കാബൂള്‍: അഫ്ഗാനിലെ കാബൂളില്‍ ചാവേര്‍ ഭീകരന്റെ ബോംബാക്രമണത്തില്‍ ഒരു പോലീസുകാരന് ഉള്‍പ്പെടെ 6 പേര് മരിച്ചു. പത്ത് പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരില്‍ ഒരു സ്ത്രീയും ഉള്‍പ്പെടുന്നു. ആക്രമണത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല.
താലിബാന് ഭീകരരെ ചെറുക്കുന്നതിനായി സര്‍ക്കാര്‍ മുന്‍കൈ എടുക്കാത്തതില്‍ പ്രതിഷേധിച്ച് നൂറോളം വരുന്ന ജനങ്ങള്‍ നടത്തിയ പ്രകടനത്തിനിടെ ആണ് ബോംബ് സ്ഫോടനം ഉണ്ടായത്. കാബൂളിലെ പോലീസ് ചെക്ക്പോയിന്റിന് സമീപത്തായിരുന്നു ആക്രമണം നടന്നത്. കാബൂളിലെ ആഭ്യന്തര മന്ത്രാലയ വക്താവ് നജീബ് ഡാനിഷാണ് ആക്രമണ വാര്‍ത്ത പുറത്തു വിട്ടത്.
ധനമന്ത്രാലയവും പ്രസിഡന്റിന്റെ ഔദ്യോഗിക വസതിയും സ്കൂളും സ്ഥിതി ചെയ്യുന്നതിന്റെ സമീപത്താണ് ആക്രമണം നടന്നത്. നാല് മൃതദേഹങ്ങള്‍ കണ്ടെടുത്തതായി പോലീസ് വക്താവ് അറിയിച്ചു. മൃതദേഹങ്ങള്‍ പലയിടങ്ങളിലായി ചിതറിക്കിടക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. സര്‍ക്കാരിനെതിരെ വന്‍ പ്രതിഷേധപ്രകടനങ്ങളാണ് കാബൂളില്‍ നടക്കുന്നത്.
രണ്ട് പ്രവിശ്യകളില്‍ സമാനമായ രീതിയില്‍ സ്ഫോടനം നടന്നിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: