കാര്‍ഷികോല്‍പ്പാദന-വ്യാവസായിക-കയറ്റുമതി മേഖലകളിലൊക്കെ വമ്പിച്ച പുരോഗതി കൈവരിക്കാനായത് അഗ്രിബിസിനസ് മാനേജ്മെന്റിന്റെ ആവിര്‍ഭാവത്തോടെയാണ്. അതുകൊണ്ടുതന്നെ അഗ്രിബിസിനസ് മാനേജ്മെന്റ് ഉന്നത വിദ്യാഭ്യാസത്തിന്റെ പ്രസക്തി വര്‍ധിച്ചിട്ടുണ്ട്. അഗ്രികള്‍ച്ചര്‍ മാനേജ്മെന്റ്, അഗ്രി വെയര്‍ ഹൗസിങ് മാനേജ്മെന്റ്, അനുബന്ധ സ്പെഷ്യലൈസേഷനുകളാണ്.
മാനേജ്മെന്റ് വൈദഗ്ദ്ധ്യം കാര്‍ഷിക വ്യവസായ മേഖലയ്ക്കുപയുക്തമാകുന്ന വിധത്തിലുള്ള പ്രൊഫഷണല്‍ നൈപുണ്യപഠന പരിശീലനമാണ് അഗ്രി ബിസിനസ് മാനേജ്മെന്റിലൂടെ ലഭ്യമാകുന്നത്. അഗ്രികള്‍ച്ചര്‍/അനുബന്ധ വിഷയങ്ങളിലെ ബിരുദധാരികള്‍ക്ക് ഏറെ അനുയോജ്യമാണ് ഈ പാഠ്യപദ്ധതി. മറ്റ് ബിരുദധാരികള്‍ക്കും അഗ്രിബിസിനസ് മാനേജ്മെന്റ് പഠിക്കാം. മികച്ച അഗ്രിബിസിനസ് മാനേജര്‍മാരെ വാര്‍ത്തെടുക്കുകയാണ് ലക്ഷ്യം.
മാസ്റ്റര്‍ ഓഫ് ബിസിനസ് അഡ്മിനിസ്ട്രേഷന് (അഗ്രി ബിസിനസ് മാനേജ്മെന്റ്) (mba-ABM); പോസ്റ്റ് ഗ്രാഡുവേറ്റ് ഡിപ്ലോമ ഇന്‍ മാനേജ്മെന്റ് (അഗ്രി ബിസിനസ് മാനേജ്മെന്റ്)(Pgdm-ABM); പോസ്റ്റ് ഗ്രാഡുവേറ്റ് ഡിപ്ലോമ ഇന്‍ അഗ്രി വെയര്‍ ഹൗസിങ് മാനേജ്മെന്റ് (Pgdawm) പോസ്റ്റ് ഗ്രാഡുവേറ്റ് ഡിപ്ലോമ ഇന്‍ മാനേജ്മെന്റ്(അഗ്രികള്‍ച്ചര്‍) (Pgdma)എന്നിങ്ങനെയുള്ള ഉന്നത വിദ്യാഭ്യാസ സൗകര്യങ്ങള്‍ ഈ മേഖലയിലുണ്ട്. മിക്കവാറും രണ്ടുവര്‍ഷത്തെ ഫുള്‍ടൈം കോഴ്സുകളാണിത്.
പഠനവിഷയങ്ങള്‍: രണ്ടുവര്‍ഷത്തെ ഫുള്‍ടൈം അഗ്രിബിസിനസ് മാനേജ്മെന്റ് പ്രോഗ്രാമില്‍ ബിസിനസ് കമ്യൂണിക്കേഷന്‍, മാര്‍ക്കറ്റിങ് മാനേജ്മെന്റ്, ഓര്‍ഗനൈസേഷണല്‍ ബിഹേവിയര്‍, ബിസിനസ് മാത്തമാറ്റിക്സ്, മാര്‍ക്കറ്റിങ് സ്ട്രാറ്റജീസ് ആന്റ് ടെക്നിക്സ്, ഫിനാന്‍ഷ്യല്‍ അക്കൗണ്ടിങ,് മാനേജീരിയല്‍ ഇക്കണോമിക്സ്, ബിസിനസ്സ് സ്റ്റാറ്റിസ്റ്റിക്സ്, അഗ്രികള്‍ച്ചറല്‍ എക്സ്റ്റന്‍ഷന്‍ മാനേജ്മെന്റ്, കോസ്റ്റ് ആന്റ് കണ്ട്രോള് സിസ്റ്റംസ്, അഗ്രി ഇന്‍പുട്ട് മാര്‍ക്കറ്റിംഗ്, ഹ്യൂമെന്‍ റിസോഴ്സ് മാനേജ്മെന്റ്, ഓപ്പറേഷന്‍സ് റിസര്‍ച്ച്, ഫിനാന്‍ഷ്യല്‍ മാനേജ്മെന്റ്, ക്വാണ്ടിറ്റേറ്റീവ് അനലിറ്റിക്സ്, പ്രൊക്വയര്‍മെന്റ് മാനേജ്മെന്റ്, സെയില്‍സ് ഡിസ്ട്രിബ്യൂഷന്‍ മാനേജ്മന്റ്, റിസ്ക് മാനേജ്മെന്റ്, എന്റര്‍പ്രൈസ് റിസോഴ്സ് പ്ലാനിങ് സിസ്റ്റംസ്, അഗ്രികള്‍ച്ചറല്‍ ബിസിനസ് എന്‍വയോണ്‍മെന്റ്, കമ്മോഡിറ്റി ട്രേഡിങ്, ബാങ്കിങ് ആന്റ് അഗ്രിഫിനാന്സ്, ലോജിസ്റ്റിക്സ് ആന്റ് സപ്ലൈ ചെയിന്‍ മാനേജ്മെന്റ്, റീട്ടെയില്‍ മാനേജ്മെന്റ് ഇന്‍ഫ്ര സ്ട്രക്ചര്‍ ആന്റ് അഗ്രി വെയര്‍ ഹൗസിങ് മാനേജ്മെന്റ്, സ്ട്രാറ്റജിക് മാനേജ്മെന്റ്, റൂറല്‍ മാര്‍ക്കറ്റിങ്, കസ്റ്റമര്‍ റിലേഷന്‍ഷിപ്പ് മാനേജ്മെന്റ്, അഗ്രികള്‍ച്ചറല്‍ എക്സ്പോര്‍ട്ട് മാനേജ്മെന്റ് ആന്റ് ഇന്റര്‍നാഷണല്‍ ട്രേഡ്, പോസ്റ്റ് ഹാര്‍വെസ്റ്റ് മാനേജ്മെന്റ്, അഡ്വര്‍ടൈസിങ് ആന്റ് കമ്യൂണിക്കേഷന്‍ മാനേജ്മെന്റ്, ഇന്‍ഫര്‍മേഷന്‍ സിസ്റ്റംസ് ആന്റ് ഇ-കൊമേഴ്സ,് ബിസിനസ് ലോ ആന്റ് എത്തിക്സ്, ടോട്ടല്‍ ക്വാളിറ്റി മാനേജ്മെന്റ്, എന്റര്‍പ്രണര്‍ഷിപ്പ് ഡവലപ്മെന്റ് ആന്റ് വെണ്ടര്‍ മാനേജ്മെന്റ് തുടങ്ങിയ വിഷയങ്ങള്‍ പഠിപ്പിക്കും. സമ്മര്‍ ഇന്റേണ്‍ഷിപ്പ്, പ്രോജക്ട് വര്‍ക്കുമുണ്ട്.
ദേശീയസ്ഥാപനങ്ങള്‍, കോഴ്സുകള്‍: ദേശീയതലത്തില്‍ ഇപ്പോള്‍ അപേക്ഷിക്കാവുന്ന കോഴ്സുകളും അവ നടത്തുന്ന സ്ഥാപനങ്ങളും ചുവടെ:-
–നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അഗ്രികള്‍ച്ചറല്‍ എക്സ്റ്റന്‍ഷന്‍ മാനേജ്മെന്റ് (MANAGE), രാജേന്ദ്രനഗര്‍, ഹൈദരാബാദ്-500030. കോഴ്സ്- പോസ്റ്റുഗ്രാഡുവേറ്റ് ഡിപ്ലോമ ഇന്‍ മാനേജ്മെന്റ് (അഗ്രി ബിസിനസ് മാനേജ്മെന്റ്), യോഗ്യത-കൃഷി ശാസ്ത്ര/അനുബന്ധ വിഷയത്തില്‍ 50% മാര്‍ക്ക്/തത്തുല്യ സിജിപിഎയില്‍ കുറയാത്ത ബിരുദം. എസ്സി/എസ്ടി/പിഡബ്ല്യുഡി വിഭാഗക്കാര്‍ക്ക് 45% മതി. നിശ്ചിത ശതമാനം മാര്‍ക്ക് /ഗ്രേഡോടെ ഹ്യുമാനിറ്റീസ്, സോഷ്യല്‍ സയന്‍സസ്, എന്‍ജിനീയറിങ്, കൊമേഴ്സ് ഉള്‍പ്പെടെ മറ്റ് ബിരുദക്കാരെയും പരിഗണിക്കും. ഫൈനല്‍ ഡിഗ്രി പരീക്ഷയെഴുതുന്നവര്‍ക്കും അപേക്ഷിക്കാം. ഐഐഎം-കാറ്റ് 2018 സ്കോര്‍ പരിഗണിച്ച് അപേക്ഷകരുടെ ചുരുക്കപ്പട്ടിക തയ്യാറാക്കി ഗ്രൂപ്പ് ചര്‍ച്ചയും വ്യക്തിഗത അഭിമുഖവും നടത്തിയാണ് സെലക്ഷന്. വര്‍ക്ക് എക്സ്പീരിയന്‍സിനും അക്കാദമിക് മികവിനും ഉപന്യാസമെഴുത്തിനുമൊക്കെ വെയിറ്റേജ് ലഭിക്കും. അപേക്ഷ ഡിസംബര്‍ 31 വരെ സ്വീകരിക്കും. മൊത്തം കോഴ്സ് ഫീസ് 8 ലക്ഷം രൂപ. പഠിച്ചിറങ്ങുന്നവര്‍ക്ക് പ്ലേസ്മെന്റ് സഹായം ലഭിക്കും. കൂടുതല്‍ hnh-c-§Äwww.manage.gov.in/pgdmABM/prospectus.pdf ലിങ്കില്‍ ലഭിക്കും.
Manage ഓണ്‍ലൈന്‍ ഡിസ്റ്റന്‍സ് മാതൃകയില്‍ നടത്തുന്ന മറ്റൊരു കോഴ്സാണ് പിജി ഡിപ്ലോമ ഇന്‍ അഗ്രി വെയര്‍ഹൗസിങ് മാനേജ്മെന്റ് (PGDAWM). ഏതെങ്കിലും ഡിസിപ്ലിനില്‍ 50% മാര്‍ക്കില്‍ കുറയാത്ത ബിരുദമാണ് യോഗ്യത. ഡിസംബര്‍ 11 വരെ അപേക്ഷ സ്വീകരിക്കും. കൂടുതല്‍ വിവരങ്ങള്‍ www.manage.gov.in ല്‍ നിന്നും.
-വൈകുണ്ഠ മേത്ത നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കോ-ഓപ്പറേറ്റീവ് മാനേജ്മെന്റ്, പൂനെ-411007, കോഴ്സ്- പോസ്റ്റ് ഗ്രാഡുവേറ്റ് ഡിപ്ലോമ ഇന്‍ മാനേജ്മെന്റ് (അഗ്രി ബിസിനസ് ആന്റ് മാനേജ്മെന്റ്) (PGDM-ABM). യോഗ്യത- ബിരുദം. CAT/MAT/XAT/ATMA/CMAT സ്കോര്‍ പരിഗണിച്ച് ഗ്രൂപ്പ് ചര്‍ച്ചയും ഇന്റര്‍വ്യുവും നടത്തി തെരഞ്ഞെടുക്കും. അപേക്ഷാ ഫീസ് 500 രൂപ. അപേക്ഷ ജനുവരി 11 മുതല്‍ മാര്‍ച്ച് 31 വരെ സ്വീകരിക്കും. കൂടുതല്‍ വിവരങ്ങള്‍ www.vamnicom.gov.in- Â- e-`n-¡-pw.-
-ഐസിഎആര്‍- നാഷണല്‍ അക്കാഡമി ഓഫ് അഗ്രികള്‍ച്ചറല്‍ റിസര്‍ച്ച് മാനേജ്മെന്റ്, രാജേന്ദ്രനഗര്‍, ഹൈദരാബാദ്-500030, തെലുങ്കാന. കോഴ്സ്- പോസ്റ്റ് ഗ്രാഡുവേറ്റ് ഡിപ്ലോമ ഇന്‍ മാനേജ്മെന്റ്- അഗ്രികള്‍ച്ചര്‍ (പിജിഡിഎംഎ). യോഗ്യത- അഗ്രികള്‍ച്ചര്‍/അനുബന്ധ വിഷയങ്ങളില്‍ 60% മാര്‍ക്കില്‍ കുറയാതെ ഏതെങ്കിലും കാര്‍ഷിക വാഴ്സിറ്റി/സ്ഥാപനത്തില്‍നിന്നും നേടിയ അംഗീകൃത ബാച്ചിലേഴ്സ് ഡിഗ്രിയും ഐഐഎം-കാറ്റ് 2018/സിമാറ്റ് 2019 സ്കോറും. ഓണ്‍ലൈന്‍ അപേക്ഷ ഇപ്പോള്‍ സമര്‍പ്പിക്കാം. അവസാന തീയതി ഫെബ്രുവരി 28. വെബ്സൈറ്റ്: http://naarm.org.in/pgdma.-
-ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അഗ്രി ബിസിനസ് മാനേജ്മെന്റ്: സ്വാമി കേശവാനന്ദ് രാജസ്ഥാന് അഗ്രികള്‍ച്ചറല്‍ യൂണിവേഴ്സിറ്റി, ബിക്കാനീര്‍-334006. കോഴ്സ്- എംബിഎ (അഗ്രിബിസിനസ്), അപേക്ഷാ ഫീസ്- 1000 രൂപ. ആകെ 40 സീറ്റുകള്‍. കൂടുതല്‍ വിവരങ്ങള്‍ www.iabmbikaner.org ല്‍ ലഭിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: