തിരുവനന്തപുരം: ശബരിമല തീര്‍ത്ഥാടകര്‍ അനുഭവിക്കുന്ന ബുദ്ധിമുട്ടുകള്‍ നേരിട്ട് മനസിലാക്കുന്നതിനായി ബിജെപി എംപിമാരായ നളീന്‍ കുമാര്‍ കട്ടീലും വി.മുരളീധരനും നാളെ ശബരിമല സന്ദര്‍ശിക്കും.
രാവിലെ 10 മണിക്ക് നിലയ്ക്കലിലെത്തും. സംസ്ഥാന സെക്രട്ടറി ജെ.ആര് പദ്മകുമാറും പത്തനംതിട്ട ജില്ലാ പ്രസിഡന്റ് അശോകന് കുളനടയും എംപിമാരെ അനുഗമിക്കും.
പമ്പയും സന്നിധാനവും എംപിമാര്‍ സന്ദര്‍ശിക്കും. തുടര്‍ന്ന് അയ്യപ്പ ദര്‍ശനം നടത്തും. ശബരിമലയിലെ സ്ഥിതിഗതികള്‍ നേരിട്ട് മനസിലാക്കാന്‍ വേണ്ടിയാണ് ഇവരെത്തുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: