തിരുവനന്തപുരം: ശബരിമല സ്ത്രീപ്രവേശന വിധി സ്റ്റേ ചെയ്യാന്‍ വിസമ്മതിച്ച സുപ്രീംകോടതി ഉത്തരവ് പുറത്തുവന്നതിന് പിന്നാലെ പ്രതികരണവുമായി കെപിസിസി വര്‍ക്കിംഗ് പ്രസിഡന്റ് കെ.സുധാകരന് രംഗത്ത്.
മണ്ഡല, മകരവിളക്ക് കാലത്ത് പ്രായപരിധി ലംഘിച്ച് ശബരിമലയില്‍ പ്രവേശിക്കാന്‍ സ്ത്രീകള്‍ എത്തിയാല്‍ തടയുമെന്ന് സുധാകരന് പറഞ്ഞു.
പുനപരിശോധനാ ഹര്‍ജികള്‍ തുറന്ന കോടതിയില്‍ വാദം കേള്‍ക്കാനും സ്ത്രീപ്രവേശന വിധി സ്റ്റേ ചെയ്യില്ലെന്നും കോടതി പ്രഖ്യാപിച്ചതിന് ശേഷമാണ് സുധാകരന്റെ പ്രസ്താവനയെന്നത് ശ്രദ്ധേയമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: