കുവൈത്ത് സിറ്റി : നിരോധിത മേഖലകളിൽ വാഹനം പാർക്ക് ചെയ്യുന്നതിനെതിരെ, അത്യന്താധുനിക സൗകര്യങ്ങളോടു കൂടിയുള്ള നോ പാര്‍ക്കിംഗ് പട്രോള്‍ എന്ന പേരിൽ പുതിയ വാഹനം പോലീസ് പുറത്തിറക്കി. അനധികൃത പാർക്കിങ് പതിവായ സ്ഥലങ്ങളിൽ ചുറ്റി സഞ്ചരിച്ച് നിയമലംഘനങ്ങൾ രേഖപ്പെടുത്തുന്നതിനായാണ് പുതിയ സംവിധാനം.
നിരോധിച്ച സ്ഥലത്ത് വാഹനം പാർക്ക് ചെയ്താൽ പട്രോൾ വാഹനത്തിലെ ക്യാമറകൾ അത് രേഖപ്പെടുത്തും. ആഭ്യന്തര മന്ത്രാലയത്തിന്റെ ഓപ്പറേഷൻ റൂമുമായി ബന്ധിപ്പിച്ച വാഹനം സഞ്ചരിച്ചുകൊണ്ട് നിയമലംഘനങ്ങൾ രേഖപ്പെടുത്തും. ട്രാഫിക് ക്യാമറകൾ ഇല്ലാത്ത സ്ഥലങ്ങളിലും മറ്റും വാഹനം പാർക്ക് ചെയ്തു പോകുന്നത് ഗതാഗതക്കുരുക്കിനു കാരണമാകുന്നുണ്ട്.
അടുത്ത വർഷം മുതൽ കൂടുതൽ പട്രോൾ വാഹനങ്ങൾ കൂടുതൽ ഏർപ്പെടുത്തി നിരീക്ഷണം ശക്തമാക്കാനാണ് ട്രാഫിക് വകുപ്പിന്റെ പദ്ധതി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: