തിരുവനന്തപുരം: ശബരിമലയിലെ യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട് പ്രതിഷേധങ്ങള്‍ നടക്കുന്നതിനാല്‍ ആളെ തിരിച്ചറിയുന്നതിന് പോലീസിനെ സഹായിക്കാന്‍ കെഎസ്ആര്‍ടിസിയും. നിലയ്ക്കല്‍ പമ്പ പാതയിലെ ബസ്സുകളില്‍ ഓണ്‍ലൈന്‍ ടിക്കറ്റുകള്‍ മാത്രമാണ് ഉണ്ടാവുക.
ഓണ്‍ലൈനായി നേരത്തെ ബുക്ക് ചെയ്യുകയോ നിലയ്ക്കലിലെ 15 ഓളം കിയോസ്കുകളില്‍ നിന്നോ യാത്രക്കാര്‍ക്ക് ടിക്കറ്റുകള്‍ നേരിട്ടെടുക്കാം. എല്ലാത്തരം ഇ-വാല്ലറ്റുകളിലൂടെയോ ഡെബിറ്റ്ക്രെഡിറ്റ് കാര്‍ഡുകളിലൂടെയോ ആണ് ടിക്കറ്റുകള്‍ എടുക്കേണ്ടത്. ക്യൂആര്‍ കോഡുള്ള ടിക്കറ്റുകളാണ് ഇവ.
ഇതുവഴി അയ്യപ്പഭക്തരെ തിരിച്ചറിയാന്‍ സാധിക്കും. പ്രതിഷേധമുണ്ടായാല്‍ അവരെ തിരിച്ചറിയാന്‍ പോലീസിനെ സഹായിക്കാനുമാകും. 48 മണിക്കൂറാണ് ടിക്കറ്റിന്റെ സമയപരിധി. ഇതിനകം തിരികെയെത്തണം. യാത്രവേളയില്‍ കണ്ടക്ടര്‍ ക്യൂആര്‍ റീഡര്‍ ഉപയോഗിച്ചാണ് ടിക്കറ്റ് പരിശോധിച്ച് യാത്രക്കാരെ ബസ്സില്‍ കയറ്റുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: