മനുഷ്യ ജീവനു വില കല്പിക്കാത്തവര് നയിക്കുന്ന സര്‍ക്കാരാണ് കേരളം ഭരിക്കുന്നതെന്ന് എല്ലാവര്ക്കും അറിയാം. കൊല്ലാനും കൊല്ലിക്കാനും മാത്രമല്ല മനുഷ്യനെ മരണത്തിലേയ്ക്കു പറഞ്ഞയയ്ക്കാനും മടിയില്ലാത്ത പ്രസ്ഥാനമാണ് കമ്യൂണിസ്റ്റ് പാര്‍ട്ടി. അവര്‍ നയിക്കുന്ന സര്‍ക്കാരാണല്ലോ സംസ്ഥാന ഭരണം കയ്യാളുന്നത്. ആദ്യ രണ്ടിലും പാര്‍ട്ടിയുടെ പ്രതിയോഗികളാണ് ഇരയാകുന്നതെങ്കില് മൂന്നാമത്തേതില്‍ നിസ്സഹായരായ കര്‍ഷകരാണ്, ഈയിടെയായി ചെന്നുപെടുന്നത്.
ഭരണാധികാരികളുടെ സുഖലോലുപ ജീവിതവും ധൂര്‍ത്തും തുടരുമ്പോഴും കടക്കെണിയും പ്രകൃതിദുരന്തവും വിലത്തകര്‍ച്ചയും മൂലം, രണ്ടു മാസത്തിനിടെ മാത്രം ആത്മഹത്യ ചെയ്ത കര്‍ഷകരുടെ എണ്ണം നാല്പതിന് മുകളിലാണ്. വയനാട് ജില്ലയില്‍ മാത്രം പത്തുപേര്‍ മരിച്ചു. ഇടുക്കിയില്‍ എട്ട്. മറ്റു ജില്ലകളിലെല്ലാം കൂടി ഇരുപതോളം. പലതും സ്വാഭാവിക മരണമായാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. കര്‍ഷകരുടേയും പാവങ്ങളുടേയും അധ്വാനിക്കുന്നവരുടേയും സംരക്ഷകരായി ചമയുന്ന പാര്‍ട്ടിയുടെ സര്‍ക്കാരിന് എന്നിട്ടും ഒരു കുലുക്കവുമില്ല. മഹാരാഷ്ട്രയിലും മധ്യപ്രദേശിലും യുപിയിലുമൊക്കെ, കര്‍ഷക ആത്മഹത്യയുടെ പേര് പറഞ്ഞു റാലി നടത്തുകയും അതിന് ആളെക്കൂട്ടാന്‍ ഇവിടെനിന്ന് അണികളെ കയറ്റി അയയ്ക്കുകയും ചെയ്യുന്ന പാര്‍ട്ടിക്ക് സ്വന്തം നാട്ടിലെ കര്‍ഷകന്റെ ജീവന് വിലയില്ല.
പ്രളയ ദുരന്ത സഹായനിധിയടക്കം ഖജനാവിലെ പണമെടുത്തു പല പേരുകളില്‍ ധൂര്‍ത്തടിക്കുമ്പോഴും കര്‍ഷകരുടെ ആശ്വാസത്തിനു സര്‍ക്കാരിന്റെ കണക്കില്‍ പണമില്ല. ഭക്തജനദ്രോഹവും നവോത്ഥാന നാടകവും കഴിഞ്ഞ്, ഖജനാവ് ധൂര്‍ത്തടിച്ചു സര്‍ക്കാരിന്റെ ആയിരം ദിനം ആഘോഷിക്കുന്ന തിരക്കിലാണു ഭരണവര്‍ഗം. പണമില്ലാത്തതിനാല്‍ ട്രഷറി പൂട്ടേണ്ടിവരുമെന്നു പറയുന്ന സര്‍ക്കാരാണിതൊക്കെ കാട്ടിക്കൂട്ടുന്നത്. പ്രളയവും തുടര്‍ന്നുണ്ടായ മണ്ണിടിച്ചിലും മൂലമുണ്ടായ നാശനഷ്ടം കനത്തതായിരുന്നു. കാര്‍ഷിക വിളകള്‍ അപ്പാടെ നശിച്ചു. ഉള്ളതിനു വിലയുമില്ലാതായി. പലര്‍ക്കും വീടും സ്ഥലവും നഷ്ടമായി. മാറിമാറി വിളകള്‍ പരീക്ഷിച്ചിട്ടും വിലത്തകര്‍ച്ചയും വിളത്തകര്‍ച്ചയും മൂലം എല്ലാം നഷ്ടപ്പെട്ടവരുമുണ്ട്. കാലാവസ്ഥാവ്യതിയാനവും കൃഷിയെ ബാധിച്ചു. വായ്പയെടുത്തു കൃഷിയിറക്കിയവര്‍ക്കു ബാങ്കുകളില്‍ നിന്നു തുടരെ തിരിച്ചടവ് നോട്ടീസുകളും പിന്നാലെ ജപ്തി നോട്ടീസും വന്നു. ജീവിതം വഴിമുട്ടിയതിനു പുറമെ മാനക്കേടും കൂടി താങ്ങാനാവാത്ത അവസ്ഥയിലാണ് മിക്കവരും മരണം വരിച്ചത്.
കാര്‍ഷിക വായ്പകള്‍ക്കു മോറട്ടോറിയം പ്രഖ്യാപിച്ചെങ്കിലും പല കര്‍ഷകരും എടുത്തത് ഇതര വായ്പകളായിരുന്നു. കാര്‍ഷിക വായ്പാത്തുക കുറവായതും കൈവശ ഭൂമിക്കു പട്ടയമില്ലാത്തതുമാണ് ഇതിനു പ്രേരിപ്പിച്ചത്. വിദ്യാഭ്യാസം, വിവാഹം തുടങ്ങിയ ആവശ്യങ്ങള്‍ക്കായും വായ്പയെടുത്തവരുണ്ട്. ഏഴ് ലക്ഷം മുതല്‍ 30 ലക്ഷം വരെ കടബാധ്യതയുള്ളവരുണ്ട്. ഉത്പന്നങ്ങള്‍ക്ക് വിലയില്ലാത്തതും ചെറിയ വിലക്കാണെങ്കിലും വാങ്ങിക്കാന്‍ ആളെത്താത്തതും തിരിച്ചടിയായി.
പ്രളയത്തിന്റെ പേരിലുള്ള തുച്ഛമായ സഹായ ധനം പോലും അര്‍ഹതപ്പെട്ടവരുടെ കൈകളില്‍ എത്തിയിട്ടില്ല. കിടപ്പാടം പോലുമില്ലാത്തവരുടെ വിലാപം കേള്‍ക്കാനാളില്ലാതെ വായുവില്‍ അലിയുന്നു. എന്നാല്‍, താത്പര്യമുള്ളത് കേള്‍ക്കാന്‍ ചെവിയും അറിയാനുള്ള മനസ്സും തങ്ങള്‍ക്കുണ്ടെന്ന് ഇവരൊക്കെത്തന്നെ തെളിയിക്കുന്നുമുണ്ട്. വിലാപം വടക്കേ ഇന്ത്യയില്‍ നിന്നാകണമെന്നു മാത്രം. കര്‍ഷകരുടെ ജീവിതംകൊണ്ട് രാഷ്ട്രീയം കളിക്കുകയാണ് സംസ്ഥാന സര്‍ക്കാര്‍. ഇവിടെ മൂടിവയ്ക്കും. വടക്ക് ആഘോഷിക്കും. കര്‍ഷകരുടെ ചുടലയില്‍ ചവിട്ടിനിന്നാണ് ഇടതു പക്ഷ സര്‍ക്കാരിന്റെ ആയിരം ദിനാഘോഷം. അതിനൊക്കെ, സാംസ്കാരിക നായകരെന്നു സ്വയം പേരിട്ടു വിളിക്കുന്ന ചിലരുടെ സഹായവുമുണ്ട്. ഈ നാടിനു പരിചയമില്ലാത്ത, എവിടെനിന്നു വന്നെന്നും ആര്‍ക്കുവേണ്ടിയെന്നും അവര്‍ക്കേ അറിയൂ. ഏതായാലും ജനത്തിനു വേണ്ടിയല്ല. അത് ഉറപ്പ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: