ശാസ്ത്രീയനാമം: Cyperus rotundus
സംസ്‌കൃതം: മുസ്ത, കരുബില്‍വ
തമിഴ്: കോരൈ കിഴങ്ങ്
എവിടെ കാണാം: ഇന്ത്യയിലുടനീളം മഴയുള്ള നനവാര്‍ന്ന പ്രദേശങ്ങളില്‍ ധാരാളമായി കïുവരുന്നു.
പ്രത്യുത്പാദനം: കിഴങ്ങില്‍ നിന്ന്
ചില ഔഷധ പ്രയോഗങ്ങള്‍: മുത്തങ്ങാക്കിഴങ്ങ്, കൂവളക്കായയുടെ ഉള്ളിലെ മജ്ജ, അതിവടയം, പാടക്കിഴങ്ങ്, പുത്തരിച്ചുണ്ട വേര്, കുടകപ്പാല വേരിന്മേല്‍ത്തൊലി ഇവ ഓരോന്നും 10 ഗ്രാം വീതം ഒന്നര ലിറ്റര്‍ വെള്ളത്തില്‍ വെന്ത് 400 മില്ലിയായി വറ്റിച്ച് 100 മില്ലി വീതം തേന്‍ മേമ്പൊടി ചേര്‍ത്ത് രണ്ട് നേരം വീതം നാല് ദിവസം സേവിച്ചാല്‍ ജ്വരാതിസാരവും എത്ര കഠിനമായ രക്താതിസാരവും സാദാ വയറിളക്കവും മാറിക്കിട്ടും.
ഒരു സ്പൂണ്‍ മുത്തങ്ങാപ്പൊടി തേനില്‍ ചാലിച്ച് രണ്ട് നേരം കഴിച്ചാല്‍ തണ്ടെല്ല് കഴപ്പ് അഥവാ പ്രവാസിക ഭേദമാക്കും. ഇടയ്‌ക്കിടെ മലശോധനയുണ്ട് എന്ന തോന്നലാണ് ഈ അസുഖം.മുത്തങ്ങാക്കിഴങ്ങ്, ചിറ്റമൃത്, ചുക്ക്, അതിവിടയം ഇവ ഓരോന്നും 15 ഗ്രാം വീതം ഒന്നര ലിറ്റര്‍ വെള്ളത്തില്‍ വെന്ത് 400 മില്ലിയായി വറ്റിച്ച് 100 മില്ലി വീതം എടുത്ത് തേന്‍ മേമ്പൊടി ചേര്‍ത്ത് ദിവസം രണ്ട് നേരം എന്ന കണക്കില്‍ കഴിച്ചാല്‍ കുട്ടികളിലെ ഗ്രഹണി, വിശപ്പില്ലായ്മ എന്നിവ മാറും.
മുത്തങ്ങാക്കിഴങ്ങ്, കൂവള വേര് എന്നിവ അഞ്ചു ഗ്രാം വീതം അരച്ച് പാലില്‍ സേവിച്ചാല്‍, മഞ്ഞരളിക്കായ, മരോട്ടിക്കുരു എന്നിവ കഴിച്ചുണ്ടാകുന്ന വിഷം മാറും.
മുത്തങ്ങാക്കിഴങ്ങ്, ചന്ദനം, പുത്തരിച്ചുണ്ട വേര് ഇവ ഓരോനും 20 ഗ്രാം വീതം ഒന്നര ലിറ്റര്‍ വെള്ളത്തില്‍ വെന്ത് 400 മില്ലിയായി വറ്റിച്ച് 100 മില്ലിയെടുത്ത് കല്‍ക്കണ്ടം മേമ്പൊടി ചേര്‍ത്ത് ദിവസം രണ്ട് നേരം എന്ന കണക്കില്‍ സേവിച്ചാല്‍ നാല് ദിവസം കൊണ്ട് ഗര്‍ഭിണികളുടെ പനി മാറും.
മുത്തങ്ങാക്കിഴങ്ങ് ആറ് ഗ്രാം ആറ് ലിറ്റര്‍ വെള്ളത്തില്‍ അരച്ച് കലക്കി ഒരു ലിറ്റര്‍ എള്ളെണ്ണയില്‍ മണല്‍ പാകത്തില്‍ കാച്ചി അരച്ചു തേച്ചാല്‍ മുടി കൊഴിച്ചില്‍ മാറും. മുത്തങ്ങാക്കിഴങ്ങ്, നറുനീണ്ടിക്കിഴങ്ങ്, നിലപ്പനക്കിഴങ്ങ്, വെള്ളക്കൊഴുപ്പ, വന്‍കടലാടി വേര്, മൂവില വേര്, ചുക്ക് ഇവ ഓരോന്നും രണ്ടര ഗ്രാം വീതം അരച്ച് 100 മില്ലി പാലില്‍ ദിവസം രണ്ട് നേരം എന്ന കണക്കില്‍ ഏഴു ദിവസം കഴിച്ചാല്‍ പുരുഷന്മാരിലെ ശുക്ല സ്രാവം നിലയ്‌ക്കും.
മുത്തങ്ങാക്കിഴങ്ങും പാടക്കിഴങ്ങും സമമെടുത്ത് പശുവിന്‍ പാലില്‍ അരച്ചു തേച്ചാല്‍ പ്രസവിച്ച സ്ത്രീകളിലെ സ്തനങ്ങളിലെ നീര് മാറും. മുലപ്പാലിലുണ്ടാകുന്ന പഴുപ്പും മാറും. ഇവ 30 ഗ്രാം വീതം ഒന്നര ലിറ്റര്‍ വെള്ളത്തില്‍ വെന്ത് 400 മില്ലിയായി വറ്റിച്ച് 100 മില്ലി വീതം എടുത്ത് അഞ്ച് മില്ലി നെയ്യും അര സ്പൂണ്‍ കല്‍ക്കണ്ടവും മേമ്പൊടി ചേര്‍ത്ത് ദിവസം രണ്ട് നേരം സേവിച്ചാല്‍ മുലപ്പാല്‍ വര്‍ധിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: