കുവൈത്ത് സിറ്റി : കുവൈത്തില്‍ കുടുംബങ്ങള്‍ താമസിക്കുന്ന മേഖലയില്‍ നിന്നും ബാച്ചിലര്‍മാരെ ഒഴിപ്പിക്കുന്നതിനായി കർശന നടപടികളുമായി കുവൈത്ത് മുനിസിപ്പാലിറ്റി. ജല-വൈദ്യുതമന്ത്രാലയവുമായി സഹകരിച്ച് ഇതിനോടകം ബാച്ചിലർമാർ താമസിക്കുന്ന 70 കെട്ടിടങ്ങളിലെ വൈദ്യുതി ബന്ധം വിച്ഛേദിച്ചിട്ടുണ്ട് .
മന്ത്രാലയം നടത്തിയ പരിശോധനയില്‍ മറ്റ് 15 കെട്ടിടങ്ങളില്‍ കൂടി ബാച്ചിലേഴ്സ് ഉണ്ടെന്നാണ് സ്ഥിരീകരണം. ഇതുവരെ ആറ് ഗവര്ണറേറ്ററുകളിലായി 428 ഓളം സ്റ്റിക്കറുകളാണ് അധികൃതര്‍ വിതരണം ചെയ്തിരിക്കുന്നത്. 102 നിയമലംഘനങ്ങള്‍ കണ്ടെത്തുകയും 70 പരാതികള്‍ സ്വീകരിക്കുകയും ചെയ്തിട്ടുണ്ട്.
ജഹ്റ ഗവര്‍ണറേറ്റില്‍ നിന്നുതന്നെ 40ഓളം പരാതികളാണ് ലഭിച്ചത്. ബാച്ചിലര്‍മാരെ ഒഴിപ്പിച്ച 53ഓളം വീട്ടുടമകളുടെ ഭാഗത്തു നിന്നും മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: