ജറുസലം: ഗാസ അതിര്‍ത്തിയില്‍ ഇസ്രയേല്‍ സൈനിക നീക്കം ശക്തമാക്കിയതിനേത്തുടര്ന്ന് പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ ഫ്രാന്‍സ് സന്ദര്‍ശനം അടിയന്തിരമായി വെട്ടിച്ചുരുക്കി. നെതന്യാഹു പാരീസ് സന്ദര്‍ശിക്കില്ലെന്ന് അദ്ദേഹത്തിന്റെ ഓഫീസ് അറിയിച്ചു.
സുരക്ഷാ കാരണങ്ങള്‍ മുന്‍നിര്‍ത്തിയാണ് നെതന്യാഹുവിന്റെ യാത്ര വെട്ടിച്ചുരുക്കിയത്. അദ്ദേഹം ഇന്ന് വൈകിട്ട് ഇസ്രേലില്‍ തിരികെയെത്തുമെന്നാണ് വിവരം. ഒന്നാം ലോക മഹായുദ്ധം അവസാനിച്ചതിന്റെ 100ാം വാര്‍ഷികത്തോടനുബന്ധിച്ചുള്ള പരിപാടിയില്‍ പങ്കെടുക്കുന്നതിനായാണ് നെതന്യാഹു ഫ്രാന്‍സിലെത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: