കുവൈറ്റ് സിറ്റി : തടികുറക്കാനുള്ള മരുന്ന് കഴിച്ചു സ്വദേശി യുവതി മരിക്കാനിടയായ സംഭവത്തിന്റെ അടിസ്ഥാനത്തിലാണ് മരുന്നുകളുടെ പരസ്യത്തിനു നിയന്ത്രണമേര്‍പ്പെടുത്തണമെന്നു ആവശ്യപ്പെട്ടുകൊണ്ടുള്ള കരട് പ്രമേയം പാര്‍ലമെന്റില്‍ സമര്‍പ്പിച്ചത്. മുഹമ്മദ് അല്‍ ഹായിഫ് എം.പി. സമര്‍പ്പിച്ച കരട് പ്രമേയത്തില്‍ മരുന്നുകളുടെ പരസ്യം സംബന്ധിച്ച് കര്‍ശനമായ നിരീക്ഷണവും നിയന്ത്രണങ്ങളും വേണമെനാവശ്യപ്പെടുന്ന വിവിധ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ അടങ്ങിയതാണ്.
ആരോഗ്യമന്ത്രാലയത്തിന്റെ ലൈസന്‍സ് ഇല്ലാത്ത മരുന്നുകളുടെ പരസ്യങ്ങള്‍ നിരോധിക്കണമെന്നും നിയമം ലംഘിക്കുന്നതിന് മൂന്നുവര്‍ഷം വരെ തടവും 5000 ദീനാര്‍ പിഴയും ലഭിക്കുന്ന കുറ്റകൃത്യമായി പരിഗണിക്കണം. അംഗീകാരമില്ലാത്ത മരുന്നുകളുടെ പരസ്യം പ്രസിദ്ധീകരിക്കുന്ന മാധ്യമങ്ങളുടെ ലൈസന്‍സ് റദ്ദാക്കണം. ദൃശ്യ, ശ്രാവ്യ, അച്ചടി, ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ക്കെല്ലാം ഇക്കാര്യം ബാധകമാക്കണം. സൗന്ദര്യവര്‍ധനം, ആരോഗ്യ സംരക്ഷണം തുടങ്ങിയ വാഗ്ദാനങ്ങളുമായി ഉല്പാദിപ്പിക്കപ്പെടുന്ന മരുന്നുകള്‍, ലേപനങ്ങള്‍ എന്നിവയുടെയെല്ലാം പരസ്യങ്ങള്‍ക്ക് ആരോഗ്യമന്ത്രാലയത്തിന്റെ അനുമതി നേടണം. തുടങ്ങിയ നിര്‍ദ്ദേശങ്ങളാണ് കരട് പ്രമേയത്തില്‍ അടങ്ങിയിട്ടുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: