കൊച്ചി: അയ്യപ്പന് ഹിന്ദുവല്ലെന്ന് ഫേസ്ബുക്കില്‍ പോസ്റ്റിട്ടയാള്‍ എന്തിനാണ് ശബരിമലയ്ക്ക് പോയതെന്ന് ഹൈക്കോടതി. കൊച്ചി ബിഎസ്എന്‍എല്‍ ജീവനക്കാരി രഹ്ന ഫാത്തിമയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കവേയായിരുന്നു കോടതിയുടെ വാക്കാലുള്ള ചോദ്യം.
ശബരിമല സന്ദര്‍ശനം നടത്തിയ തനിക്കെതിരെ പത്തനംതിട്ട പോലീസെടുത്ത കേസില്‍ മുന്‍കൂര്‍ ജാമ്യം തേടിയാണ് രഹന കോടതിയെ സമീപിച്ചത്. ഹര്‍ജി പരിഗണിച്ച കോടതി നിങ്ങള്‍ ഹിന്ദുമത വിശ്വാസിയാണോയെന്ന് ആരാഞ്ഞു. മതവികാരം വ്രണപ്പെടുത്തുന്ന വിധം ഇവര്‍ ചിത്രങ്ങള്‍ പ്രചരിപ്പിച്ചതിന് തെളിവുണ്ടെന്ന് പ്രോസിക്യൂഷന് ചൂണ്ടിക്കാട്ടി. തുടര്‍ന്ന് ജാമ്യാപേക്ഷ വിധി പറയാനായി കോടതി മാറ്റി.
സുപ്രീംകോടതി വിധിയെത്തുടര്‍ന്ന് ശബരിമലയിലേക്ക് പോകാന്‍ ഒക്ടോബര്‍ 18ന് പത്തനംതിട്ട ജില്ലാ കളക്ടറും ഐജി മനോജ് എബ്രഹാമും സുരക്ഷ ഉറപ്പു നല്‍കിയിരുന്നെന്നും ഒക്ടോബര്‍ 19ന് കുടുംബസമേതം മല കയറിയെന്നും ഹര്‍ജിക്കാരി വാദിച്ചു. സന്നിധാനത്ത് എത്തിയെങ്കിലും പ്രതിഷേധത്തെ തുടര്‍ന്ന് ദര്‍ശനം നടത്താതെ മടങ്ങേണ്ടി വന്നു, ഹര്‍ജിക്കാരി പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: