കുവൈത്ത് സിറ്റി: കുവൈത്തിൽ വിദേശികളുടെ സിവില്‍ ഐഡി കാര്‍ഡുമായി ബന്ധപ്പെട്ട സേവനങ്ങള്‍ക്ക് പ്രത്യേക സേവനകേന്ദ്രങ്ങള്‍ തുറക്കുന്നതിനുള്ള നടപടികൾക്ക് തുടക്കമായി. രാജ്യത്തെ 33 ലക്ഷം വിദേശികളുടെ വിവരങ്ങള്‍ രേഖപ്പെടുത്താനും സിവില്‍ ഐഡി വിതരണം ചെയ്യാനും നിലവിലെ സൗകര്യങ്ങള്‍ അപര്യാപ്തമായ സാഹചര്യത്തിലാണ് വിദേശികള്‍ക്ക് മാത്രം പ്രത്യേക സേവനകേന്ദ്രങ്ങള്‍ ആരംഭിക്കുവാന്‍ സിവില്‍ ഇന്‍ഫര്‍മേഷന്‍ അതോറിറ്റി ഇത്തരമൊരു നീക്കം നടത്തുന്നത്.
രാജ്യത്തെ മുഴുവന്‍ ഗവര്ണ്ണറേറ്റുകളിലുമായി വിദേശികള്‍ കൂടുതല്‍ താമസിക്കുന്ന പ്രദേശങ്ങളിലാണ് ഇവ ആരംഭിക്കുക. സിവില്‍ ഐഡി കാര്‍ഡിനുള്ള സാധാരണ നിരക്കിനു പുറമെ പ്രത്യേക സേവന നിരക്കും ഇതിനായി വിദേശികളില്‍ നിന്നും ഈടാക്കും. ഇത് സംബന്ധിച്ചാണ് അതോറിറ്റി ധനകാര്യമന്ത്രാലയത്തിന് കത്തി നല്‍കിയത്.
സ്വദേശികള്‍ക്കുള്ള സേവന കേന്ദ്രത്തിന്റെ മാതൃകയില്‍ ഇതിനായി സ്വകാര്യ സ്ഥാപനങ്ങളെ കരാര്‍ അടിസ്ഥാനത്തില്‍ ചുമതലപ്പെടുത്തും. സിവില്‍ ഇന്‍ഫോര്‍മ്മേഷന്‍ അതോറിറ്റിയുടെ കമ്പ്യൂട്ടര്‍ ശൃംഘല വഴി ഈ കേന്ദ്രങ്ങളെ ബന്ധിപ്പിക്കുന്നതോടൊപ്പം വ്യക്തികളുടെ സ്വകാര്യ വിവരങ്ങള്‍ സംരക്ഷിക്കപ്പെടുന്ന രീതിയിലാകും പ്രവര്‍ത്തനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: