കുവൈത്ത് സിറ്റി : ഭാരതീയ പ്രവാസി പരിഷത് കുവൈത്ത്, കര്‍ണ്ണാടകയില്‍ യദ്യൂരപ്പയുടെ മന്ത്രി സഭ അധികാരത്തിലേറിയതില്‍ ആഘോഷം സംഘടിപ്പിച്ചു. അബ്ബാസിയയില്‍ നടന്ന പരിപാടിയില്‍ മധുരം വിളമ്പിയും ആര്‍പ്പുവിളിച്ചുമാണ് പ്രവര്‍ത്തകര്‍ ആഘോഷിച്ചത്.
കര്‍ണ്ണാടക കോഡിനേറ്റര്‍ രാജ്ഭണ്ഡാരി അധ്യക്ഷനായ യോഗത്തില്‍ ജനറല്‍ സെക്രട്ടറി നാരായണന് ഒതയോത്ത്, വൈസ് പ്രസിഡന്റ് ബിനോയ് സെബാസ്റ്റ്യന്‍, ബിപിപി സംഘടനാ സെക്രട്ടറി വിജയരാഘവന്, സേവാദര്ശ്ശന് പ്രസിഡന്റ് പ്രവീണ്‍ വാസുദേവന്‍ എന്നിവര്‍ ആഘോഷ ചടങ്ങില്‍ സംസാരിച്ചു.
രാജേഷ് ആര് ജെ, ശരത് ജയപ്രകാശ്, വിജയ് ഫെര്‍ണാണ്ടസ്, മാധവ് നായിക് എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: