ആലപ്പുഴ: അഴിമതി വിരുദ്ധ പോരാട്ടം നടത്തുന്നുവെന്ന് അവകാശപ്പെടുന്ന മുതിര്‍ന്ന നേതാവ് വി.എസ്. അച്യുതാനന്ദനും, അഴിമതിക്കേസില്‍ ജയില്‍ ശിക്ഷ അനുഭവിച്ച ആര്. ബാലകൃഷ്ണപിള്ളയ്ക്കും ഇടതുമുന്നണിയില്‍ തുല്യപരിഗണന. ആലപ്പുഴ ലോക്സഭാ മണ്ഡലം കണ്വെന്ഷന് അച്യുതാനന്ദന് ഉദ്ഘാടനം ചെയ്യുമ്പോള്‍ മാവേലിക്കര മണ്ഡലം കണ്‍വന്‍ഷന്റെ ഉദ്ഘാടകനായി ബാലകൃഷ്ണപിള്ളയെ നിശ്ചയിച്ചാണ് ഇടതുമുന്നണി വിഎസിനെ അവഹേളിക്കുന്നത്.
അച്യുതാനന്ദന് പതിറ്റാണ്ടുകള്‍ കേസ് നടത്തി ജയില്‍ ശിക്ഷ നേടിക്കൊടുത്ത പിള്ളയ്ക്ക് മുന്നണിയില്‍ അച്യുതാനന്ദന്റെ അതേ സ്ഥാനം നല്‍കിയത് സിപിഎമ്മിലും ഘടകകക്ഷിയിലും ചര്‍ച്ചയായിരിക്കുന്നു. ബാലകൃഷ്ണപിള്ളയുടെ പാര്‍ട്ടിയെ ഇടതുമുന്നണിയില്‍ ഘടകകക്ഷിയാക്കിയതില്‍ പരസ്യമായ അമര്‍ഷം അച്യുതാനന്ദന് നേരത്തെ രേഖപ്പെടുത്തിയിരുന്നു. അഴിമതിക്കാരെയും, വര്‍ഗീയ കക്ഷികളെയും ഇടതുമുന്നണിയില്‍ ഉള്‍പ്പെടുത്തിയതില്‍ പ്രതിഷേധിച്ച് തെരഞ്ഞെടുപ്പ് പ്രചാരണ രംഗത്ത് നിന്ന് വിഎസ് വിട്ടുനില്‍ക്കുമെന്നും പ്രചാരണമുണ്ടായിരുന്നു.
പാര്‍ട്ടി ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി ഉള്‍പ്പടെ സമ്മര്‍ദം ചെലുത്തിയതിനെ തുടര്‍ന്നാണ് പ്രചാരണത്തിനിറങ്ങാന്‍ തീരുമാനിച്ചത്. എന്നാല്‍, അഴിമതിക്കാരനും, അഴിമതിക്കാര്‍ക്കെതിരായ പോരാളിയെന്ന് അണികള്‍ വാഴ്ത്തുന്ന നേതാവിനും ഒരേ ജില്ലയില്‍ തെരഞ്ഞെടുപ്പ് കണ്വന്ഷനുകളുടെ ഉദ്ഘാടകനായി നിശ്ചയിച്ച് ഇടതുമുന്നണി നയംവ്യക്തമാക്കി.
ആലപ്പുഴ പാര്‍ലമെന്റ് മണ്ഡലം തെരഞ്ഞെടുപ്പ് കണ്വന്ഷന് 11ന് വൈകിട്ട് നാലിന് മുനിസിപ്പല്‍ ടൗണ്‍ഹാളില്‍ അച്യുതാനന്ദന് ഉദ്ഘാടനം ചെയ്യും. മാവേലിക്കര പാര്‍ലമെന്റ് മണ്ഡലം കണ്വന്ഷന് 12ന് വൈകിട്ട് നാലിന് ചെങ്ങന്നൂരില്‍ കേരളാ കോണ്‍ഗ്രസ് ബി ചെയര്മാന് ആര്. ബാലകൃഷ്ണപിള്ള ഉദ്ഘാടനം ചെയ്യും.
ശബരിമല വിഷയത്തില്‍ എന്‍എസ്എസിനെ പോലും തള്ളിപ്പറഞ്ഞ് സിപിഎമ്മിന് പിന്തുണ നല്‍കുകയും, വനിതാ മതിലിന് നേതൃത്വം നല്‍കുകയും ചെയ്ത ബാലകൃഷ്ണപിള്ളയെ എന്‍എസ്എസിന്റെ ആസ്ഥാനം ഉള്‍പ്പടെ സ്ഥിതി ചെയ്യുന്ന മണ്ഡലത്തിലെ കണ്വന്ഷന് ഉദ്ഘാടകനായി നിശ്ചയിച്ചതും ബോധപൂര്‍വമാണെന്നാണ് ആക്ഷേപം. എന്‍എസ്എസിനും വിശ്വാസികള്‍ക്കും ഒപ്പമല്ല, അവരെ എതിര്‍ക്കുന്നവര്‍ക്കൊപ്പമാണ് തങ്ങളെന്ന സന്ദേശമാണ് സിപിഎമ്മും. ഇടതുപക്ഷവും ഇതിലൂടെ നല്‍കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: