കുവൈത്ത് സിറ്റി : ലോകത്ത് ഏറ്റവുമധികം ചൂടുള്ള രാജ്യങ്ങളിൽ ഒന്നായ കുവൈത്തിൽ അടുത്ത മാസം ചൂട് എൺപത് ഡിഗ്രി സെൽഷ്യസ് വരെ ഉയരാമെന്ന് കലാവസ്ഥ നിരീക്ഷകർ വ്യക്തമാക്കി. കഴിഞ്ഞ ദിവസം താപനില 52 ഡിഗ്രി സെൽഷ്യസ് കടന്നിരുന്നു.
ചൂട് കൂടിയതോടെ സൂര്യപ്രകാശം നേരിട്ട് ഏൽക്കുന്ന പുറംജോലിക്ക് ജൂൺ ഒന്ന് മുതൽ ഓഗസ്റ്റ് അവസാനം വരെ വിലക്കുണ്ട്. ഉച്ചയ്ക്ക് 11 മണി മുതൽ വൈകിട്ട് 5 വരെ പുറം ജോലി ചെയ്യാൻ പാടില്ല. എന്നാൽ ഈ വർഷം കുവൈത്തിൽ താപനില 80 ഡിഗ്രി സെൽഷ്യസിനടുത്ത് എത്തുമെന്ന് കാലാവസ്ഥ വിദഗ്ധർ വ്യക്തമാക്കിയതോടെയാണ് പുറം ജോലിയുടെ സമയക്രമം മാറ്റണമെന്ന് ഫൈസൽ അൽ കന്ദരി എം പി പാർലമെന്റിൽ ആവശ്യപ്പെട്ടത്.
ചൂട് കാലത്ത് ജോലി സമയം വൈകിട്ട് 5 മുതൽ രാത്രി10 മണി വരെയാക്കണമെന്നാണ് ആവശ്യം. മരുഭൂമി പേലെ തുറന്ന സ്ഥലങ്ങളിൽ താപനില ഇപ്പോൾ 60 ഡിഗ്രി തന്നെ എത്തിയിട്ടുണ്ട്. മാത്രമല്ല വരും ദിവസങ്ങളിൽ താലനില തുടർച്ചയായി 50 ഡിഗ്രി സെൽഷ്യസിന് മുകളിലായിരിക്കും. എന്നാൽ നിർദ്ദേശം പാർലമെന്റ് പാസാക്കി, സർക്കാർ അംഗീകരിച്ചാൽ മാത്രമെ നിയമം പ്രാബല്യത്തിലാകൂ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: