സിഡ്നി: ആസ്ട്രേലിയയിലെ സിഡ്നിയില്‍ മഹാത്മാഗാന്ധിയുടെ പൂര്‍ണകായ വെങ്കല പ്രതിമ രാഷ്ട്രപതി രാംനാഥ് കോവിന്ദ് അനാച്ഛാദനം ചെയ്തു. സിഡ്നിക്കടുത്തുള്ള ചെറുനഗരമായ പരമാട്ടയിലെ ജൂബിലി പാര്‍ക്കിലാണ് പ്രതിമ.
രണ്ടു ദിവസത്തെ സന്ദര്‍ശനത്തിന് എത്തിയതാണ് കോവിന്ദ്. പരമാട്ട മേയര്‍ ആന്‍ഡ്രൂ വില്‍സണാണ് രാഷ്ട്രപതിക്ക് പ്രതിമ സമര്‍പ്പിച്ചത്. അനാച്ഛാദന ചടങ്ങില്‍ ആസ്ട്രേലിയന്‍ പ്രധാനമന്ത്രി സ്കോട്ട് മോറിസണും പങ്കെടുത്തു. ഗാന്ധിജിയുടെ ഹിന്ദ് സ്വരാജ് എന്ന പുസ്തകം കോവിന്ദ് മോറിസണ്‍ സമ്മാനിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: