ടാണ് കര്മശേഷമു
ള്ള അനുശയം കൊണ്ടല്ല എന്ന് ഇവര്‍ പറയുന്നു.
എന്നാല്‍ ഇത് ശരിയല്ല. ചരണ ശബ്ദം സൂചിപ്പിക്കുന്നത് പൂര്വകൃതമായ കര്മ്മശിഷ്ടത്തെ അഥവാ അനുശയന്നെയാണ്. സ്വര്‍ല്ലോകത്തില്‍ അനുഭവിച്ച് കഴിഞ്ഞതിനു ശേഷമുള്ളതു തന്നെയാണിത്.
ചരണമെന്ന് ലക്ഷണയാ സിദ്ധിക്കുമെന്നാണ് കാര്‍ഷ്ണാജിനി എന്ന ആചാര്യന് പറയുന്നത്.ഉയര്‍ന്നതും താഴ്ന്നതുമായ ജന്മങ്ങള്‍ക്ക് കര്‍മ്മ ശിഷ്ടം കാരണമായേക്കും. കര്മ്മശേഷത്തോടു കുടി തന്നെയാണ് ജീവന് ഭൂമിയിലേക്ക് വരുന്നത്.
സൂത്രം – ആനര്ത്ഥക്യം ഇത് ചേന്ന തദപേക്ഷത്വാത്
സത്കര്‍മ്മങ്ങളുടേയും ദുഷ്കര്മ്മങ്ങളുടേയും ഫലമാണ് ഉത്കൃഷ്ടവും നികൃഷ്ടവുമായ ജന്മങ്ങള് ഉണ്ടാകുന്നത് എന്ന് പറഞ്ഞില്ലെങ്കില്‍ ചരണ ശബ്ദപ്രയോഗം പാഴായി പോകും എന്നാണെങ്കില്‍ അത് ശരിയല്ല. യാഗാദി കര്‍മ്മം ആചാരത്തെ അനുസരിച്ചു തന്നെയാണ്.
കര്മ്മശിഷ്ടത്തെ സംബസിച്ച് ചരണ ശബ്ദം ഉപയോഗിക്കുന്നത് നിരര്‍ത്ഥകമല്ല. അത് വേണ്ടത് തന്നെയാണ്.
ഒരു കാരണവും ഇല്ലാതെ കര്‍മ്മ ശിഷ്ടം എന്ന അര്‍ത്ഥം കിട്ടാനായി ചരണ ശബ്ദം ഉപയോഗിക്കുന്നുവെന്ന് പറഞ്ഞാല്‍ അത് ശരിയല്ല എന്ന് സൂത്രം വ്യക്തമാക്കുന്നു.
ചരണമെന്ന വാക്കിന് സൗശില്യം തുടങ്ങിയ ഗുണങ്ങളെ സ്വീകരിക്കാതെ അനുശയാര്ത്ഥത്തെ ലക്ഷണയാ സ്വീകരിക്കുന്നത് എന്തിനാണ് ?എന്ന ചോദ്യമുണ്ടാകും.ശ്രുതിയുടെ വിധി നിഷേധ കര്‍മ്മങ്ങളുടെ അനുഷ്ഠാനത്തിന്റെ ഫലമായി ഉണ്ടാകുന്നതാണ് ഉത്കൃഷ്ടവും നികൃഷ്ടവുമായ ജന്മങ്ങള്. അങ്ങനെയല്ലെങ്കില്‍ സൗശീല്യം മുതലായ ഗുണങ്ങള്‍ക്ക് ഫലമില്ലേ എന്ന സംശയിക്കേണ്ടതില്ല. സദ്ഗുണണളെ അപേക്ഷിച്ചാണ് യാഗം മുതലായ കര്മ്മാനുഷ്ഠാനമുണ്ടാകുന്നത്. ശീലഗുണങ്ങളില്ലാത്തവര്ക്ക് ഉത്തരം സത്കര്‍മ്മങ്ങള്‍ ചെയ്യാനാകില്ല. വേദ അധികാരം സദാചാര നിഷ്ഠയുള്ളവര്ക്കേയുള്ളൂ. അല്ലാത്തവരെ വേദങ്ങള്‍ ശുദ്ധീകരിക്കില്ല എന്ന് സ്മൃതി പറയുന്നു. ആളുകളുടെ നല്ല സംസ്കാരത്തിനും ആചാരങ്ങള്‍ ആവശ്യമാണ്. ആചരണമെന്നതും കര്‍മ്മവും തമ്മില്‍ വളരെ അടുപ്പമുള്ളതാണ്. ആ എന്ന അക്ഷരത്തെ ഒഴിവാക്കിയാലും ചരണമെന്നത് കര്മ്മത്തെക്കുറിക്കും. കര്‍മ്മ ശിഷ്ടമെന്ന അര്‍ത്ഥവും വരും.
അതിനാല്‍ കര്‍മ്മം തന്നെ ശീലത്തോടു കൂടി അനുശയം അഥവാ കര്മ്മശേഷമായിത്തീര്ന്ന് ജന്മങ്ങള്‍ക്ക് കാരണമാകുന്നു എന്ന് കാര്‍ഷ്ണാജിനി എന്ന ആചാര്യന്റെ അഭിപ്രായം വളരെ യോജിച്ചതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: