തിരുവനന്തപുരം: കുമ്മനം രാജശേഖരന്റെ വരവോടെ തിരുവനന്തപുരം പാര്‍ലമെന്റ് മണ്ഡലത്തില്‍, എല്‍ഡിഎഫ് യുഡിഎഫ് മുന്നണികളില്‍ ആശങ്ക. തിരുവനന്തപുരത്തേത് എല്‍ഡിഎഫ് -യുഡിഎഫ് മത്സരമെന്ന് പരസ്പരം പറഞ്ഞ് നടന്ന നേതാക്കളുടെ അഭിപ്രായങ്ങള്‍ക്കെല്ലാം മാറ്റം വന്നു തുടങ്ങി. മത്സരം ചൂടേറിയതാകുമെന്ന് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി സി.ദിവാകരന് പ്രതികരിച്ചപ്പോള്‍ എതിര് സ്ഥാനാര്‍ത്ഥികളെ കുറിച്ച് അഭിപ്രായം പറയുന്നില്ലെന്ന്് യുഡിഎഫ് സ്ഥാനാര്‍ത്ഥി ശശിതരൂര്‍ പ്രതികരിച്ചെങ്കിലും കേട്ടിടത്തോളം നല്ല മനുഷ്യനാണെന്നായിരുന്നു കുമ്മനത്തെ സംബന്ധിച്ച് തരൂരിന്റെ പ്രതികരണം.
കഴിഞ്ഞ തവണ 15,470 വോട്ടിന് കൈവിട്ട മണ്ഡലം തിരികെ പിടിക്കാമെന്ന ഉറച്ച വിശ്വാസത്തിലാണ് ബിജെപി നേതൃത്വം. അതിനു തക്ക പൊതു സമ്മതനായ സ്ഥാനാര്‍ത്ഥി കുമ്മനം രാജശേഖരനെ ബിജെപി കളത്തില്‍ ഇറക്കുമ്പോള്‍ എതിര് സ്ഥാനാര്‍ത്ഥികളുടെ മുന്‍കാല പ്രവൃത്തികള്‍ ചോദ്യം ചെയ്യപ്പെടുന്നു. സി.ദിവാകരന് എംഎല്‍എയെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി ആയി പ്രഖ്യാപിച്ചിപ്പോള്‍ തന്നെ സിപിഎം പ്രവര്‍ത്തകരില്‍ ഉണ്ടാക്കിയ അസംതൃപ്തി നേതൃത്വത്തെ അലട്ടുന്നു. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിലെ പെയ്മെന്റ് സീറ്റ് വിവാദത്തിലെ മുഖ്യസൂത്രധാരന്‍ സി.ദിവാകരന് ആണെന്ന് സിപിഎമ്മിലെ നേതാക്കള്‍ തുറന്ന് സമ്മതിക്കുന്നുണ്ട്. പെയ്മെന്റ് സീറ്റ് വിവാദത്തില്‍ സിപിഐ ജില്ലാ സെക്രട്ടറി സ്ഥാനം രാജിവച്ച് സിപിഎമ്മിലെത്തിയ രാമചന്ദ്രന്‍നായര്‍ തന്റെ അതൃപ്തി ഇതിനകം നേതൃത്വത്തെ അറിയിച്ചു.
യുഡിഎഫിലാകട്ടെ ഇക്കുറി ശശി തരൂരിനെ ഒഴിവാക്കണമെന്ന നിലപാടിലായിരുന്നു കോണ്‍ഗ്രസ് ജില്ലാ നേതൃത്വം. ഉദ്ഘാടന ചടങ്ങുകളില്‍ മാത്രം പങ്കെടുക്കാന്‍ മണ്ഡലത്തില്‍ എത്തുന്ന എംപിയെന്നാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ അഭിപ്രായം. കൂടാതെ ദുബായ് എമിറേറ്റ്സില്‍ ജോലി നേടിക്കൊടുക്കാമെന്ന് വാഗ്ദാനം നല്കി തരൂരിന്റെ പേഴ്സണല്‍ സ്റ്റാഫ് പണം തട്ടിയെടുത്തെന്ന വിവാദവും നില നില്ക്കുന്നു. അതിനാല്‍ തരൂരിനെ ഒഴിവാക്കണമെന്ന നിര്‍ദേശം ഡിസിസിയില്‍ ഉയര്‍ന്നെങ്കിലും തരൂരിനെ മാത്രമേ സ്ഥാനാര്‍ഥി പട്ടികയില്‍ ഉള്‍പ്പെടുത്താന്‍ പാടുള്ളൂവെന്ന നിര്‍ദ്ദേശം എഐസിസിയില്‍ നിന്നും വന്നതിനാല്‍ കടുത്ത അമര്‍ഷത്തിലാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍.
കുമ്മനം എത്തിയതോടെ അനഭിമതരായ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചതിന്റെ വേവലാതിയിലാണ് എല്‍ഡിഎഫു യുഡിഎഫും. ഇനി ഒരുമിച്ച് നീങ്ങാമെന്ന അടക്കം പറച്ചിലും പ്രചരിക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: