ഭുവനേശ്വര്‍: ലോകകപ്പ് ഹോക്കിയില്‍ ഗ്രൂപ്പ് ജേതാക്കളായി ക്വാര്‍ട്ടര്‍ ഫൈനലില്‍ കടക്കുകയാണ് ആദ്യ ലക്ഷ്യമെന്ന് ഇന്ത്യന്‍ ക്യാപ്റ്റന്‍ മന്‍പ്രീത് സിങ്. ഈ മാസം 28 നാണ് ലോകകപ്പ് ഹോക്കി മത്സരങ്ങള്‍ ആരംഭിക്കുക.
ടൂര്‍ണമെന്റ് തുടങ്ങാന്‍ രണ്ടാഴ്ച ശേഷിക്കെ ഇന്ത്യന്‍ ടീം തീവ്ര പരിശീലനത്തിലാണ്. ഗ്രൂപ്പിലെ ഓരോ മത്സരത്തിലും വിജയം നേടി ഒന്നാം സ്ഥാനക്കാരായി ക്വാര്‍ട്ടര്‍ ഫൈനലിലെത്തുകയാണ് ടീമിന്റെ ആദ്യ ലക്ഷ്യം. ഇത് ലോകകപ്പായതുകൊണ്ട് ഓരോ ടീമും വിജയം ലക്ഷ്യമിട്ടാണ് കളിക്കുക. ഒരു ടീമിനെയും വിലകുറച്ചുകാണില്ല. ദക്ഷിണാഫ്രിക്കയും കാനഡയും ലോക മൂന്നാം നമ്പറായ ബെല്ജിയവുമൊക്ക കരുത്തരാണെന്ന്് മന്‍പ്രീത് സിങ് പറഞ്ഞു.
ഇന്ത്യ ഗ്രൂപ്പ് സിയിലാണ് മത്സരിക്കുക. ഈമാസം 28 ന് നടക്കുന്ന ആദ്യ മത്സരത്തില്‍ ഇന്ത്യ ദക്ഷിണാഫ്രിക്കയുമായി ഏറ്റുമുട്ടും. ഡിസംബര്‍ രണ്ടിന് ബെല്‍ജിയവുമായി കൊമ്പുകോര്‍ക്കും. എട്ടിന് നടക്കുന്ന അവസാന ഗ്രൂപ്പ് മത്സരത്തില്‍ കാനഡയെ എതിരിടും.
ആദ്യ മത്സരത്തില്‍ വിജയം നേടിയാല്‍ ആത്മവിശ്വാസത്തോടെ മുന്നേറാനാകും. ദക്ഷിണാഫ്രിക്കക്കെതിരെ വിജയം ലക്ഷ്യമിട്ടാണ് ഞങ്ങള്‍ ഇറങ്ങുക. ദക്ഷിണാഫ്രിക്കയെ ഇതുവരെ വമ്പന്‍ ടൂര്‍ണമെന്റുകളിലൊന്നും നേരിട്ടട്ടില്ല. കോമണ്‍ വെല്‍ത്ത് ഗെയിംസില്‍ അവരുമായി പരിശീലന മത്സരം കളിച്ചതാണ്. ഇതില്‍ നിന്നുള്ള അനുഭവം അവരെ നേരിടാന്‍ സഹായിക്കുമെന്ന് മന്‍പ്രീത് പറഞ്ഞു.
ബെല്‍ജിയത്തെ ബ്രേഡയില്‍ അടുത്തിടെ അരങ്ങേറിയ ചാമ്പ്യന്‍സ് ട്രോഫിയില്‍ ഇന്ത്യ തോല്‍പ്പിച്ചിരുന്നു. കാനഡയാണ് പ്രശ്നം. വന്‍ ടുര്‍ണമെന്റുകളില്‍ അവര്‍ ഇന്ത്യക്ക് തലവേദനയാകാറുണ്ട്. റിയോ ഒളിമ്പിക്സ് റൗണ്ട് റോബിന് ലീഗ് മത്സരത്തില്‍ കാനഡ ഇന്ത്യയെ സമനിലയില്‍ തളച്ചിരുന്നു. ലണ്ടനില്‍ ലോക ലീഗ് സെമിഫൈനലില്‍ അഞ്ച്്- ആറ് സ്ഥാനക്കാരരെ നിര്‍ണയിക്കാനുള്ള പോരാട്ടത്തില്‍ കാനഡ 3-2 ന് ഇന്ത്യയെ തോല്‍പ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: