ധാക്ക: വിദേശ മണ്ണില്‍ 17 വര്‍ഷങ്ങള്‍ക്ക് ശേഷം ടെസ്റ്റ് വിജയിച്ച സിംബാബ്വെക്ക് പരന്പരയിലെ രണ്ടാം മത്സരത്തില്‍ ബംഗ്ലാദേശിനോട് തോല്‍വി. ഇതോടെ രണ്ടു മത്സരങ്ങളുടെ പരന്പര 1-1 എന്ന നിലയില്‍ സമനിലയായി.
രണ്ടു ഇന്നിംഗ്സിലും സെഞ്ചുറി നേടിയ ബ്രണ്ടന്‍ ടെയ്ലറുടെ പോരാട്ടവീര്യമാണ് തോല്‍വിയിലും സിംബാബ്വെക്ക് ആശ്വാസം നല്‍കുന്നത്. ആദ്യ ഇന്നിംഗ്സില്‍ 110 റണ്‍സ് നേടിയ ടെയ്ലര് രണ്ടാം ഇന്നിംഗ്സില്‍ 106 റണ്‍സോടെ പുറത്താകാതെ നിന്നു.
443 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന സിംബാബ് വെയുടെ രണ്ടാം ഇന്നിംഗ്സ് 224 റണ്‍സില്‍ അവസാനിച്ചു. 76/2 എന്ന നിലയിലാണ് അവര്‍ അവസാനദിനം തുടങ്ങിയത്. നാല് റണ്‍സുമായി അഞ്ചാം ദിനം തുടങ്ങിയ ടെയ്ലര് വിക്കറ്റുകള്‍ ഒരറ്റത്ത് കൊഴിഞ്ഞപ്പോഴും അടിയുറച്ചു നിന്നു. 10 ബൗണ്ടറികളുടെ സഹായത്തോടെയാണ് സെഞ്ചുറി പൂര്‍ത്തിയാക്കിയത്. ഇത് രണ്ടാം തവണയാണ് ടെയ്ലര് ഒരു ടെസ്റ്റിന്റെ രണ്ടു ഇന്നിംഗ്സിലും സെഞ്ചുറി നേടുന്നത്. ഈ നേട്ടം സ്വന്തമാക്കുന്ന ആദ്യ സിംബാബ്വെ താരമാണ് ടെയ്ലര്.
അഞ്ച് വിക്കറ്റ് വീഴ്ത്തിയ മെഹ്ദി ഹസന് മിറാസാണ് സിംബാബ്വെയെ വരിഞ്ഞുമുറുക്കിയത്. ആദ്യ ഇന്നിംഗ്സില്‍ മൂന്ന് വിക്കറ്റുകള്‍ നേടിയ മെഹ്ദി ഇതോടെ മത്സരത്തില്‍ എട്ടു വിക്കറ്റുകള്‍ സ്വന്തമാക്കി.
സ്കോര്‍: ബംഗ്ലാദേശ് ഒന്നാം ഇന്നിംഗ്സ് 522/7 ഡിക്ലയേര്‍, രണ്ടാം ഇന്നിംഗ്സ് 224/6 ഡിക്ലയേര്‍ഡ്. സിംബാബ്വെ ഒന്നാം ഇന്നിംഗ്സ് 304, രണ്ടാം ഇന്നിംഗ്സ് 224.
പ്രതികരിക്കാൻ ഇവിടെ എഴുതുക: